മെഡി. ഫലം വരും മുന്‍പ് സീറ്റ് കച്ചവടം; സീറ്റൊന്നിന് 65 ലക്ഷംവരെ
കോഴിക്കോട്: എഞ്ചിനീയറിങ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ ഫലം വരുംമുന്പ് തന്നെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ വന്‍ തുകയ്ക്കുള്ള സീറ്റു കച്ചവടം തുടങ്ങി. മെഡിക്കല്‍ സീറ്റൊന്നിന് 65 ലക്ഷംരൂപവരെ ഈടാക്കിയാണ് സീറ്റുകള്‍ വില്‍ക്കുന്നത്. സര്‍ക്കാര്‍ പ്രവേശന മാനദണ്ഡമൊഴിവാക്കി സ്വന്തം നിലയില്‍ വര്‍ഷാവര്‍ഷം കോളേജുകള്‍ രഹസ്യമായി നടത്തുന്ന സീറ്റു കച്ചവടമാണ് ഇക്കുറി നേരത്തെ തുടങ്ങിയത്.
കോഴിക്കോട് ജില്ലയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാനെ ഫോണില്‍ വിളിച്ച ഒരു ചാനല്‍ പ്രതിനിധികളോട് ഓഫീസില്‍ നേരിട്ടുവന്നാല്‍ സീറ്റുറപ്പിക്കാമെന്ന് ചെയര്മാന് വാഗ്ദാനം നല്‍കുന്നുണ്ട്. പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് പ്രതിനിധിയാകട്ടെ റാങ്ക് ലിസ്റ്റില്‍ പേരുണ്ടെങ്കില്‍ സീറ്റ് ഉറപ്പാണെന്നും 65 ലക്ഷം രൂപയാകുമെന്നുമാണ് അറിയിച്ചത്.

പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകള്‍ പുറത്തുവരും മുന്‍പുതന്നെ സ്വാശ്രയ കോളേജുകള്‍ സീറ്റു കച്ചവടം നടത്തുന്നത് പതിവാണ്. പല കോളേജുകളുടെയും അംഗീകാരം തന്നെ റദ്ദാക്കാവുന്ന വിധത്തിലാണ് പരസ്യമായ കച്ചവടം. എന്നാല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രത്യേക മാനദണ്ഡം നല്‍കാതെ സര്‍ക്കാര്‍, കോളേജുകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപണമുണ്ട്.
പണക്കാരായ രക്ഷിതാക്കളെയും എന്ആര്ഐക്കാരെയും ലക്ഷ്യമാക്കിയാണ് കോളേജുകളുടെ സീറ്റകൊള്ളയെന്ന് വ്യക്തമാണ്. എത്ര പണം കൊടുത്തും മക്കളെ എഞ്ചിനീയറോ ഡോക്ടറോ ആക്കാനുള്ള മാതാപിതാക്കളെ മുന്‍കൂട്ടികണ്ട് സീറ്റുറപ്പിക്കാന്‍ ഇടനിലക്കാരും ധാരാളമുണ്ട്. പത്തുമുതല്‍ ഇരുപതു ശതമാനംവരെയാണ് ഇത്തരക്കാരുടെ കമ്മീഷന്. പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള പ്രവേശനം സുതാര്യമാക്കണമെന്ന് കോടതികള്‍ പലവട്ടം നിര്‍ദ്ദേശം നല്‍കിയിട്ടും സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കാത്തത് കോളേജുകള്‍ക്ക് കച്ചവടത്തിനുള്ള അവസരമൊരുക്കുകയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications