കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീധന പീഡനം: പരാതികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം, ഗൗരവമേറിയ വിഷയമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെണ്‍കുട്ടികള്‍ക്ക് സ്ത്രീധന പീഡനത്തിലൂടെ ജീവന്‍ നഷ്ടമാകുന്നത് നിസ്സാര കാര്യമല്ലെന്നും, കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച് പരാതികള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനം തന്നെ ഇനി മുതല്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ അറിയിക്കാനും ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. [email protected] എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കാവുന്നതാണ്.

1

അതേസമയം പരാതികള്‍ അറിയിക്കാന്‍ 9497996992 എന്ന മൊബൈല്‍ നമ്പര്‍ നാളെ മുതല്‍ നിലവില്‍ വരും. പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പരാതി നല്‍കാം. 9497900999, 9497900286, ഇതിനായി ഉപയോഗിക്കാം. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും ഗാര്‍ഹിക പീഡന പരാതികളും അന്വേഷിക്കുന്നതിന് പത്തനംതിട്ട പോലീസ് മേധാവ് ആര്‍ നിശാന്തിനായെ സ്‌റ്റേറ്റ് നോഡല്‍ ഓഫീസറായും നിയോഗിച്ചു. ഏത് പ്രായത്തിലുള്ള വനിതകള്‍ നല്‍കുന്ന പരാതികളിലും പ്രഥമ പരിഗണന നല്‍കി പരിഹാരമുണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് സ്ത്രീധനത്തിനെതിരെ നിയമം കൊണ്ടുവന്ന് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ആറ് പതിറ്റാണ്ട് കഴിഞ്ഞു. എന്നാല്‍ പല രൂപത്തിലും വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നത് തുടരുകയാണ്. ഇത് ഗൗരവമുള്ളതാണ്. കുടുംബത്തിന്റെ മഹിമ കാണിക്കാനുള്ളതല്ല വിവാഹം. പെണ്‍കുട്ടിക്ക് എത്ര കൊടുത്തു എന്ന് ചിന്തിക്കുന്നവര്‍ സ്വന്തം മക്കളെ വില്‍പ്പന ചരക്കാക്കി മാറ്റുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാണെന്ന ചിന്ത ആണ്‍കുട്ടികളില്‍ ഉണ്ടാക്കി കൊടുക്കരുത്. ഭര്‍ത്താവിന്റെ വീട്ടിലെ പീഡനങ്ങള്‍ സഹിച്ച് കഴിയേണ്ടവരാണ് സ്ത്രീകള്‍ എന്ന തോന്നലും ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Vismaya Case: Initial Postmortem Report Indicates As $uicide | Oneindia Malayalam

സ്ത്രീ-പുരുഷ സമത്വത്തിന്റെ പുതിയ ചിന്തകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കും. ഭാര്യയെ തല്ലുന്നത് ആണത്തമാണെന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്. ഇതൊരിക്കലും കുട്ടികളെയും പഠിപ്പിക്കുകയും ചെയ്യരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

English summary
dowry harrasment: registering complaint avail through online says cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X