പിണറായിയെ പേടിയില്ല:സുധാകരന് ചെന്നിത്തലയുടെ മറുപടി
തൃശൂര്‍: പിണറായി വിജയനെ പേടിയുള്ളവരാരും കോണ്‍ഗ്രസിലില്ലെന്ന് കെപിസിസി അധ്യക്ഷനും ആഭ്യന്തര മന്ത്രിയും ആയ രമേശ് ചെന്നിത്തല. പിണറായി വിജയനെ ഭയക്കുന്നവര്‍ കെപിസിസിയുടെ താക്കോല്‍ സ്ഥാനത്തുണ്ടെന്ന് കെ സുധാകരന് എംപി ഫേസ്ബുക്കിലൂടെ നടത്തിയ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല.
കോണ്‍ഗ്രസുകാര്‍ പിണറായിയെ ഭയക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. ലാവലിന്‍ കേസില്‍ അഴിമതി പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ പ്രസിഡന്റ് എന്ന നിലക്ക് താനും ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ലാവലിന്‍ ഇടപാടിലെ അഴിമതി പുറത്തുകൊണ്ടുവരണം എന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതില്‍ ഒരു മാറ്റവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന് അനുകൂലമായ രീതിയില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെതിരെ ഫേസ്ബുക്കിലൂടെ കെ സുധാകരന് രംഗത്ത് വന്നിരുന്നു. പിണറായി വിജയനെ ഭയക്കുന്നവര്‍ ഇപ്പോഴും കെപിസിസിയുടെ താക്കോല്‍ സ്ഥാനത്തുണ്ടെന്നായിരുന്നു സുധാകരന്റെ ആരോപണം. രമേശ് ചെന്നിത്തലയെ പരോക്ഷ വിമര്‍ശനത്തിന് വിധേയനാക്കുകയായിരുന്നു സുധാകരന്.
ലാവലിന്‍ കേസില്‍ ഇത്തരമൊരു സത്യവാങ്മൂലം നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും സുധാകരന് ആരോപിച്ചിരുന്നു. ലവലിന് കേസിനെ ചൊല്ലി കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് വീണ്ടും മുറുകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications