കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാന്‍ ഫൈറ്റിന് വേണ്ടി തമാശയ്ക്ക് ചെയ്തത്, ക്ഷമിക്കണം; മരക്കാറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ്

Google Oneindia Malayalam News

കൊച്ചി: മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍ പ്രചരിപ്പിച്ച ആളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് എന്നയാളെയാണ് കോട്ടയം എസ്പി ഡി. ശില്‍പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. സിനിമ കമ്പനിയെന്ന ടെലഗ്രാം ഗ്രൂപ്പിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിച്ചത്.ഇന്നു രാവിലെ എരുമേലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ്

നല്ല ക്ലാരിറ്റിയുള്ള വീഡിയോയാണെന്നും ഓഡിയോ ഹെഡ്സെറ്റ് ഉപയോഗിച്ച് കേള്‍ക്കണം എന്ന് പറഞ്ഞായിരുന്നു ഇയാള്‍ ടെലഗ്രാമിലൂടെ വ്യാജ പ്രിന്റ് പ്രചരിപ്പിച്ചത് . ഇയാളെ സൈബര്‍ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നു രാവിലെയോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവാവ് . ഫാന്‍ ഫൈറ്റിന് വേണ്ടി തമാശയ്ക്ക് ചെയ്തതാണെന്നും ഇത്രയധികം കുഴപ്പങ്ങള്‍ക്ക് കാരണമാകുമെന്ന് കരുതിയിരുന്നില്ലെന്നും അയാള്‍ പറഞ്ഞു .

marakkar

ഇതോടൊപ്പം മോഹന്‍ലാലിനോടും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോടും മോഹന്‍ലാല്‍ ആരാധകരോട് മാപ്പ് ചോദിക്കുകയാണെന്നും യുവാവ് പറഞ്ഞു. ടെലിഗ്രാം ഉപയോഗിക്കുന്നതിന് ഇടയില്‍ മരക്കാറിന്റെ ഒരു പ്രിന്റ് കൈയില്‍ കിട്ടി. ഞങ്ങള്‍ പ്ലസ് ടു സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പുണ്ട്. സിനിമ കമ്പനി എന്നാണ് ആ ഗ്രൂപ്പിന്റെ പേര്. സുഹൃത്തിനെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി ചുമ്മാ ആ പ്രിന്റ് ഞാന്‍ ആ ഗ്രൂപ്പില്‍ അയച്ചതാണെന്ന് യുവാവ് പറഞ്ഞു .

ഫാന്‍ ഫൈറ്റിന്റെ പേരില്‍. സുഹൃത്ത് അത് സ്‌ക്രീന്‍ഷോട്ട് എടുത്ത് മറ്റു ചില സുഹൃത്തുകള്‍ക്ക് അയച്ചു. അത് കുറച്ച് പ്രശ്‌നമായിരിക്കുകയാണ്. അതിന് ക്ഷമ ചോദിക്കാന്‍ ആണ് ഈ ലൈവ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. തമാശയ്ക്ക് ചെയ്തതാണ് . ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന് മുന്‍പും ഇത്തരം ലിങ്കുകള്‍ ഞാന്‍ കണ്ടിട്ടുണ്ട് . എന്നാല്‍ ഞാന്‍ അത് ഡൗണ്‍ലോഡ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ പോയിട്ടില് ല. ഇത് ഒരു തമാശയ്ക്ക് ചെയ്തതാണ്. എന്നോട് ക്ഷമിക്കണമെന്നും യുവാവ് വ്യക്തമാക്കി .

അതേസമയം, മരക്കാറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്നാണ് വിവരം. സൈബര്‍ പൊലീസ് പലരെയും നിരീക്ഷിച്ച് വരുകയാണ്. നേരത്തെ ചിത്രത്തിന്റെ ക്ലാമാക്‌സ് യൂട്യൂപിലൂടെ ചോര്‍ന്നെന്ന പരാതി ഉയര്‍ന്നിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിലിറക്കിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസ് ചെയ്തത്. അതേസമയം റിലീസിന് മുമ്പ് തന്നെ 100 കോടി നേടിയ . ചിത്രം എന്ന പ്രത്യേകത കൂടി മരക്കാറിനുണ്ട് .

ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയതില്‍ പ്രതികരിച്ച് നേരത്തെ സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്തെത്തിയിരുന്നു . ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍ 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം ' എന്ന വലിയ ചിത്രത്തെ ഹൃദയത്തിലേറ്റിയതിലുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു . അതിര്‍ത്തികള്‍ കടന്ന്, അന്യദേശത്തേക്ക് നമ്മുടെ കൂടുതല്‍ സിനിമകള്‍ ഇനിയും എത്തേണ്ടതുണ്ട്. പ്രിയപ്രേക്ഷകരുടെ സ്‌നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു. ചിത്രത്തിന്റെ വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്ന് അറിയുക - പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു .

English summary
Done jokingly for Fan Fight; Explanation of the young man who spread the Marakkar Fake Print
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X