Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിസാമിനെ തൊട്ടാല്‍ പ്രതിപക്ഷ നേതാവായാലും തട്ടും; രമേശ് ചെന്നിത്തലയ്ക്ക് ഗള്‍ഫില്‍ നിന്ന്‌ വധഭീഷണി

തിരുവനന്തപുരം: തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ വാഹനം കയറ്റി കൊന്നുവെന്ന കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാമിനെതിരെ സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വധ ഭീഷണി. നിസാമിനെതിരെ സംസാരിച്ചാല്‍ കൊല്ലുമെന്നാണ് ഗള്‍ഫില്‍ നിന്ന് സന്ദേശമെത്തിയിരിക്കുന്നത്.

അധോലോകരാജാവ് രവി പൂജാരിയുടെ പേരിലാണ് ചെന്നിത്തലയ്ക്ക് ഭീഷണി ലഭിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് വഴി രമേശ് ചെന്നിത്തലയുടെ ഫോണിലേക്കാണ് ഭീഷണി വന്നത്. ഡോണ്‍ രവി പൂജാരി എന്നയാളാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. വധഭീഷണി വന്നതിനെത്തുടര്‍ന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

ramesh-chennithala

രണ്ട് ദിവസമായി നെറ്റ് കോള്‍ വഴി ഭീഷണി ലഭിക്കുന്ന് എന്നാണ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ പറയുന്നത്. അവസാനമായി ഞായറാഴ്ച രാത്രി 11.22നായിരുന്നു ഭീഷണി വന്നത്. dont talk rubbish about mohammed nisham or i will kill you or one of your family member-Don Ravi Poojari എന്നാണ് ഭീഷണി.

നിസാമിനെതിരെ പറഞ്ഞാല്‍ തന്നെയോ കുടുംബത്തിലുള്ളവരെയോ വധിക്കുമെന്നാണ് ഭീഷണി. +447440190035 എന്ന നമ്പറില്‍നിന്നാണ് ഭീഷണി സന്ദേശം വന്നതെന്നും പരാതിയില്‍ പറയുന്നു. ചെന്നിത്തലയുടെ പരാതിയില്‍ വിശദമായി അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ramesh-chennithala

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+