കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കരുത്: സുഗതകുമാരി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കരുതെന്ന് അമ്മമാര്‍ക്ക് സുഗതകുമാരി ടീച്ചര്‍ വക ഉപദേശം. ഒരു മിസ്ഡ് കോള്‍ മതി പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകാന്‍ എന്നും സുഗതകുമാരി പറയുന്നു. എന്തായാലും വിഷയം ഫേസ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്.

തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമത്തില്‍ സംസാരിക്കവേയാണ് സുഗതകുമാരിയുടെ പരാമര്‍ശം. തീയിലേക്ക് വീഴാന്‍ പോകുന്ന ശലഭം പോലെയാണ് പെണ്‍കുട്ടികള്‍ എന്നും സുഗതകുമാരി ടീച്ചര്‍ പറയുന്നു.

Sugathakumari

സ്ത്രീ സ്വാതന്ത്ര്യത്തിനും പരിസ്ഥിതിക്കും വേണ്ടി വാദിക്കുന്ന സുഗതകുമാരിയില്‍ നിന്ന് എങ്ങനെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ വന്നതെന്നാണ് ഫേസ്ബുക്ക് ബുദ്ധിജീവികളുടെ ചോദ്യം. സുഗതകുമാരിയുടെ നിലപാടുകളെ അവര്‍ ചോദ്യം ചെയ്യുന്നുമുണ്ട്.

പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകാനുള്ള പ്രധാന കാരണം മൊബൈല്‍ ഫോണ്‍ ആണ്. ഇങ്ങനെ വഴിതെറ്റിപ്പോകുന്നവര്‍ ഇടംവലം പോലീസുമായി വരുന്നതാണ് പിന്നീട് കാണുന്നത്- ടീച്ചര്‍ പറഞ്ഞു.

മിസ്ഡ് കോള്‍ വഴി ഒരു ഗുണ്ടയെ പ്രണയിച്ച പ്ളസ് ടു വിദ്യാര്‍ത്ഥിനിയുടെ കഥയും സുഗതകുമാരി പറഞ്ഞു. പോലീസ് കണ്ടെത്തിയപ്പോഴും തന്റെ കാമുകനൊപ്പം ജീവിക്കണം എന്നാണ് പെണ്‍കുട്ടി പറഞ്ഞത്. അപ്പോള്‍ അവളുടെ അച്ഛന്‍ തല തല്ലി കരയുകയായിരുന്നു. ഒരു ശലഭം തീയില്‍ വീഴാന്‍ തീരുമാനിച്ചാല്‍ അതിന്റെ ചിറകുകള്‍ കരിഞ്ഞുപോകുന്നത് കണ്ട് നില്‍ക്കാനല്ലേ പറ്റൂ എന്നും ടീച്ചര്‍ ചോദിക്കുന്നു.

English summary
Don't give mobile phones to your daughters: Sugathakumari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X