ബാലഭാസ്കറുമായി സാമ്പത്തിക ഇടപാട് നടത്തിയില്ലെന്ന് പൂന്തോട്ടം ആശുപത്രി എംഡി
പാലക്കാട്: ബാലഭാസ്കറുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നില്ലെന്ന് ആരോപണവിധേയനായ ഡോക്ടര്‍. പാലക്കാട് പൂന്തോട്ടം ആയുര്‍വ്വേദാശ്രമം മാനേജിങ്ങ് ഡയറക്ടര്‍ ഡോ പിഎംഎസ് രവീന്ദ്രനാഥാണ് തനിക്ക് എതിരെ ഉയരുന്ന ആരോപണത്തില്‍ മറുപടിയുമായി രംഗത്തെത്തിയത്. ബാലഭാസ്കറുമായി 15 വര്‍ഷത്തെ ബന്ധമുണ്ടെന്നും അദ്ദേഹത്തെ ഒരു കുടുംബാംഗത്തെ പോലെയാണ് കണ്ടിരുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.

ബാലഭാസ്കറുമായി രവീന്ദ്രനാഥിന് സാമ്പത്തിര ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും രവീന്ജ്രന്‍റെ കുടുംബത്തിന് കീഴിലുള്ള ആശുപത്രിക്ക് വേണ്ടി ബാലഭാസ്കര്‍ പണം നല്‍കിയിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. എന്നാല്‍ ബാലുവിന്‍റെ കൈയ്യില്‍ നിന്ന് താന്‍ കുറച്ച് പണം വാങ്ങുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അത് പിന്നീട് തിരിച്ച് കൊടുത്തിരുന്നുവെന്നും രവീന്ദ്രനാഥ് പറഞ്ഞു. അതേസമയം രവീന്ദ്രനാഥിനെ തള്ളി ബാലുവിന്‍റെ പിതാവ് കെസി ഉണ്ണി രംഗത്തെത്തി.
ബാലുവിന് രവീന്ദ്രനാഥുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാലു തന്നോട് അത് തുറന്ന് പറഞ്ഞിരുന്നുവെന്നും കെസി ഉണ്ണി പറഞ്ഞു. അതേസമയം ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ മിമിക്രി കലാകാരനായ കലാഭവൻ സോബി ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്നാണ് സോബി വെളിപ്പെടുത്തിയത്.മാധ്യമങ്ങളോട് വെളിപ്പെടുത്താത്ത ചില കാര്യങ്ങൾ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും മൊഴി നൽകിയ ശേഷം സോബി പ്രതികരിച്ചിരുന്നു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾക്ക് ശേഷം താൻ ഭീഷണി നേടിടുന്നുണ്ടെന്നും ഷോബി പറഞ്ഞിരുന്നു.












Click it and Unblock the Notifications