'ജയിക്കാൻ മത സൗഹാർദത്തെ ബലി കഴിക്കരുത്. എവിടെയാണ് ശ്രീലേഖ ജി "ലവ് ജിഹാദ്" ?'; രാഹുൽ ഈശ്വർ
കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും നിലവിലെ സർക്കാർ ഇതിനുനേരെ കണ്ണടയ്ക്കുകയാണെന്നുമുള്ള വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയ്ക്കെതിരെ രാഹുൽ ഈശ്വർയ പത്ത് വോട്ടിന് വേണ്ടി നാടിൻ്റെ മതസൌഹാർദ്ദം തകർക്കരുതെന്ന് രാഹുൽ പറഞ്ഞു. ഹിന്ദുക്കളിൽ ആത്മഹത്യ, മദ്യപാനം, കുടുംബ തകർച്ച, ജനസംഖ്യ തളർച്ച .. തുടങ്ങി എത്രയോ പ്രശ്നങ്ങളുണ്ട്. ഇതൊന്നും കാണാതെ എന്തിനാണ് മാഡം മുസ്‌ലിം സഹോദരങ്ങളുടെ പുറത്തു കള്ളത്തരങ്ങൾ പറഞ്ഞു കുതിര കയറുന്നതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ ഈശ്വർ ചോദിച്ചു. പോസ്റ്റ് വായിക്കാം
'10 വോട്ടിനായി മത സൗഹാർദത്തെ തള്ളിപറയല്ലേ ശ്രീലേഖ മാഡം . ശ്രീലേഖ IPS സാമൂഹിക പ്രവർത്തനത്തിനായി വന്നപ്പോൾ വളരെ സന്തോഷിച്ച ഒരു വ്യക്തിയാണ് ഞാൻ. മാഡത്തെ പോലുള്ളവർ നമ്മുടെ പൊതു രംഗത്തിനു രാഷ്ട്രീയ ഭേദമന്യേ ഒരു വലിയ Asset ആണ്. ഇത് ഒരു അഭ്യർഥനയാണ് --> രാഷ്ട്രീയത്തിൽ ജയിക്കാൻ നമ്മുടെ നാടിൻറെ മത സൗഹാർദത്തെ ബലി കഴിക്കരുത്. എവിടെയാണ് ശ്രീലേഖ ജി "ലവ് ജിഹാദ്" ??

ഇന്ത്യയുടെ സുപ്രീം കോടതി, NIA ഒക്കെ തള്ളിക്കളഞ്ഞ ഈ WhatsApp യൂണിവേഴ്സിറ്റി വ്യാജ പ്രചാരണം മാഡത്തെ പോലെ "കേരളത്തിന്റെ കിരൺ ബേദി യായ", പ്രഥമ IPS വനിതാ മുന്നോട്ടു വയ്ക്കുന്നതിൽ വല്ലാത്ത വേദനയുണ്ട്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീ ഇ ശ്രീധരൻ സർ നെ പോലുള്ളവർ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമ്പോൾ BJP ക്കു കൊടുത്ത ഒരു ഉപദേശം - "ലവ് ജിഹാദ് പോലുള്ള ക്യാമ്പയിൻ മായി മുന്നോട്ടു പോകരുത് എന്നാണ് (മാധ്യമ വാർത്തകൾ പ്രകാരം).
എത്രയോ സീരിയസ് ആയ "ഹിന്ദു വിഷയങ്ങൾ" നമ്മുടെ കേരളത്തിൽ ഉണ്ട് ? ഉദാഹരണം - കേരള പോലീസ് DGP ആയിരുന്ന താങ്കളുടെ സീനിയർ ആയിരുന്ന Dr Siby Mathews ഡോക്ടറേറ്റ് പ്രബന്ധം (MG University) ചൂണ്ടിക്കാട്ടുന്നത് 80% ആത്മഹത്യകളും 55% ഉള്ള നമ്മൾ ഹിന്ദുക്കളിൽ ആണെന്നാണ്. 2023 CPM LDF സർക്കാരിന്റെ യുവജന കമ്മീഷനും ഇത് തന്നെ ചൂണ്ടി കാട്ടുന്നുണ്ട്. നമ്മൾ ഹിന്ദുക്കളിൽ ആത്മഹത്യ, മദ്യപാനം, കുടുംബ തകർച്ച, ജനസംഖ്യ തളർച്ച .. തുടങ്ങി എത്രയോ പ്രശ്നങ്ങളുണ്ട്. ഇതൊന്നും കാണാതെ എന്തിനാണ് മാഡം മുസ്‌ലിം സഹോദരങ്ങളുടെ പുറത്തു കള്ളത്തരങ്ങൾ പറഞ്ഞു കുതിര കയറുന്നതു. ദൈവത്തെ ഓർത്തു താഴ്മയായി അപേക്ഷിക്കുകയാണ് - whatsapp യൂണിവേഴ്സിറ്റുകൾക്കു മാഡം പ്രോത്സാഹനം കൊടുക്കരുതേ'












Click it and Unblock the Notifications