സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം. തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പികെ രാജീവാണ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്.
എന്നാല്‍ ശബ്ദരേഖ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ് പൊലീസിന് നിയമോപദേശം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ സരിതയെ സ്വാധീനിച്ചു എന്നാണ് പരാതി.

സോളാര്‍ കമ്മീഷന് മുന്നില്‍ മോഴി നല്‍കാന്‍ പോകുന്നതിന് മുമ്പാണ് ഫോണ്‍ സംഭാഷണം നടന്നിരിക്കുന്നത്. ഫോണ്‍ കോള്‍ സരിത റെക്കോഡ് ചെയ്യുകയും അത് തെളിവായി കമ്മീഷന് മുന്നില്‍ നല്‍കുകയുമായിരുന്നു.
എന്നാല്‍ ഫോണ്‍ സംഭാഷണം തമ്പാനൂര്‍ രവി നിഷേധിച്ചിട്ടില്ല. പകരം സരിത തന്നെ ഇങ്ങോട്ട് വിളിക്കുകയാണെന്ന ന്യായമാണ് ഉന്നയിച്ചത്.












Click it and Unblock the Notifications