കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനിക്ക് കൊവിഡ് ബാധിച്ചത് ദൈവാനുഗ്രഹത്താലെന്ന് ട്രംപ്; ചൈനക്കെതിരേയും രൂക്ഷ വിമര്‍ശനം

Google Oneindia Malayalam News

വാഷിങ്ടണ്‍: കൊവിഡ് വ്യാപനത്തിന്‍റെ കാര്യത്തില്‍ ചൈനക്കെതിരായ ആക്രമണം വീണ്ടും ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ചൈന കാരണമാണ് ലോകത്ത് കോവിഡ് വ്യാപനം ഉണ്ടായത്. സ്വന്തം രാജ്യത്തോടും ലോകത്തോടും ചെയ്ത ഈ ഗുരുതര തെറ്റിന്ന ചൈന വലിയ വില നല്‍കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. കൊവിഡ് ബാധിതനായി ചികിത്സ തേടുന്നതിനിടയിലായിരുന്നു ട്രംപിന്‍റെ പ്രതികണം.

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത ഇടതുമുന്നണിക്ക്; സഭാധ്യക്ഷന്മാരെ കണ്ട് ജോസ് കെ മാണി വിഭാഗംനിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത ഇടതുമുന്നണിക്ക്; സഭാധ്യക്ഷന്മാരെ കണ്ട് ജോസ് കെ മാണി വിഭാഗം

തനിക്ക് കൊവിഡ് ബാധിച്ചത് ദൈവാനുഗ്രഹത്താലാണ്. വൈറസിന്‍റെ പ്രതിരോധത്തിനായി പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നുകള്‍ താന്‍ ഉപയോഗിച്ചു. എല്ലാ അമേരിക്കക്കാര്‍ക്കും ഈ മരുന്നുകള്‍ സൗജന്യമായി എത്തിക്കുമെന്നും ട്രംപ് പറഞ്ഞു. ചികിത്സ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ആശുപത്രി വിട്ട ട്രംപ് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയിരുന്നു. വാള്‍ട്ടര്‍ റീഡ് ആശുപത്രിയിലായിരുന്നു ട്രംപ് 3 ദിവസം ചികിത്സ തേടിയിരുന്നത്.

 donaldtrump

അതേസമയം, ട്രംപിന്‍റെ ആരോഗ്യ നില സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകായാണ്. താന്‍ പൂര്‍ണ്ണമായും രോഗമുക്താനായോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ബാൽക്കണിയിൽനിന്നു പ്രസംഗിക്കുമ്പോൾ ശ്വസിക്കാൻ പ്രയാസപ്പെടുന്നതുപോലെ കാണപ്പെട്ടതും ചർച്ചയായിരുന്നു. കോവിഡ് ചട്ടങ്ങൾ പാലിക്കാൻ വിമുഖതയുള്ള ട്രംപ് രോഗമുക്താനാവുന്നതിന് മുമ്പ് തിരിച്ചു വന്നത് വൈറ്റ്ഹൗസ് ജീവനക്കാരുടെ ആരോഗ്യം അപകടത്തിലാക്കുന്നതാണെന്ന് എതിരാളികള്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇത് ചൂടേറിയ ചര്‍ച്ചാ വിഷയമാണ്.

Recommended Video

cmsvideo
Kamala Harris, Mike Pence clash over Trump's virus record at US VP debate

English summary
donald Trump says covid affected by God's blessing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X