വഹാബിന് (മുതലാളിക്ക്) സീറ്റ് നല്‍കുന്നതിനെതിരെ മുനവറലി തങ്ങള്‍... പോസ്റ്റ് പിന്‍വലിച്ചു!
മലപ്പുറം: മുസ്ലീം ലീഗിന്റെ രാജ്യസഭ സീറ്റ് അബ്ദുള്‍ വഹാബിന് നല്‍കുന്നതിനെതിരെ മുസ്ലീം ലീഗ് നേതാവും മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനുമായ മുനവറലി ശിഹാബ് തങ്ങള്‍.
പേരെടുത്ത് പറയാതെ തന്റെ ഫേസ്ബുക്ക് വാളിലാണ് മുനവറലി തങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ഇത് വിവാദമായതോടെ അദ്ദേഹം ആ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

മുസ്ലീം ലീഗിന്റെ രാജ്യസഭ സീറ്റ് മുതലാളിക്ക് കൊടുക്കരുതെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. സേവന പാരമ്പര്യവും അച്ചടക്കവും ഉള്ള പാര്‍ട്ടി നേതാക്കള്‍ക്ക് കൊടുക്കേണ്ട പദവിയാണ് രാജ്യസഭ സീറ്റ് എന്നാണ് മുനവറലി തങ്ങള്‍ എഴുതിയത്.

മുമ്പ് ഒരു മുതലാളിക്ക് ആ സ്ഥാനം നല്‍കിയപ്പോള്‍ പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ടെന്ന്, വഹാബിനെ ഉദ്ദേശിച്ച് അദ്ദേഹം പറയുന്നു. ഈ തീരുമാനം തന്റെ പിതാവും പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷനും ആയിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളെ ഏറെ വിഷമിപ്പിച്ചിരുന്നെന്നും അദ്ദേഹം എഴുതുന്നു.
ലീഗ് പ്രവര്‍ത്തകരുടെ ആവേശം കെടുത്തുന്ന തീരുമാനത്തിന്റെ തനിയാവര്‍ത്തനം ഇനി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. എന്റെ വന്ദ്യ പിതാവ് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ പൊരുത്തമില്ലാത്ത ഒരു തീരുമാനം ഇനി ഉണ്ടാകില്ല എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications