കുമാരി മുതല്‍ കുന്നപ്പള്ളി വരെ; ഇരട്ടവോട്ടില്‍ രമേശ് ചെന്നിത്തലയുടെ അടിതെറ്റിച്ച തിരിച്ചടികള്‍...
തിരുവനന്തപുരം: ഒരു തിരഞ്ഞെടുപ്പിന്റെ എല്ലാ അന്തസ്സും കളങ്കപ്പെടുത്തുന്ന ഒന്നാണ് ഇരട്ടവോട്ടും കള്ളവോട്ടും എല്ലാം. സംസ്ഥാനത്ത് ഇത്തവണ വ്യാപകമായി ഇരട്ട വോട്ടുകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട് എന്നാണ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ ആക്ഷേപം.
ഏറെ ഗൗരവം അര്‍ഹിക്കുന്ന ഈ ആരോപണത്തെ തിരഞ്ഞെടുപ്പ് കമ്മീഷനും അതീവ ഗൗരവത്തോടെ ആണ് സമീപിച്ചത്. ഇരട്ടവോട്ടില്‍ അന്വേഷണവും നടപടികളും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണം തിരിച്ചടിയായി മാറുന്ന സവിശേഷ സാഹചര്യത്തെയാണ് ഇപ്പോള്‍ രമേശ് ചെന്നിത്തല നേരിടുന്നത്.
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

ഇരട്ടവോട്ട് ആരോപണം
മാര്‍ച്ച് 17 ന് ആയിരുന്നു രമേശ് ചെന്നിത്തല ഇരട്ട വോട്ട് ആരോപണം ആദ്യമായി വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. തെളിവുകള്‍ സഹിതം ആയിരുന്നു ആരോപണങ്ങള്‍. ഒരാള്‍ക്ക് തന്നെ നാലും അഞ്ചും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

ഉദുമയിലെ കുമാരി
കാസര്‍കോട് ജില്ലയിലെ ഉമുദ സ്വദേശിയായ കുമാരിയുടെ പേരായിരുന്നു രമേശ് ചെന്നിത്തല ഉയര്‍ത്തിയ വിവാദത്തില്‍ ഒന്ന്. കുമാരിയ്ക്ക് അഞ്ച് തിരഞ്ഞെടുപ്പ് തിരിച്ചറിയില്‍ കാര്‍ഡുകളുണ്ട് എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ കുമാരിയും കുടുംബവും കോണ്‍ഗ്രസ് അനുഭാവികളാണെന്ന് പിന്നീട് വെളിപ്പെടുത്തി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ആയിരുന്നു.

ശോഭ സുബിന് മൂന്ന് കാര്‍ഡ്
ഇരട്ട വോട്ട് വിവാദം കത്തിപ്പടര്‍ന്ന് തുടങ്ങിയപ്പോള്‍ മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വന്നു. കൈപ്പമംഗലത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശോഭ സുബിന് മൂന്ന് വോട്ടുകള്‍ ഉണ്ട് എന്നതാണ് പുറത്ത് വന്ന വിവരം. രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലായിട്ടാണ് ശോഭ സുബിന്റെ മൂന്ന് വോട്ടുകള്‍. മൂന്ന് തിരിച്ചറിയില്‍ കാര്‍ഡുകളും ശോഭ സുബിന്റെ പേരിലുണ്ട്.

ഒടുവില്‍ കുന്നപ്പള്ളിയും
ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എയും കുടുംബവും ആണ് ഇരട്ടവോട്ട് വിവാദത്തില്‍ പെട്ടിരിക്കുന്നത്. പെരുമ്പാവൂര്‍ എംഎല്‍എ ആയ എല്‍ദോസ് കുന്നപ്പള്ളിയ്ക്കും ഭാര്യക്കും ഇരട്ടവോട്ടുകള്‍ ഉള്ളതായാണ് പുറത്ത് വന്നിരിക്കുന്നത്. മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും ആയാണ് എല്‍ദോസിന്റേയും ഭാര്യയുടേയും ഇരട്ട വോട്ടുകള്‍.

കോടതിയില്‍
ഇതിനിടെ ഇരട്ട വോട്ട് വിഷയത്തില്‍ രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണം എന്നാണ് ചെന്നിത്തലയും ആവശ്യം. വിഷയത്തില്‍ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

ഗൗരവ വിഷയം, പക്ഷേ...
രമേശ് ചെന്നിത്തല ഉന്നയിച്ചത് അതീവ ഗുരുതരമായ വിഷയം ആണെന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ ഒരു സിറ്റിങ് എംഎല്‍എയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഇരട്ട വോട്ട് വിവാദത്തില്‍ പെട്ടത് അദ്ദേഹത്തേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍
കേരളത്തിലെ നിയമ സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴാണ് ഗൗരവമായ ഒരു ആരോപണം ഉന്നയിക്കപ്പെടുന്നതും ആരോപണം ഉന്നയിച്ച പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ അതില്‍ പെട്ടുപോകുന്നതും. ഇത് തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും എന്നതും നിര്‍ണായകമാണ്.
ഹോട്ടായി റഷാമി ദേശായി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications