കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭിചാരക്രിയയ്ക്കായി ഇരുതലമൂരി! വില 50 ലക്ഷം വരെ! മലയാളികള്‍ കുമളിയില്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

തൊടുപുഴ കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന് പിന്നാലെയാണ് കേരളത്തില്‍ മന്ത്രവാദവും ആഭിചാരവും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. മന്ത്രവാദ സിദ്ധി നേടിയെടുക്കാന്‍ വേണ്ടി ഒരു കുടുംബത്തിലെ നാലാളെ കൊന്നു തള്ളിയ പ്രതികള്‍ കേസില്‍ നിന്നും രക്ഷപ്പെടാനായി ഉപയോഗിച്ചതും മന്ത്രവാദം തന്നെയായിരുന്നു.

സംസ്ഥാനത്ത് ഇപ്പോഴും മന്ത്രവാദവും ആഭിചാരക്രിയകളും വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആഭിചാരത്തിനായി തമിഴ്നാട്ടില്‍ നിന്നെത്തിച്ച ഇരുതലമൂരിയുമായി മൂന്ന് മലയാളികളാണ് പോലീസിന്‍റെ കസ്റ്റഡിയിലായത്.

ആഭിചാരത്തിന്

ആഭിചാരത്തിന്

ആഭിചാരക്രിയകള്‍ക്കായി കൊണ്ടുവന്ന ഇരുതല മൂരികളുമായി മൂന്ന് മലയാളികളെയാണ് കുമളി ചെക്ക് പോസ്റ്റില്‍ വെച്ച് പോലീസ് സംഘം പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു.

കട്ടപ്പന സ്വദേശികള്‍

കട്ടപ്പന സ്വദേശികള്‍

കട്ടപ്പന സ്വദേശികളായ മേട്ടുക്കുഴി ഇടവക്കേടത്ത് അരുണ്‍, ആലക്കല്‍ വീട്ടില്‍ അനീഷ്, എറണാകുളം കോക്കപ്പള്ളി കുട്ടശ്ശേരി വീട്ടില്‍ എല്‍ദോ എന്നിവരാണ് പിടിയിലായത്.

കാര്‍ പരിശോധിച്ചു

കാര്‍ പരിശോധിച്ചു

തമിഴ്നാട്ടില്‍ നിന്നുമായിരുന്നു ഇവര്‍ കുമളിയില്‍ എത്തിയത്. വൈക്കീട്ട് അഞ്ചോടെ ചെക്ക് പോസ്റ്റില്‍ എത്തിയ വാഹനം പോലീസ് സംഘം ആദ്യം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ ആയില്ല.

സംശയം

സംശയം

പരിശോധനയ്ക്കിടിയെ ഡിക്കിക്കുള്ളില്‍ സംശയകരമായ രീതിയില്‍ പിവിസി പൈപ്പുകള്‍ കണ്ടെത്തി. ഇതിന്‍റെ രണ്ട് ഭാഗവും അടച്ച നിലയിലായിരുന്നു. ഉള്ളില്‍ മണ്ണ് നിറച്ച് വെച്ചതായി കണ്ടെത്തിയതോടെ സംശയം തോന്നി പൈപ്പ് കുടഞ്ഞു.

പുറത്തുചാടി

പുറത്തുചാടി

ഇതോടെ ഇരുതലമൂരി പുറത്തേക്ക് ചാടി. ഇതോടെ പ്രതികളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഉടന്‍ തന്നെ പ്രതികള്‍ സഞ്ചരിച്ച ഫോര്‍ഡ് ഫിയസ്റ്റ വാഹനം ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയില്‍ എടുത്തു,

തമിഴ്മാട്ടില്‍ നിന്ന്

തമിഴ്മാട്ടില്‍ നിന്ന്

തമിഴ്നാട്ടിലെ ശ്രീവല്ലിപുത്തൂരിലെ റാക്കാച്ചിയമ്മന്‍ കോവിലിന് സമീപത്ത് വെച്ചാണ് ഇരുതല മൂരിയെ കൊണ്ടു വരുന്നതെന്ന് അറസ്റ്റിലായ പ്രതികള്‍ പോലീസിന് മൊഴി നല്‍കി.

എറണാകുളത്ത്

എറണാകുളത്ത്

ഇരുതല മൂരിയെ എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എറണാകുളം കേന്ദ്രീകരിച്ച് ആഭിചാര ക്രിയ നടത്തുന്നതിനാണ് ഇവയെ ഉപയോഗിക്കുന്നതെന്ന് പ്രതികള്‍ പറഞ്ഞു.

ലക്ഷം രൂപ

ലക്ഷം രൂപ

വലിപ്പം കുറവായ ഇരതലമൂരികള്‍ക്ക് വളര്‍ച്ചയ്ക്ക് അനുസരിച്ചാണ് വില. നാല്‍പത് ലക്ഷം മുതല്‍ അന്‍പത് ലക്ഷം വരെ ഇവയ്ക്ക് ലഭിക്കുമെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.

English summary
double headed snake police arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X