വില കണ്ട് കയ്യിലുളള സ്വർണം ഇപ്പോൾ വിൽക്കരുത്, വൻ അബദ്ധമാകും, പിന്നീട് പശ്ചാത്തപിക്കും, കാരണം ഇത്
സ്വര്‍ണവില സംസ്ഥാനത്ത് ഇന്നും രണ്ട് തവണയാണ് വര്‍ധിച്ചിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില എത്തി നില്‍ക്കുന്നത്. ഗ്രാമിന് 175 രൂപ വര്‍ധിച്ച് 15315 രൂപയിലും പവന് 1,22,520യിലുമാണ് വില എത്തി നില്‍ക്കുന്നത്.
വില ഉയർന്നത് കൊണ്ട് തന്നെ കയ്യിലുളള പഴയ സ്വർണം വിറ്റ് പണമാക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ സ്വർണം ഇപ്പോൾ വിറ്റ് ഒഴിവാക്കാൻ ശ്രമിക്കരുത് എന്നാണ് സ്വർണ വ്യാപാരിയായ അരുൺ മാർക്കോസ് സീ ന്യൂസിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കുന്നത്. അതിന് കാരണവും ഉണ്ട്.
അരുൺ മാർക്കോസ് പറയുന്നു: '' സ്വര്‍ണവില മാത്രം 1,22,520 രൂപയാണ് നിലവില്‍ ഉളളത്. ഏകദേശം ഒന്നേ കാല്‍ ലക്ഷത്തിനോട് അടുത്ത് സ്വര്‍ണത്തിന്റെ വില മാത്രമായിരിക്കാം. ഏകദേശം 8000 തൊട്ട് 15000 രൂപ വരെ അധികമായി നല്‍കിയാല്‍ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുകയുളളൂ.

ഇന്ന് രാവിലെ തൊട്ട് രണ്ട് തവണയാണ് വിലയില്‍ വ്യത്യാസം വന്നത്. അത് ഇപ്പോഴും തുടരുകയാണ്. 24 കാരറ്റ് സ്വര്‍ണത്തിന് ഡോളര്‍ റേറ്റ് ഔണ്‍സിന് കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് കാണിക്കുന്നത് നാളെയും സ്വര്‍ണവില കൂടാനുളള സാധ്യതയാണ്. ഇത് തുടര്‍ച്ചയായി നടക്കുന്നത് കൊണ്ട് ഇത് എവിടെ ചെന്ന് അവസാനിക്കുമെന്നോ എപ്പോള്‍ വില കുറയുമെന്നോ ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല.
സ്വര്‍ണം വില്‍ക്കാന്‍ ആളുകള്‍ ജ്വല്ലറികളിലേക്ക് എത്താനുളള പ്രധാന കാരണം, പലതരത്തിലുളള ആവശ്യങ്ങള്‍ അവര്‍ നേരിടുന്നുണ്ട് എന്നതാണ്. ആവശ്യങ്ങള്‍ക്ക് അനുസരിച്ചുളള വരുമാനം ആളുകള്‍ക്ക് ലഭിക്കുന്നില്ല. ആ അവസ്ഥയെ തരണം ചെയ്യാനായി കയ്യിലുളള വസ്തുക്കള്‍ വില്‍ക്കുകയാണ് വഴി. പെട്ടെന്ന് പണമാക്കി മാറ്റാന്‍ സാധിക്കുന്നത് സ്വര്‍ണം തന്നെയാണ്.
സ്വര്‍ണം വില്‍ക്കാന്‍ വരുന്നവരോട് പറയുന്നത്, കൃത്യമായ ആവശ്യം ഉണ്ടെങ്കില്‍ മാത്രം വിറ്റാല്‍ മതി എന്നാണ്. കാരണം വില ഉയരുന്ന ട്രെന്‍ഡ് ആണ് കാണിക്കുന്നത്. അതല്ല വീട് വെയ്ക്കാനോ സ്ഥലം വാങ്ങാനോ ഒക്കെ ആണെങ്കില്‍ സ്വര്‍ണം വിറ്റ് പണമാക്കി കാര്യങ്ങള്‍ ചെയ്യാം. ഇപ്പോള്‍ സ്ഥലത്തിനൊക്കെ വലിയ വിലയിടിവാണ് കാണുന്നത്. സ്വര്‍ണം എത്രയും പെട്ടെന്ന് വിറ്റ് വീട് പണിതാല്‍ അത്രയും ചിലവ് കുറച്ചിട്ട് അവര്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ വീട് പണിയാനാകും.
സ്വര്‍ണത്തോടൊപ്പം വെള്ളിയുടെ വിലയും വര്‍ധിക്കുകയാണ്. അത് കാരണം വ്യാപാരത്തില്‍ വലിയ മാന്ദ്യം അനുഭവപ്പെടുന്നുണ്ട്. ആളുകള്‍ സ്വര്‍ണം വാങ്ങുന്നത് വളരെ ചെറിയ അളവിലേക്ക് ചുരുങ്ങുന്നു. ജ്വല്ലറികളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം കുറയുന്നു. ഇതൊക്കെ വ്യാപാരികളെ വലിയ തോതില്‍ ദോഷകരമായി ബാധിക്കുന്നുണ്ട്, അരുണ്‍ മാര്‍ക്കോസ് പറയുന്നു.












Click it and Unblock the Notifications