• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കു കെട്ടാന്‍ കൊള്ളാവുന്ന നല്ല വേഷം', പരിഹസിച്ച് ഡോ. ആസാദ്

തിരുവനന്തപുരം: വിജയദശമി ദിവസമായ ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചും എഴുത്തിനിരുത്ത് ചടങ്ങ് നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഡ്രൈവര്‍ വസന്തകുമാറിന്റെ കൊച്ചുമകള്‍ ദേവനയെ ആണ് എഴുത്തിനിരുത്തിയത്.

മുഖ്യമന്ത്രി കുട്ടിയെ എഴുത്തിനിരുത്തുന്ന ചിത്രം പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം വിമർശനവുമായി എത്തി. മതേതര ജനാധിപത്യ സര്‍ക്കാറിനും കമ്യൂണിസ്റ്റ് നേതാവിനും യോജിക്കാത്ത വേഷം എന്നാണ് ഡോ. ആസാദിന്റെ വിമർശനം.

ഹിന്ദുക്കളുടെ ആചാരങ്ങളില്‍ പെടും

ഹിന്ദുക്കളുടെ ആചാരങ്ങളില്‍ പെടും

ഡോ. ആസാദിന്റെ പ്രതികരണം പൂർണരൂപം: '' പൂജവെപ്പും എഴുത്തിനിരുത്തും ഹിന്ദുക്കളുടെ ആചാരങ്ങളില്‍ പെടും. ഇന്നവര്‍ക്ക് വിദ്യാരംഭ ദിനം. വിജയദശമി. മതനിരപേക്ഷ സര്‍ക്കാറിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി കുട്ടികളെ എഴുതിക്കുന്ന ചിത്രം കണ്ടു. നിലവിളക്കും നാക്കിലയും ഉരുളിയും താലവുമൊക്കെയുണ്ട്. ചമ്രംപടിഞ്ഞാണ് ഇരുത്തം. ജാതിഹിന്ദുത്വ തേരോട്ട കാലത്തു ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കു കെട്ടാന്‍ കൊള്ളാവുന്ന നല്ല വേഷം!

എന്തെഴുതിയിട്ടെന്ത്?

എന്തെഴുതിയിട്ടെന്ത്?

എന്താണെഴുതിയതെന്നു ചോദിക്കുന്നില്ല. ഈ അന്തരീക്ഷത്തില്‍ എഴുതാനിടയുള്ള അക്ഷരങ്ങളും വാക്കുകളും വാക്യവും ആര്‍ക്കും ഊഹിക്കാം. എന്തെഴുതിയിട്ടെന്ത്? മതേതര ജനാധിപത്യ സര്‍ക്കാറിനും കമ്യൂണിസ്റ്റ് നേതാവിനും യോജിക്കാത്ത വേഷമല്ലാതാവുമോ? സവര്‍ണതയുടെ ഒരു പൂണൂല്‍ ബിംബം തെളിഞ്ഞു കിട്ടുന്നുണ്ട്. മുഖ്യമന്ത്രിക്ക് ഇത് ഭരണകാര്യമാണോ, രാഷ്ട്രീയമാണോ, വിശ്വാസമാണോ എന്നു വ്യക്തത കാണുമായിരിക്കും.

വിപ്ലവ വിദ്യാരംഭം വിജയിക്കട്ടെ

വിപ്ലവ വിദ്യാരംഭം വിജയിക്കട്ടെ

ജനങ്ങള്‍ തോന്നുംപടി ഊഹിക്കയും ചെയ്യട്ടെ. പാലം പൊളിക്കുന്നതുപോലും പൂജയില്‍ തുടങ്ങുന്ന ഭരണകാലത്ത് ഈ മുഖമങ്ങനെ തെളിഞ്ഞു തെളിഞ്ഞു വരട്ടെ. വിപ്ലവ വിദ്യാരംഭം വിജയിക്കട്ടെ. ചാരങ്ങളിലേക്കും മതജീവിതത്തിലേക്കുമുള്ള എഴുത്താരംഭം തുടങ്ങിവെക്കാന്‍ ഒരു കമ്യൂണിസ്റ്റിനെ കിട്ടുന്നത് ഭാഗ്യമാണ്. ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചിനു കിട്ടിയ ഭാഗ്യംപോലെ മഹത്തായതത്രെ ഇതും.എന്തു സിദ്ധാന്തം?

ഹിന്ദുത്വ കമ്യൂണിസം വിജയിക്കട്ടെ!

ഹിന്ദുത്വ കമ്യൂണിസം വിജയിക്കട്ടെ!

എന്തിന് ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതികവാദം? പ്രസംഗത്തിന് ഗൗരവംകൂട്ടാന്‍ ഇടയ്ക്കൊന്നു പിടിപ്പിക്കാന്‍ കൊള്ളാം! മതവിമര്‍ശനമാണ് മാര്‍ക്സിസത്തിന്റെ അടിവേരെന്നത് എന്തിന് ഓര്‍ക്കണം? ഹിന്ദുത്വ കമ്യൂണിസം വിജയിക്കട്ടെ! കേരളം പിറകെയുണ്ട്, ധീരതയോടെ നയിച്ചോളൂ എന്ന് നാഗ്പൂരിലേക്ക് വിട്ട ഒരു സന്ദേശം ഇപ്പോഴിതാ എന്റെ ആകാശത്തെ തുളച്ചു കടന്നു പോയിരിക്കുന്നു!!!!''

ജോസ് കെ മാണിക്ക് പണി കൊടുത്ത് കോൺഗ്രസ്, കോട്ടയത്തിന് പിറകെ ഇടുക്കിയിലും ജോസ് പക്ഷത്ത് ചോർച്ച

പിസി ജോർജിനെ യുഡിഎഫിലേക്ക് അടുപ്പിക്കരുത്, നിലപാട് കടുപ്പിച്ച് പൂഞ്ഞാർ കോൺഗ്രസ്, വൻ കടമ്പ

English summary
Dr. Asad criticising CM Pinarayi Vijayan for participating in Ezhuthiniruth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X