കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും തുറന്നടിച്ച് മുരളീധരൻ; എംഎൽഎയാകാൻ ഇല്ല, സമരങ്ങൾ അവസാനിപ്പിച്ചത് കൂടിയാലോചന ഇല്ലാതെ

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾക്കെതിരെ തുറന്നടിച്ച് കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. എംപിമാർ ആരും തന്നെ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നും അതേസമയം യുഡിഎഫ് കൺവീനറാകാൻ താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുരളീധരൻറെ പ്രതികരണം.

'നാവ് മുറിച്ചിട്ടില്ല,ഹത്രാസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ബിജെപി ഐടിസെൽതലവൻ,വിവാദം'നാവ് മുറിച്ചിട്ടില്ല,ഹത്രാസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ബിജെപി ഐടിസെൽതലവൻ,വിവാദം

kmuraleedharan

നേരത്തേ എ ഗ്രൂപ്പിലെ തർക്കങ്ങളെ തുടർന്ന് യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ബെന്നി ബെഹ്നാൻ രാജിവെച്ചിരുന്നു. തൊട്ട് പിന്നാലെ പ്രചരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ മുരളീധരനും രാജിവെച്ചിരുന്നു. ഇതോടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള മുരളീധരൻറെ പടയൊരുക്കമാണിതെന്ന രീതിയിലായിരുന്നു വാർത്തകൾ. മുരളീധരനെ കൂടാതെ മറ്റ് ചില എംപിമാർ കൂടി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.

അതേസമയം ഇത്തരം അഭ്യൂഹങ്ങളേയെല്ലാം മുരളീധരൻ തള്ളി. ഇപ്പോഴത്തെ സാഹചര്യത്തിൽ എംപിമാർ വന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥിതി കോൺഗ്രസിൽ ഇല്ലെന്നും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളാകാൻ യോഗ്യരായവർ ഉണ്ടെന്നും മുരളീധൻ പ്രതികരിച്ചിരുന്നു. നേരത്തേ പുനസംഘടനയിൽ യുഡിഎഫ് കൺവീനർ സ്ഥാനം താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രചരണ സമിതിയെന്ന സ്ഥിരം സാമിതിയുടെ സാരഥ്യം ഏറ്റെടുക്കാനായിരുന്നു എന്നോട് പാർട്ടി ആവശ്യപ്പെട്ടതെന്നും മുരളീധരൻ പറഞ്ഞു.

അതിനിടെ സർക്കാരിനെതിരായ സമരങ്ങൾ അവസാനിപ്പിച്ച പാർട്ടി നടപടിയെ മുരളീധരൻ ചോദ്യം ചെയ്തു. പാർട്ടിയിൽ കൂടിയാലോചനകൾ നടത്താതെയാണ് സമരങ്ങൾ അവസാനിപ്പിക്കാൻ തിരുമാനിച്ചതെന്ന് മുരളീധരൻ പറഞ്ഞു. സമരങ്ങൾ നിർത്തിയത് പേടിച്ചിട്ടാണെന്ന പ്രതീതി സൃഷ്ടിക്കാൻ ഇത് കാരണമായെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

Recommended Video

cmsvideo
പശുവിന്റെ പാല്‍ കുറഞ്ഞത് വരെ ആളുകള്‍ ഉമ്മന്‍ ചാണ്ടിയോട് പറയും'

അതേസമയം കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് എംപിയായ കൊടുക്കുന്നിൽ സുരേഷും രംഗത്തെത്തി. എംപിമാർ ആർക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് അദ്ദേഹം പറഞ്ഞു. എംപിമാർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്നുവെന്നത് വ്യാജ പ്രചരണമാണ്. ഈ പ്രചരണങ്ങൾ പാർട്ടിക്കുള്ളിൽ തന്നെയാണ് നടക്കുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു. മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ഞങ്ങളാരും തന്നെ കെപിസിസിയെയോ ഹൈക്കമാന്റിനേയോ സമീപിച്ചിട്ടില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.

രാഹുലും പ്രിയങ്കയും സമരമുഖത്തേക്ക്; അതിര്‍ത്തി അടച്ച് യുപി പോലീസ്, നിരോധനാജ്ഞ, ആസാദ് തടവില്‍രാഹുലും പ്രിയങ്കയും സമരമുഖത്തേക്ക്; അതിര്‍ത്തി അടച്ച് യുപി പോലീസ്, നിരോധനാജ്ഞ, ആസാദ് തടവില്‍

ഹത്രാസ് പ്രതിഷേധം വ്യാപിക്കുമെന്ന് ഭയം; ആസാദിനെ യുപി പോലീസ് തടവിലാക്കി, പീഡനങ്ങള്‍ തുടര്‍ക്കഥഹത്രാസ് പ്രതിഷേധം വ്യാപിക്കുമെന്ന് ഭയം; ആസാദിനെ യുപി പോലീസ് തടവിലാക്കി, പീഡനങ്ങള്‍ തുടര്‍ക്കഥ

സ്വര്‍ണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു, ചോദ്യം ചെയ്യുംസ്വര്‍ണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു, ചോദ്യം ചെയ്യും

English summary
dont want to become an MLA, protests ended without consultation; K Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X