കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ ജാമ്യം റദ്ദാക്കാന്‍ തെളിവുണ്ടെന്ന് ബിജു

  • By Soorya Chandran
Google Oneindia Malayalam News

Saritha and Biju
പത്തനംതിട്ട: സരിത എസ് നായരും ബിജു രാധാകൃഷ്ണനും തമ്മില്‍ ഇനി വാക്‌പോരിന്റെ കാലം. രശ്മി വധത്തില്‍ ബിജുവിനെ രക്ഷപ്പെടാന്‍ സഹായിച്ചത് ഐഷാ പോറ്റി എംഎല്‍എയും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും ചേര്‍ന്നാണെന്ന് സരിതയുടെ ആരപോണം ബിജു രാധാകൃഷ്ണന്‍ നിഷേധിച്ചു.

ഐഷ പോറ്റിയെ തനിക്ക് അറിയില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമേ അവരെ കണ്ടിട്ടുളളൂ എന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

സരിതയുടെ ജാമ്യം ഒരു മണിക്കൂര്‍ കൊണ്ട് റദ്ദാക്കിക്കാന്‍ തനിക്ക് കഴിയുമെന്ന് ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതികളെ തെറ്റിദ്ധരിപ്പിച്ചാണ് സരിത ജാമ്യത്തില്‍ ഇറങ്ങിയിരിരിക്കുന്നതെന്നും ബിജു ആരോപിച്ചു. സരിത കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനുള്ള തെളിവുകള്‍ തന്റെ കയ്യില്‍ ഉണ്ടെന്നും ബിജു രാധാകൃഷ്ണന്‍ അവകാശപ്പെട്ടു.

സോളാര്‍ കേസില്‍ അകത്തായതിന് ശേഷം ബിജു രാധാകൃഷ്ണനും സരിത എസ് നായരും പരസ്പരം ശത്രുക്കളെ പോലെയാണ് പെരുമാറുന്നത്. ബിജുവിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സരിത ഉന്നയിച്ചിരുന്നത്.

ഇതിനിടെ ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുമായി അടച്ചിട്ട മുറിക്കുള്ളില്‍ മുക്കാല്‍ മണിക്കൂര്‍ സംസാരിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും സരിത പറഞ്ഞു. ബിജു മുഖ്യമന്ത്രിയെ കണ്ട കാര്യം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും സരിത വ്യക്തമാക്കി.

English summary
Don't know Aisha Potty, says Biju Radhakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X