ഒരു കട്ടൻചായയ്ക്ക് 100 രൂപ! അതും നമ്മുടെ കൊച്ചിയിൽ.. സംവിധായകന്‍ സുജിത് വാസുദേവിന്റെ പോസ്റ്റ് വൈറൽ!!
ഒരു ഗ്ലാസ് ചൂടുവെള്ളം. പരമാവധി അഞ്ച് രൂപ വിലയുള്ള രണ്ട് ടീ ബാഗുകള്‍. കുറച്ച് പഞ്ചസാര- ഇത്രയും ചേർത്ത് കട്ടൻ ചായയുണ്ടാക്കി ഫിൽട്ടർ കോഫീ എന്ന് ഓമനപ്പേരും ഇട്ട് വാങ്ങുന്നതോ 100 രൂപ. ഇന്റര്‍നാഷണൽ എയർപോർട്ടിൽ ഒന്നുമല്ല സംഭവം. നമ്മുടെ കൊച്ചിയിലാണ്. കൊച്ചി ഇടപ്പള്ളിയിലെ ഒബ്റോൺ മാളിലെ ഫുഡ് കോർട്ടിലാണ് സംവിധായകനും ഛായാഗ്രാഹകനുമായ സുജിത് വാസുദേവിന് കട്ടന്‍ ചായയ്ക്ക് 100 രൂപയുടെ ബില്ല് കിട്ടിയത്. എന്നിട്ടെന്തുണ്ടായി എന്ന് നോക്കൂ..

സംഭവം നമ്മുടെ കൊച്ചിയിൽ
കൊച്ചിയിലെ ഒബ്റോൺ മാൾ പി വി ആറിലെ ഫുഡ് കൗണ്ടറിലാണ് ഒരു കട്ടൻചായ ഓർഡർ ചെയ്ത സുജിത് വാസുദേവിന് 100 രൂപയുടെ ബിൽ കൊടുത്തത്. ബിൽ നമ്പർ 14666. ഫിൽട്ടർ കോഫി എന്നാണ് ബിൽ ചെയ്തിരിക്കുന്നത്. ബില്ലിൽ മലയാളത്തിൽ കട്ടൻചായ എന്ന് എഴുതിവെച്ചിട്ടുണ്ട്.

ജിഎസ്ടി സഹിതമാണ് ബിൽ
95 രൂപ 24 പൈസയാണ് ഫിൽട്ടർ കോഫി അഥവാ കട്ടൻചായയയുടെ ബിൽ. അഞ്ച് ശതമാനം ജി എസ് ടി. അത് 4.76 രൂപ. ആകെ നൂറ് രൂപയുടെ ബില്ലാണ് സുജിത് വാസുദേവിന് കിട്ടിയത്. ഇങ്ങനെ നമ്മളെ പറ്റിക്കാൻ ഇവരെ അനുവദിക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് അൽപം മുമ്പ് സുജിത് വാസുദേവ് ബിൽ സഹിതം ഈ പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടത്.

സംഭവം വൈറലായി
മൾട്ടിപ്ലക്സുകളിലെ ഫുഡ് കോർട്ടിലെ കൊള്ള പലർക്കും അനുഭവം ഉള്ളത് കൊണ്ടും പോസ്റ്റിട്ടത് സുജിത് വാസുദേവിനെ പോലെ ഒരു സെലിബ്രിറ്റി ആയതുകൊണ്ടും സംഭവം പെട്ടെന്ന് തന്നെ വൈറലായി. നൂറിലധികം പേരാണ് സുജിത് വാസുദേവിന്റെ പോസ്റ്റ് ഷെയർ ചെയ്ത് തങ്ങൾക്കുണ്ടായ സമാനമായ അനുഭവങ്ങൾ പങ്കുവെക്കുന്നത്.

ആരാണീ സുജിത് വാസുദേവ്
സംവിധായകനും ഛായാഗ്രാഹകനുമാണ് സുജിത് വാസുദേവ്. തിരുവനന്തപുരം സ്വദേശി. 2010ൽ ചേകവരിലൂടെ സിനിമയിലെത്തിയ സുജിത് ദൃശ്യം, സെവൻത് ഡേ, മെമ്മറീസ്, അനാർക്കലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായി. പൃഥ്വിരാജ് നായകനായ ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രം സംവിധാനം ചെയ്തു. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്. നടി മഞ്ജു പിള്ളയാണ് ഭാര്യ.

നടി അനുശ്രീയെ ഞെട്ടിച്ച ബില്‍
തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ട് പഫ്‌സും കട്ടന്‍ചായയും കുടിച്ചപ്പോള്‍ കിട്ടിയ ബില്ല് അനുശ്രീ ഫേസ്ബുക്കില്‍ ഇട്ടതും ഇത് പോലെ വൈറലായിരുന്നു. 680 രൂപയുടെ ബില്ലാണ് താരത്തിന് കിട്ടിയത്. ഇക്കാര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്ന് താരം വാശിപിടിച്ചതോടെ സംഭവം കൈവിട്ടു.

ഹോട്ടലിനും പണികിട്ടി
രണ്ട് പഫ്‌സും കട്ടന്‍ചായയും കഴിച്ച ചലച്ചിത്ര താരം അനുശ്രീക്ക് 680 രൂപയുടെ ബില്ല് കൊടുത്ത തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ലഘുഭക്ഷണ ശാലയ്ക്കെതിരെ കേസെടുക്കുക വരെ ഉണ്ടായി. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെയാണ് കേസുണ്ടായത്. അനുശ്രീയുടെ പോസ്റ്റ് വൈറലാകുകയും സാമൂഹ്യമാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications