കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരന്റെ ജനപക്ഷയാത്ര, ബാറുടമകളില്‍ നിന്ന് പണപ്പിരിവ്

  • By Sruthi K M
Google Oneindia Malayalam News

തൃശ്ശൂര്‍: കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ ജനപക്ഷയാത്രയ്ക്ക് ബാറുടമകളില്‍ നിന്നും പണപ്പിരിവ്. രസകരമെന്നു പറയണോ, കൊള്ളരുതായ്മയെന്ന് പറയണോ എന്നറിയില്ല. വി.എം സുധീരന് ഇതിന്റെയൊക്കെ വല്ല കാര്യമുണ്ടോ. നാണക്കേടെന്നു പറയട്ടെ തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമലയിലെ ബാറുടമയില്‍ നിന്നാണ് 5000 രൂപയുടെ ചെക്ക് ഒപ്പിട്ട് വാങ്ങിയത്. പണം പിരിച്ച രസീതുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടു.

ലഹരിമുക്ത കേരളം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയ്ക്ക് ഇങ്ങനെയൊരു ഗതി വരുമെന്ന് ആരും സ്വപ്‌നത്തില്‍ പോലും വിചാരിച്ചു കാണില്ല. യാത്രയുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ സ്വീകരണത്തിന് വേണ്ടി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വമാണ് ഓക് ട്രീ ബാറുടമയില്‍ നിന്നും 5,000 രൂപ സംഭാവന വാങ്ങിയത്.

Sudheeran Reciept

കഴിഞ്ഞ 12ന് തിരുവില്വാമല മണ്ഡലം കമ്മിറ്റിയാണ് രസീത് നല്‍കി ബാറുടമയില്‍ നിന്നും പിരിവ് വാങ്ങിയത്. എന്നാല്‍ ഡിസിസിയോ കെപിസിസിയോ ബാറുടമകളില്‍ നിന്നും പിരിവ് വാങ്ങാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ഒ.അബ്ദുറഹ്മാന്‍ കുട്ടി പറഞ്ഞു.

അതേസമയം, ജനപക്ഷയാത്രയ്ക്ക് ബാറുടമയില്‍ നിന്നു പണം പിരിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വി.എം. സുധീരന്‍ പറഞ്ഞു. തൃശൂര്‍ ഡിസിസി പ്രസിഡന്റിനോട് വിഷയത്തില്‍ ഇന്നുതന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പണം പിരിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഇവരില്‍ നിന്നു പിരിച്ച പണം കെപിസിസി സ്വീകരിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.

English summary
The Janapaksha Yathra being taken out by KPCC president V M Sudheeran run into a controversy on Tuesday following allegation that the Thrissur district congress committee collected donation from a bar owner.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X