കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്‌സിനേഷന് മുന്‍പായി രക്തദാനം നടത്തി; മാതൃകയായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡ് വാക്‌സിനേഷനു മുമ്പായി സന്നദ്ധ രക്തദാനം നിര്‍വ്വഹിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. നെയ്യാറ്റിന്‍കര ഡിപ്പോയിലെ മുപ്പത്തി അഞ്ച് ജീവനക്കാരാണ് തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ സെന്ററില്‍ എത്തി രക്തം ദാനം ചെയ്തത്. ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് സാക്ഷ്യപ്പെടുത്തിയവരാണ് രക്തം നല്‍കിയത്.

kerala

രക്തദാതാക്കളുടെ യാത്ര ബസ് സ്റ്റാന്റില്‍ കെ.ആന്‍സലന്‍ എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു. സോണല്‍ ഓഫീസര്‍ ലോപ്പസ്, എ.ടി.ഒ.ബഷീര്‍, ജനറല്‍ സി.ഐ.സതീഷ് കുമാര്‍, അസോസിയേഷന്‍ ഭാരവാഹികളായ എസ്.എസ്.സാബു, എന്‍.കെ.രഞ്ജിത്ത്, ജി.ജിജോ, എന്‍.എസ്.വിനോദ് എന്നിവര്‍ പങ്കെടുത്തു.

ഡിംപലിന്റെ തിരിച്ചുവരവിനായി ചരടുവലിച്ചത് ആ ഒരാള്‍; ആരാധകരുടെ അഭിനന്ദന പ്രവാഹം, നയനയുടെ കുറിപ്പ്ഡിംപലിന്റെ തിരിച്ചുവരവിനായി ചരടുവലിച്ചത് ആ ഒരാള്‍; ആരാധകരുടെ അഭിനന്ദന പ്രവാഹം, നയനയുടെ കുറിപ്പ്

ബസില്‍ രക്തദാനത്തിനായി ശ്രീ ചിത്രയില്‍ എത്തിയ ജീവനക്കാരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു ,പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി.ആര്‍.അനില്‍ ,ശ്രീചിത്രബ്ലഡ് ബാങ്ക് കോര്‍ഡിനേറ്റര്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു .രക്തദാതാക്കള്‍ക്ക് ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു സ്‌നേഹോപഹാരങ്ങള്‍ സമ്മാനിച്ചു.

ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം

അടുത്തത് രമ്യ, പൊളി ഫിറോസ് പുറത്താവുന്നതിന് മുന്നേ പറഞ്ഞതൊക്കെ... കുറിപ്പ് വൈറൽഅടുത്തത് രമ്യ, പൊളി ഫിറോസ് പുറത്താവുന്നതിന് മുന്നേ പറഞ്ഞതൊക്കെ... കുറിപ്പ് വൈറൽ

എന്‍.എസ്.വിനോദ് ആദ്യ രക്തദാനം നിര്‍വ്വഹിച്ചു. മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ സി.എം.ഡി.ബിജു പ്രഭാകര്‍ ഐഎസ് അഭിനന്ദിച്ചു. ഇത് പോലെ മറ്റ് യൂണിറ്റുകളില്‍ സന്ന?ദ്ധപ്രവര്‍ത്തി നടത്താന്‍ താല്‍പര്യമുള്ളവരുടെ ലിസ്റ്റ് അതാത് യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നും സിഎംഡി അറിയിച്ചു.

ഭാനു ശ്രീ മെഹ്റയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
The Covid patient from Love You Zindagi viral video has died | Oneindia Malayalam

English summary
Donated blood before vaccination; KSRTC employees as role models
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X