സ്വർണവില വീണ്ടും കുറയുമെന്ന് കരുതി കാത്തിരിക്കേണ്ടതില്ല, സ്വർണത്തിന് വില ഇനി ഇടിയില്ല, സ്വർണവ്യാപാരി പറയുന്നു
സംസ്ഥാനത്ത് സ്വർണവില മുകളിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ന് ഗ്രാമിന് 110 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് വില 14255 രൂപയായി. സ്വർണം പവന് 880 രൂപ ഉയർന്ന് 1,14,040 രൂപയുമായി മാറിയിരിക്കുന്നു.
ഇടക്കാലത്ത് സ്വർണവില വല്ലാതെ താഴേക്ക് പതിച്ചിരുന്നു. ഇതോടെ സ്വർണത്തിന് ഇനിയൊരു തിരിച്ച് വരവ് ഇല്ലേ എന്ന് ആളുകൾ സംശയിച്ചിരുന്നു. എന്നാൽ ഇപ്പോൾ വില തിരിച്ച് കയറിക്കൊണ്ടിരിക്കുകയാണ്. ഇനി സ്വർണവില കുറയാനുളള സാധ്യത കാണുന്നില്ലെന്നാണ് പ്രമുഖ സ്വർണ വ്യാപാരികൾ അഭിപ്രായപ്പെടുന്നത്.
''ഒരു വീട്ടിലെ മൂത്ത കുട്ടിയെ കെട്ടിക്കുമ്പോള്‍ വാങ്ങിക്കുന്ന സ്വര്‍ണം 50 പവന്‍ ആയിരുന്നുവെങ്കില്‍ ഇന്നത് 25 പവന്‍ പോലും വാങ്ങിക്കാന്‍ സാധിക്കാത്ത തരത്തില്‍ വില വര്‍ധനവ് അവര്‍ക്ക് ബുദ്ധിമുട്ടായി തീര്‍ന്നിരിക്കുകയാണ്. കുട്ടികളുടെ മാമോദീസയ്ക്കും നൂല് കെട്ടിനും ബന്ധുക്കള്‍ സ്വര്‍ണം കൊടുക്കുന്നതിന്റെയും എണ്ണം കുറഞ്ഞ് വരികയാണ്.
കുട്ടിവളകളും മോതിരങ്ങളും നേരത്തെയൊക്കെ ആയിരം രൂപയ്ക്ക് കിട്ടുമായിരുന്നെങ്കില്‍ ഇപ്പോഴത് രണ്ടായിരം രൂപയ്ക്ക് പോലും കിട്ടാത്ത തരത്തിലായി. ഇതോടെ ഡ്രസ്സ് വാങ്ങിച്ച് കൊടുക്കുക എന്നതിലേക്ക് മാറിയിട്ടുണ്ട്. ജ്വല്ലറിയില്‍ വന്ന് വില ചോദിച്ച ശേഷം ഇതിലും നല്ലത് ഡ്രസ്സ് വാങ്ങി കൊടുക്കാം കുട്ടിക്ക് എന്ന് പറഞ്ഞ് പോകുന്നവരുണ്ട്.

വെറുതേ നടന്ന് പോകുമ്പോള്‍ കടയില്‍ കയറി, സ്വര്‍ണ വില കുറഞ്ഞോ കുറഞ്ഞാല്‍ അറിയിക്കണം എന്ന് പറയുന്നവരുണ്ട്. അവര്‍ക്ക് സ്വര്‍ണം വാങ്ങിക്കാനാണ്. സ്വര്‍ണം വില്‍ക്കാനുളളവരാണെങ്കില്‍, വില ഇനി കൂടുമോ, അപ്പോള്‍ വിറ്റാല്‍ പോരെ എന്ന് ചിന്തിക്കുന്നവരുണ്ട്. വില കൂടും എന്നുളള കണക്ക് കൂട്ടലിലാണ് അവര്‍.
കുട്ടികളുടെ പഠനത്തിന് വേണ്ടിയും വിദേശത്ത് പോകാനും അങ്ങനെയൊക്കെ ഉളള ആവശ്യങ്ങള്‍ ഉളളവരാണ് സ്വര്‍ണം വില്‍ക്കുന്നത് ഇപ്പോള്‍. ബാക്കിയുളളവരൊക്കെ സ്വര്‍ണം ശേഖരിച്ച് വെക്കുകയാണ്. സ്വര്‍ണവില പെട്ടെന്ന് ഉയര്‍ന്നപ്പോള്‍ വില്‍ക്കുന്നവരുടെ എണ്ണം ഉയര്‍ന്നിരുന്നു, ബാങ്കിലുളള സ്വര്‍ണം എടുത്ത് വില്‍ക്കുന്നവരുമുണ്ടായിരുന്നു. വില കുറയുമ്പോള്‍ വാങ്ങിക്കാം എന്ന ചിന്തയിലാണ് അത് ചെയ്യുന്നത്. എന്നാല്‍ വില കൂടിക്കൊണ്ടിരിക്കുകയാണ്.
സ്വര്‍ണത്തെ സ്ഥിര നിക്ഷേപമായി കാണുന്ന ചിലരുണ്ട്, അവര്‍ ഇപ്പോഴും സ്വര്‍ണം വാങ്ങി വെയ്ക്കുന്നുണ്ട്. എന്തായാലും സ്വര്‍ണവില ഇടിയില്ല എന്നൊരു കണക്ക് കൂട്ടലിലാണ് നമ്മളുളളത്. കാരണം മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിച്ച് നില്‍ക്കുകയാണ്. ഡിമാന്‍ഡുളള ലോഹമായി മാറി, ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടുന്നു'' സംസ്ഥാനത്തെ പ്രമുഖ സ്വർണ വ്യാപാരി സീ ന്യൂസ് മലയാളത്തോട് പറഞ്ഞു.



Click it and Unblock the Notifications
