സരിതയുടെ ജാമ്യം റദ്ദാക്കാന്‍ തെളിവുണ്ടെന്ന് ബിജു

ഐഷ പോറ്റിയെ തനിക്ക് അറിയില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമേ അവരെ കണ്ടിട്ടുളളൂ എന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.
സരിതയുടെ ജാമ്യം ഒരു മണിക്കൂര്‍ കൊണ്ട് റദ്ദാക്കിക്കാന്‍ തനിക്ക് കഴിയുമെന്ന് ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതികളെ തെറ്റിദ്ധരിപ്പിച്ചാണ് സരിത ജാമ്യത്തില്‍ ഇറങ്ങിയിരിരിക്കുന്നതെന്നും ബിജു ആരോപിച്ചു. സരിത കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനുള്ള തെളിവുകള്‍ തന്റെ കയ്യില്‍ ഉണ്ടെന്നും ബിജു രാധാകൃഷ്ണന്‍ അവകാശപ്പെട്ടു.
സോളാര്‍ കേസില്‍ അകത്തായതിന് ശേഷം ബിജു രാധാകൃഷ്ണനും സരിത എസ് നായരും പരസ്പരം ശത്രുക്കളെ പോലെയാണ് പെരുമാറുന്നത്. ബിജുവിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സരിത ഉന്നയിച്ചിരുന്നത്.
ഇതിനിടെ ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുമായി അടച്ചിട്ട മുറിക്കുള്ളില്‍ മുക്കാല്‍ മണിക്കൂര്‍ സംസാരിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും സരിത പറഞ്ഞു. ബിജു മുഖ്യമന്ത്രിയെ കണ്ട കാര്യം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും സരിത വ്യക്തമാക്കി.












Click it and Unblock the Notifications