Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാദര്‍ റോബിന്‍ വിദേശത്ത് അയച്ച 20 പെണ്‍കുട്ടികളെ ലെെംഗികമായി പീഡിപ്പിച്ചു?ഞെട്ടിക്കുന്ന വിവരങ്ങള്‍

ഫാദര്‍ റോബിന്റെ സഹായത്താല്‍ വിദേശത്ത് പോയ ഇരുപതോളം പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഫാദര്‍ റോബിന്‍ വടക്കുംചേരി കൂടുതല്‍ പെണ്‍കുട്ടികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന് സംശയം. കൊട്ടിയൂര്‍ മേഖലയിലെ ദരിദ്ര ക്രിസ്ത്യന്‍ കുടുംബങ്ങളിലെ ഇരുപതോളം പെണ്‍കുട്ടികളെ വിദേശത്ത് പോകാന്‍ റോബിന്‍ സഹായിച്ചിരുന്നു.

ഫാദര്‍ റോബിന്റെ സഹായത്താല്‍ വിദേശത്ത് പോയ ഇരുപതോളം പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാകണമെങ്കില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യണം. ഫാദര്‍ റോബിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പോലീസ് രണ്ടു ദിവസത്തിനുള്ളില്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

ലൈംഗിക ചൂഷണവും?

ലൈംഗിക ചൂഷണവും?

കൊട്ടിയൂര്‍ മേഖലയിലെ ദരിദ്ര ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വിദേശത്ത് പോകാന്‍ ഫാദര്‍ റോബിന്‍ സഹായം നല്‍കിയിരുന്നു. ഇരുപതോളം പെണ്‍കുട്ടികളാണ് ഫാദര്‍ റോബിന്റെ സഹായത്താല്‍ വിദേശത്ത് പോയത്. ഈ പെണ്‍കുട്ടികളെയെല്ലാം ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്. ഫാദര്‍ റോബിനെ വിശദമായി ചോദ്യം ചെയ്താലേ ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു.

കൂടുതല്‍ അന്വേഷണം...

കൂടുതല്‍ അന്വേഷണം...

ഫാദര്‍ റോബിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പോലീസ് രണ്ട് ദിവസത്തിനുള്ളില്‍ കോടതിയില്‍ അപേക്ഷ നല്‍കും. വിദേശത്തേക്ക് അയച്ച പെണ്‍കുട്ടികളെ സംബന്ധിച്ചും, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചവരെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

ഒതുക്കി തീര്‍ക്കാന്‍ ശ്രമം...

ഒതുക്കി തീര്‍ക്കാന്‍ ശ്രമം...

പ്രസവിച്ച പെണ്‍കുട്ടിയെ പള്ളിയില്‍ വെച്ചാണ് ഫാദര്‍ റോബിന്‍ ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന് ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ സംഭവം പുറത്തറിയാതിരിക്കാനും റോബിന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ അച്ഛനോട് പിതൃത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട റോബിന്‍ പത്ത് ലക്ഷം രൂപയും നല്‍കി.

ഇടവകയിലെ പല പ്രമുഖരും കുടുങ്ങും...

ഇടവകയിലെ പല പ്രമുഖരും കുടുങ്ങും...

താന്‍ ജന്മം നല്‍കിയ കുട്ടിയുടെ പിതൃത്വം ഫാദര്‍ റോബിന്‍ തന്നെ ഏറ്റെടുക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ കേട്ട സഹപാഠികളിലാരോ ആണ് ചൈല്‍ഡ് ലൈനില്‍ വിളിച്ച് സംഭവമറിയിച്ചത്. പെണ്‍കുട്ടി പ്രസവിച്ച ക്രിസ്തുരാജ ആശുപത്രിയിലെ ചെലവ് മുഴുവന്‍ വഹിച്ചതും റോബിനായിരുന്നു. ആശുപത്രി അധികൃതരും കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളി ഇടവകയിലെ പല പ്രമുഖരും സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇവരെയെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+