Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയിലെ ചാഞ്ചാട്ടം കണ്ട് നിക്ഷേപകർ പേടിക്കേണ്ട, ഇനി വില കുറയില്ല, 2027 വരെ കുതിപ്പ് തന്നെ

ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവില കുത്തനെ മുകളിലേക്ക് ഉയരുകയാണ്. ഇന്ന് പവന് 160 രൂപ വർധിച്ച് 1,14,080 രൂപയിൽ എത്തി നിൽക്കുകയാണ്. ഒരു ഗ്രാം സ്വർണത്തിന് 14,260 രൂപയുമാണ് വില. സ്വർണവില ഇനി കുറയില്ലേ എന്നുളള ആശങ്കയിലാണ് ഉപഭോക്താക്കൾ. അതേസമയം സ്വർണവില ഇപ്പോഴുളള കയറ്റത്തിൽ നിന്ന് താഴേക്ക് ഇറങ്ങുമോ എന്ന ആശങ്കയിലാണ് നിക്ഷേപകരുളളത്.

സ്വർണവിലയിലെ ചാഞ്ചാട്ടത്തെക്കുറിച്ച് സാമ്പത്തിക വിദഗ്ധനായ ഡോ. കെ ശാന്തകുമാര്‍ പറയുന്നത് ഇങ്ങനെയാണ്: '' സ്വര്‍ണവിലയില്‍ ഇന്ത്യയെ സംബന്ധിച്ച് ഡോളറും രൂപയും തമ്മിലുളള മൂല്യവ്യത്യാസം ഒരു വിഷയമാണ്. രാജ്യത്ത് ഉത്സവ സീസണ്‍ ആണ്. കേരളത്തില്‍ വിഷുവും തമിഴ്‌നാടും ആസാമും പോലുളള സംസ്ഥാനങ്ങളില്‍ പുതുവര്‍ഷവും ഒക്കെയായി സ്വര്‍ണം ആളുകള്‍ വാങ്ങാനുളള സാഹചര്യമുണ്ട്. അതും സ്വര്‍ണവില ഉയരാനുളള കാരണമാണ്.

അക്ഷയ തൃതീയ: ഭാഗ്യം ഈ 5 നക്ഷത്രക്കാർക്ക്, വിലപിടിപ്പുള്ള ആഭരണങ്ങളോ ഭൂമിയോ സ്വന്തമാക്കും, ശുക്രന്റെ അനുഗ്രഹം
അക്ഷയ തൃതീയ: ഭാഗ്യം ഈ 5 നക്ഷത്രക്കാർക്ക്, വിലപിടിപ്പുള്ള ആഭരണങ്ങളോ ഭൂമിയോ സ്വന്തമാക്കും, ശുക്രന്റെ അനുഗ്രഹം

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോളറിന് .1 ശതമാനത്തിന്റെ താഴ്ച വന്നാല്‍ സ്വര്‍ണത്തിന്റെ വില .5 മതല്‍ 1 ശതമാനം വരെ ഉയരും. ഡോളറിന് ചെറിയ മാറ്റം വരുമ്പോള്‍ തന്നെ സ്വര്‍ണത്തിന്റെ വില മുകളിലേക്ക് കയറും.

gold

വില കൂടുമ്പോള്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നുണ്ട്. പക്ഷേ പഴയ സ്വര്‍ണം കൊടുത്ത് പുതിയ ഡിസൈനുകളും പാറ്റേണുകളും എടുക്കുന്നതാണ് കൂടുതലും കാണുന്നത്. യുദ്ധവും അമേരിക്ക ഡോളറിനെ ഒരു ആയുധമായി ഉപയോഗിക്കുന്നതും കാരണം ആളുകള്‍ക്ക് ഡോളറിലുളള വിശ്വാസം കുറയാന്‍ കാരണമാകുന്നു. അതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് മാറുകയാണ്.

ചൈന കഴിഞ്ഞ 17 മാസമായി തുടര്‍ച്ചയായി സ്വര്‍ണം വാങ്ങിക്കൊണ്ടിരിക്കുകയാണ്. മറ്റ് പല രാജ്യങ്ങളും അങ്ങനെ വാങ്ങുന്നുണ്ട്. ചില രാജ്യങ്ങള്‍ വില ഉയരുമ്പോള്‍ അത് വിറ്റ് പ്രോഫിറ്റ് ബുക്ക് ചെയ്ത് അത് വാങ്ങുന്നു. ഇന്ത്യയും ചൈനയും അടക്കമുളള രാജ്യങ്ങള്‍ കൂടുതലായി സ്വര്‍ണം വാങ്ങുന്നുണ്ട്.

സ്വർണം വിൽക്കാൻ വരുന്നവരും വാങ്ങാന്‍ വരുന്നവരും പരിഭ്രമത്തിൽ, വില വർധനവ് തുടരുമെന്ന് സ്വർണ വ്യാപാരി
സ്വർണം വിൽക്കാൻ വരുന്നവരും വാങ്ങാന്‍ വരുന്നവരും പരിഭ്രമത്തിൽ, വില വർധനവ് തുടരുമെന്ന് സ്വർണ വ്യാപാരി

ഇന്ത്യയില്‍ ഇന്ധനവില ഇപ്പോള്‍ തല്‍ക്കാലത്തേക്ക് നിയന്ത്രിച്ച് നിര്‍ത്തിയിരിക്കുകയാണ്. നഷ്ടം വരുന്നത് സര്‍ക്കാര്‍ ഏറ്റെടുത്ത് ഉപഭോക്താക്കള്‍ക്ക് വില കൂട്ടാതെ, ഓയില്‍ കമ്പനികളുടെ ലാഭത്തെ ബാധിക്കാതെയും കൊണ്ട് പോവുകയാണ്. യുദ്ധം തുടര്‍ന്നാല്‍ അത് മാറ്റേണ്ടി വരും. എല്ലാ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ സര്‍ക്കാര്‍ ഒരു പുനര്‍ചിന്തനം നടത്തി വില കൂട്ടിയേക്കും. സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ കണ്ട് നിക്ഷേപകര്‍ പേടിക്കേണ്ട കാര്യമില്ല. 2026-27 വര്‍ഷം സ്വര്‍ണവില ഉയരുക തന്നെയാണ് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+