കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവിട്ട കളി: ഇടത് സര്‍ക്കാറില്‍നിന്നു പ്രതീക്ഷിക്കാത്ത ഭരണനയവും നടത്തിപ്പുമാണ് കാണുന്നത്-കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: എ സമ്പത്തിനെ ക്യാബിനറ്റ് പദവിയോടെ പ്രത്യേക പ്രതിനിധിയായി ദില്ലിയില്‍ നിയമിച്ച സംസ്ഥാനാര്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ വിമര്‍നവുമായി അധ്യാപകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദ് രംഗത്ത്. സര്‍ക്കാര്‍ നിയോഗിച്ച ദൗത്യം നിര്‍വ്വഹിക്കാന്‍ സമ്പത്തിനുള്ള അര്‍ഹതയെപ്പറ്റി തനിക്ക് സംശയമില്ലെന്ന് വ്യക്തമാക്കുന്ന ആസാദ്, പക്ഷെ നമുക്കെന്തിനാണ് ഇത്രയേറെ കാബിനറ്റ് പദവിക്കാര്‍ എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.

<strong> തദ്ദേശ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ ബിജെപിക്ക് വന്‍ വിജയം, സിപിഎമ്മിനെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാമത്</strong> തദ്ദേശ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ ബിജെപിക്ക് വന്‍ വിജയം, സിപിഎമ്മിനെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാമത്

ചെലവു ചുരുക്കല്‍ അനിവാര്യമായ കാലത്ത് അധികാരം അതിന്റെ ധൂര്‍ത്തരൂപം പുറത്തെടുക്കുന്നു. ജനങ്ങളില്‍നീന്നു ആകാവുന്നതത്രയും ശേഖരിച്ച ശേഷം പ്രളയ സെസും ഏര്‍പ്പെടുത്തുമ്പോഴാണ് സര്‍ക്കാറിന്റെ ഈ കൈവിട്ട കളിയെന്നും ആസാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

സമ്പത്തിന്‍റെ നിയമനം

സമ്പത്തിന്‍റെ നിയമനം

തെരഞ്ഞെടുപ്പില്‍ തോറ്റ പൊതുപ്രവര്‍ത്തകന് മറ്റൊരു ചുമതലയും നല്‍കിക്കൂടാ എന്ന വാദത്തില്‍ കഴമ്പില്ല. കേരള സര്‍ക്കാര്‍ ഡോ. എ സമ്പത്തിനെ ദില്ലി പ്രതിനിധിയായി നിയമിച്ചതിനെ സംബന്ധിച്ചുതന്നെയാണ് പറയുന്നത്. അങ്ങനെയൊരു ദൗത്യം നിര്‍വ്വഹിക്കാന്‍ സമ്പത്തിനുള്ള അര്‍ഹതയെപ്പറ്റിയും എനിക്കു സംശയമില്ല. കേരളം ലോകസഭയിലേക്കയച്ച പുതുതലമുറയിലെ പാര്‍ലമെന്റേറിയന്മാരില്‍ മുന്‍നിരക്കാരനാണ് അദ്ദേഹം. ഈ ദൗത്യവും ഭംഗിയായി നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തിനു സാധിക്കും.

അതൊക്കെ പഴങ്കഥ

അതൊക്കെ പഴങ്കഥ

പക്ഷെ, പ്രശ്നമതല്ലല്ലോ. നമുക്കെന്തിനാണ് ഇത്രയേറെ കാബിനറ്റ് പദവിക്കാര്‍? ഉപദേശി പരമ്പരപോലെ മന്ത്രിപദവിയ്ക്കും കണ്ണികളേറുന്നു. മന്ത്രിമാരുടെ എണ്ണം കുറച്ചു മാതൃക കാണിച്ച ഇടതുപക്ഷ സര്‍ക്കാറുകളുണ്ടായിരുന്നു നമുക്ക്. അതൊക്കെ പഴങ്കഥ. ഇപ്പോള്‍ ചെലവു ചുരുക്കല്‍ അനിവാര്യമായ കാലത്ത് അധികാരം അതിന്റെ ധൂര്‍ത്തരൂപം പുറത്തെടുക്കുന്നു. ജനങ്ങളില്‍നീന്നു ആകാവുന്നതത്രയും ശേഖരിച്ച ശേഷം പ്രളയ സെസും ഏര്‍പ്പെടുത്തുമ്പോഴാണ് സര്‍ക്കാറിന്റെ ഈ കൈവിട്ട കളി.

വെല്ലുവിളിയല്ലെങ്കില്‍ മറ്റെന്ത്?

വെല്ലുവിളിയല്ലെങ്കില്‍ മറ്റെന്ത്?

കേരളംപോലെ ഒരു കൊച്ചു സംസ്ഥാനത്തിന് എന്തിനാണ് ഇത്രമാത്രം മന്ത്രിമാര്‍? ചീഫ് വിപ്പിന് എന്താണ് ചെയ്യാനുള്ളത്? പിന്നോക്ക വികസന കോര്‍പറേഷന് ഇല്ലാത്ത എന്ത് 'ആഢ്യത്വ'മാണ് മുന്നോക്ക വികസന കോര്‍പറേഷനുള്ളത്? ഇങ്ങനെ തീറ്റിപ്പോറ്റാന്‍ എന്തുപദേശമാണ് സര്‍ക്കാറിന്റെ വിശുദ്ധ പശുക്കള്‍ ചുരത്തുന്നത്? പലരെയും കുടിയിരുത്താന്‍ എത്രയേറെ തസ്തികകളാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്! ഇതു ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയല്ലെങ്കില്‍ മറ്റെന്ത്?

പ്രതീക്ഷിക്കാത്തത്

പ്രതീക്ഷിക്കാത്തത്

ഇടതുപക്ഷ സര്‍ക്കാറില്‍നിന്നു പ്രതീക്ഷിക്കാത്ത ഭരണനയവും നടത്തിപ്പുമാണ് കാണുന്നത്. ചൂഷക സംഘങ്ങളുടെയും മുന്നോക്ക വിഭാഗങ്ങളുടെയും സര്‍ക്കാറായി ഇടതുപക്ഷ സര്‍ക്കാര്‍ മാറാമോ? പ്രളയാനന്തരം എന്തെങ്കിലും ചെലവു ചുരുക്കല്‍ സര്‍ക്കാര്‍ നടപ്പിലാക്കണമായിരുന്നു. ഉല്‍ഘാടന മാമാങ്കങ്ങള്‍ വേണ്ടെന്നു വെയ്ക്കാം. പോകുന്നിടത്തെല്ലാമുള്ള പൊലീസ് അകമ്പടിയും സുരക്ഷാവലയ നിര്‍മാണവും ഉപേക്ഷിക്കാം.

നേതൃത്വം ആരെയാണ്‌ സഹായിക്കുന്നത്

നേതൃത്വം ആരെയാണ്‌ സഹായിക്കുന്നത്

ജനങ്ങളെ പണയം വെച്ച കാശിന് കോര്‍പറേറ്റുകളെയും നാട്ടുമുതലാളിമാരെയും ഊട്ടുന്നത് കുറയ്ക്കാം, അങ്ങനെ എന്തെല്ലാം രീതിയില്‍ മാതൃകയാവാമായിരുന്നു! പക്ഷെ, വലതുപക്ഷ സര്‍ക്കാറുകളോടാണ് താരതമ്യവും മത്സരവും. ജനങ്ങളാണ് എതിര്‍പക്ഷം. ഈ പോക്ക് എങ്ങോട്ടാണെന്ന് അവര്‍ ചിന്തിക്കട്ടെ. സര്‍വ്വത്ര ഇരുട്ടു പരക്കുമ്പോള്‍ ഉള്ള വെളിച്ചവും ഊതിക്കെടുത്തുന്ന നേതൃത്വം ആരെയാണ്‌ സഹായിക്കുന്നത്?

ഫേസ്ബുക്ക് പോസ്റ്റ്

ഡോ. ആസാദ്

<strong> ശിവകുമാറിനെ വര്‍ക്കിങ് പ്രസിഡന്‍റ് ആക്കണം: എന്‍എസ്എസിനും താല്‍പര്യമെന്ന് ഐ ഗ്രൂപ്പ്, തിരിച്ചടിച്ച് എ</strong> ശിവകുമാറിനെ വര്‍ക്കിങ് പ്രസിഡന്‍റ് ആക്കണം: എന്‍എസ്എസിനും താല്‍പര്യമെന്ന് ഐ ഗ്രൂപ്പ്, തിരിച്ചടിച്ച് എ

English summary
asad on a sampath's new posting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X