കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേടിയില്ലാതെ, ഇ ടിയുടെ വോട്ട് യാത്രകള്‍

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

പൊന്നാനി: പലരും പലതും പറയുന്നുണ്ടെങ്കിലും പൊന്നാനിയിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീറിന് ആശങ്കകളേതുമില്ല. പൊന്നാനി ലീഗിന്റേതെന്ന് ഉറപ്പിച്ച് തന്നെയാണ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം.

തന്റെ മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ ഉറപ്പാക്കാനുളള ഓട്ടത്തിലായിരുന്നു സ്ഥാനാര്‍ത്ഥി. ദേശീയപാത സ്ഥലം ഏറ്റെടുപ്പ് വിഷയത്തില്‍ മുസ്ലീം ലീഗും സര്‍ക്കാരും ജനങ്ങളെ വഞ്ചിച്ചിട്ടില്ലെന്നാണ് ഇടി മുഹമ്മദ് ബഷീര്‍ ഉറപ്പിച്ച് പറയുന്നത്. ദേശീയപാത കര്‍മസമിതിയുടെ സ്ഥാനാര്‍ത്ഥി തനിക്ക് ഭീഷണിയല്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ ആശീര്‍വാദത്തോടെയായിരുന്നു മുഹമ്മദ് ബഷീര്‍ പ്രചാരണത്തിനിറങ്ങിയത്. ആശയപരമായി എതിര്‍ പക്ഷത്തുള്ള കവി അക്കിത്തത്തിനേയും കഴിഞ്ഞ തവണ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഹുസൈന്‍ രണ്ടത്താണിയേയും വരെ ഇടി മുഹമ്മദ് ബഷീര്‍ നേരിട്ട് കണ്ടു.

തങ്ങളുടെ ആശീര്‍വാദം

തങ്ങളുടെ ആശീര്‍വാദം

പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങിയതിന് ശേഷമായിരുന്നു ഇടി മുഹമ്മദ് ബഷീര്‍ തന്റെ പ്രചാരണ പരപാടികള്‍ക്കായി ഇറങ്ങിയത്.

 പ്രചാരണ ചൂടില്‍

പ്രചാരണ ചൂടില്‍

ഇടി മുഹഹമ്മദ് ബഷീര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കില്‍

അക്കിത്തത്തോടൊപ്പം

അക്കിത്തത്തോടൊപ്പം

പാലക്കാട് ജില്ലയിലാണെങ്കിലും കുരനല്ലൂര്‍ പൊന്നാനി മണ്ഡലത്തിലാണ്. മഹാകവി അക്കിത്തത്തെ കുമരനല്ലൂരിലെ വീട്ടിലെത്തി ഇടി മുഹമ്മദ് ബഷീര്‍ സന്ദര്‍ശിച്ചപ്പോള്‍.

പഴയ എതിരാളി

പഴയ എതിരാളി

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയായിരുന്നു കോളേജ് അധ്യാപകനാ ഹുസൈന്‍ രണ്ടത്താണി. ഇത്തവണ അദ്ദേഹം രാഷ്ട്രീയ ചിത്രത്തിലേ ഇല്ല. വളാഞ്ചേരിയിലെ കോളേജ് സന്ദര്‍ശനത്തിനെ ഹുസൈന്‍ രണ്ടത്താണിയുമായി സംസാരിക്കുന്ന ഇടി മുഹമ്മദ് ബഷീര്‍.

കന്നിവോട്ട് തുണക്കണേ

കന്നിവോട്ട് തുണക്കണേ

വളാഞ്ചേരിയിലെ കോളേജിലെത്തിയ ഇടി മുഹമ്മദ് ബഷീര്‍ വിദ്യാര്‍ത്ഥികളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നു.

English summary
Don't have any fear : ET Muhammad Basheer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X