• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് വീടുകയറി പരിശോധന: അനർഹമായ 68 റേഷന്‍ കാർഡ് കണ്ടെത്തി, വിദേശ ജോലിയെ വരെ ബാധിക്കും

Google Oneindia Malayalam News

കോഴിക്കോട്: ഓപ്പറേഷൻ യെല്ലോ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശം വച്ച 68 മുൻഗണനാ കാർഡുകൾ പിടിച്ചെടുത്തു. കോഴിക്കോട് താലൂക്കിലെ ഒളവണ്ണ, മടവൂർ, കൊടിനാട്ടുമുക്ക് എന്നീ പ്രദേശങ്ങളിൽ വീട് കയറി നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശം വെച്ചിരുന്ന അഞ്ച് എ.എ.വൈ. കാർഡ്, 40 മുൻഗണനാ കാർഡുകൾ, 23 സ്റ്റേറ്റ് സബ്സിഡി കാർഡുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

സർക്കാർ ഉദ്യോഗസ്ഥരടക്കം നിലവിൽ മുൻഗണനാ കാർഡുകളിൽ അംഗങ്ങളായി തുടരുന്നതായും എ.സി സൗകര്യത്തോടുകൂടിയതും 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുകളും ഒന്നിലധികം നാല്ചക്ര വാഹനമുള്ളവരുമായ വ്യക്തികൾ നിലവിൽ സബ്സിഡി കാർഡ് അംഗങ്ങളായി തുടരുന്നതായും കണ്ടെത്തി. ഇവർക്ക് നോട്ടീസ് നൽകിയതായും കാർഡുകൾ അടിയന്തിരമായി മാറ്റേണ്ടതാണെന്നും ജില്ലാ സപ്ലൈ ഓഫീസർ കെ.രാജീവ് അറിയിച്ചു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു.

അനർഹമായി മുൻഗണനാ റേഷൻ കാർഡ്

അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിന് പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ യെല്ലോ. കോഴിക്കോട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ വീടുതലത്തില്‍ നടത്തിയ റേഷന്‍ കാര്‍ഡ് പരിശോധനയില്‍ അനര്‍ഹമായവര്‍ മുന്‍ഗണനാ/ഏ ഏ.വൈ/കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതായി സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ലഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ല

സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍,

സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷണര്‍, ആദായനികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളിലുള്ള വിദേശത്തു ജോലി ചെയ്യുന്നവര്‍, സ്വന്തമായി ഒരേക്കറിനുമുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടോ/ ഫ്‌ളാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉളളവര്‍ (ഉപജീവനമാര്‍ഗ്ഗമായ ടാക്‌സി ഒഴികെ), കുടുംബത്തിന് പ്രതിമാസം 25000 രൂപയില്‍ അധികം വരുമാനം ഉള്ളവര്‍ക്ക് മുന്‍ഗണനാ / എ.എ.വൈ കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

സമൂഹത്തില്‍ താഴെ തട്ടിലുള്ള നിരാലംബര്‍ക്കും

സമൂഹത്തില്‍ താഴെ തട്ടിലുള്ള നിരാലംബര്‍ക്കും ആദിവാസികള്‍ക്കും പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്കും മറ്റ് വരുമാന മാര്‍ഗ്ഗമില്ലാത്ത കാന്‍സര്‍, കിഡ്‌നി തുടങ്ങിയ ഗുരുതര അസുഖ ബാധിതര്‍ക്കും നിരാലംബയായ സ്ത്രീ വരുമാന സ്രോതസ്സായിട്ടുള്ളവര്‍ക്കും മാത്രമാണ് ഏ ഏ വൈ കാര്‍ഡിന് അര്‍ഹത. ഈ കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ പിഴയും അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളും വിലയും മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിലേക്ക് അടവാക്കുന്നത്.

രാത്രിയായപ്പോള്‍ സംവിധായകന്‍ മുറിയിലേക്ക് വിളിച്ചു; വഴങ്ങാത്ത തന്നെ സിനിമയില്‍ നിന്നും വെട്ടി: സൂര്യരാത്രിയായപ്പോള്‍ സംവിധായകന്‍ മുറിയിലേക്ക് വിളിച്ചു; വഴങ്ങാത്ത തന്നെ സിനിമയില്‍ നിന്നും വെട്ടി: സൂര്യ

അനര്‍ഹര്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുകള്‍

അനര്‍ഹര്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുകള്‍ ഓഫീസില്‍ തിരിച്ചേല്‍പിക്കാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി പരാതികള്‍ വ്യാപകമായി ശ്രദ്ധയില്‍ പെട്ടിട്ടുളളതിനാല്‍ ഒരു മാസത്തിനകം ഇത്തരം കാര്‍ഡുകള്‍ തിരിച്ചേല്‍പിച്ചിട്ടില്ലെങ്കില്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്നും കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസർ നേരത്തെ അറിയിച്ചിരുന്നു.

പ്രോസിക്യൂഷന്‍ നടപടികള്‍ റേഷന്‍ കാര്‍ഡുടമയെ മാത്രമല്ല

പ്രോസിക്യൂഷന്‍ നടപടികള്‍ റേഷന്‍ കാര്‍ഡുടമയെ മാത്രമല്ല അംഗങ്ങളേയും ബാധിക്കുമെന്നതിനാല്‍ വിദേശത്ത് നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ അംഗങ്ങളായുള്ള കാര്‍ഡുകള്‍, ഉയര്‍ന്ന സാമ്പത്തിക നിലയിലുള്ളവര്‍ സ്വന്തം മാതാപിതാക്കളുടെ പേരില്‍ സമ്പാദിച്ച മുന്‍ഗണനാ കാര്‍ഡുകള്‍ തുടങ്ങിയവ ഒരു മാസത്തിനകം ഓഫീസില്‍ തിരിച്ചേല്‍പിച്ച് തുകയടച്ച് തുടര്‍ നടപടികളില്‍ നിന്ന് ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.

English summary
Door-to-door inspection in Kozhikode: Ineligible 68 ration cards found, even foreign jobs affected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X