കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂളുകളിൽ കാവിവൽക്കരണത്തിന് സർക്കാരിന്റെ ഒത്താശ; ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കണം!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തിലെ സ്കൂളുകളിലെ കാവിവൽക്കരണത്തിന് പിണറായി സർക്കാരിന്റെ ഒത്താശ. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ കേരളത്തിലെ സ്‌കൂളുകളില്‍ കഴിഞ്ഞ ദിവസം സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വിവാദം ഉയർന്നിരിക്കുന്നത്. സംഘ്പരിവാര്‍ താത്വികാചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ നടത്താന്‍ സ്‌കൂളുകള്‍ക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്.

പാർട്ടി ഗ്രാമത്തെ വ‍ഞ്ചിച്ച് എൽഡിഎഫ് സർക്കാർ; കീഴാറ്റൂർ സമരം വീണ്ടും, മന്ത്രിയുടെ ഉറപ്പ് പാഴ്വാക്ക് പാർട്ടി ഗ്രാമത്തെ വ‍ഞ്ചിച്ച് എൽഡിഎഫ് സർക്കാർ; കീഴാറ്റൂർ സമരം വീണ്ടും, മന്ത്രിയുടെ ഉറപ്പ് പാഴ്വാക്ക്

ആഘോഷം നടത്തണമെന്ന കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിപിഐയുടെ സര്‍ക്കുലര്‍ വന്നിരിക്കുന്നത്. ആഘോഷത്തിന് സ്‌കൂളുകളുടെ പ്രധാനാധ്യാപകര്‍ ആവശ്യമായ നടപടിയെടുക്കണമെന്നാണ് സര്‍ക്കുലറിലുള്ളത്. അതേസമയം തന്റെ അറിവോടെയല്ല സര്‍ക്കുലറെന്ന് ഡിപിഐ കെ മോഹന്‍കുമാര്‍ പ്രതികരിച്ചു.

പുസ്തകം വിതരണം ചെയ്തു

പുസ്തകം വിതരണം ചെയ്തു

വിദ്യാഭാരതി സംസ്‌കൃതി ജ്ഞാനപരീക്ഷ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകം സംഘപരിവാര്‍ അനുകൂല അധ്യാപകരാണ് വിതരണം ചെയ്തത് നേരത്തെ വൻ വിവാദത്തിലേക്ക് വഴിവെച്ചിരുന്നു.

വിദ്യാഭാരതി

വിദ്യാഭാരതി

ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ നേതൃത്വത്തിലായിരുന്നു പുസ്തക വിതരണം ചെയ്തത്.

രണ്ടാം തവണയും പിഴവ്

രണ്ടാം തവണയും പിഴവ്

പുസ്തക വിതരണം സര്‍ക്കാര്‍ അനുമതിയോടെയല്ലെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് പ്രസ്താവിച്ചിരുന്നു. എന്നാല്‍ രണ്ടാം തവണയും ഇത്തരമൊരു പിഴവ് വന്നത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നു.

രചനാമത്സരം നടത്താനും നിർദേശം

രചനാമത്സരം നടത്താനും നിർദേശം

ദീന്‍ദയാല്‍ ഉപാധ്യായയുടെ ജീവിതം ആസ്പദമാക്കി രചനാമല്‍സരങ്ങള്‍ നടത്തണമെന്നും സർക്കുലറിൽ നിർദേശമുണ്ട് നിർദേശമുണ്ട്.

English summary
DPI of Kerala send a letter to schools to conduct birthday celebration of Deen Dayal Upadyaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X