ഇരട്ടവോട്ട് വിവാദം: രമേശ് ചെന്നിത്തലയ്ക്കെതിരെ മാനനഷ്ടത്തിന് പരാതി നല്കി ഒറ്റപ്പാലം സ്വദേശികള്‍
എറണാകുളം: ഇരട്ട വോട്ട് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പരാതി. ഒറ്റപ്പാലം സ്വദേശികളായ അമല്‍ വിശ്വം, അഖില്‍ വിശ്വാം എന്നിവരാണ് ചെന്നിത്തലയ്ക്കെതിരെ എറണാകുളം ജില്ലാ പോലീസ് മേധാവി മുന്‍പാകെ പരാതി നല്കി. ഇരട്ട സഹോദരങ്ങളായ ഇരുവരുടേയും വോട്ടുകള്‍ ഇരട്ട വോട്ട് എന്ന രീതിയില്‍ ഓപ്പറേഷന് ട്വിന്‍സ് എന്ന പേരില്‍ പ്രതിപക്ഷം വെബ്സൈറ്റിലൂടെ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ എനിക്കും സഹോദരനും ഞങ്ങളുടെ കുടുംബത്തിനും സമൂഹ മധ്യത്തില്‍ വലിയ അപമാനത്തിനും മാനഹാനിക്കും മാനസിക വിഷമത്തിനും ഇടയാക്കിയിട്ടുള്ളതാണെന്ന് അമല്‍ വിശ്വം പൊലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
വ്യാജവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങള്‍ ടി വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുകയും ആയത് പത്രസമ്മേളനത്തിലൂടെ വിശദീകരിക്കുകയും കളവായ കാര്യങ്ങള്‍ കാണിച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും എന്നെയും സഹോദരനെയും സമൂഹമധ്യത്തില്‍ അപമാനിക്കുകയും ചെയ്ത രമേശ് ചെന്നിത്തല അവര്‍കള്‍ക്കും ടി വെബ്സൈറ്റിനും എതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. പരാതി നല്കിയ കാര്യം അമല്‍ വിശ്വം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ ബഹുമാനപ്പെട്ട എറണാകുളം ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകി...
ഇരട്ട സഹോദരങ്ങളായ ഞങ്ങളുടെ വോട്ടുകൾ... വ്യാജ വോട്ടറാണെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യണമെന്ന ഉദ്ദേശത്തോടെ ഇരട്ട വോട്ട് ചേര്‍ത്തു എന്ന തരത്തിലും ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ വഴി വ്യാപകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു.
തികച്ചും കളവായതും അടിസ്ഥാന രഹിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ചും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വസ്തുതാ വിരുദ്ധമായ പട്ടിക വഴി എന്നെയും എന്റെ ഇരട്ട സഹോദരനെയും മോശക്കാരാക്കുകയാണ് ശ്രീ. രമേശ് ചെന്നിത്തല ചെയ്തത്. വെബ്സൈറ്റിലൂടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഞങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുകയാണ്.
ഇത് എനിക്കും സഹോദരനും ഞങ്ങളുടെ കുടുംബത്തിനും സമൂഹ മധ്യത്തില്‍ വലിയ അപമാനത്തിനും മാനഹാനിക്കും മാനസിക വിഷമത്തിനും ഇടയാക്കിയിട്ടുള്ളതാണ്. ആയതിനാല്‍ ഇത്തരത്തില്‍ വ്യാജവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങള്‍ ടി വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുകയും ആയത് പത്രസമ്മേളനത്തിലൂടെ വിശദീകരിക്കുകയും കളവായ കാര്യങ്ങള്‍ കാണിച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും എന്നെയും സഹോദരനെയും സമൂഹമധ്യത്തില്‍ അപമാനിക്കുകയും ചെയ്ത രമേശ് ചെന്നിത്തല അവര്‍കള്‍ക്കും ടി വെബ്സൈറ്റിനും എതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സൂചിപ്പിച്ച് കൊണ്ട് ബഹുമാനപ്പെട്ട എറണാകുളം ജില്ലാ പോലീസ് മേധാവി മുമ്പാകെ പരാതി നൽകി....!!!
സാരിയില്‍ മോഡേണ്‍ ലുക്കുമായി രേഷ്മ പസുപുലെതി, സോഷ്യല്‍ മീഡിയ തിരഞ്ഞ ചിത്രങ്ങള്‍ കാണാം
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications