കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണോ നിങ്ങ പറഞ്ഞ ഇടതുഭരണം!! പിണറായി സഖാവേ.. പോലീസ് പീഡനം..വാര്‍ഷികത്തില്‍ തന്നെ വേണമായിരുന്നോ?

പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കെതിരായ പോലീസ് ആക്രമണത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു.

  • By Akhila
Google Oneindia Malayalam News

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കെതിരായ പോലീസ് ആക്രമണത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. സമരത്തെ ക്രൂരമായി നേരിട്ട പോലീസ് നടപടിയ്‌ക്കെതിരെ പലരും ശക്തമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. എഴുത്തുകാരനും ഇടത് ചിന്തകനുമായ ഡോ. ആസാദിന്റെ പ്രതികരണമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം അങ്ങനെ ഗംഭീരമായി. ജിഷ്ണുവിന്റെ കൊലയാളികള്‍ക്ക് അധികാരത്തിന്റെ അകത്തളങ്ങളില്‍ ഇരിപ്പിടമുണ്ട്. ജിഷ്ണുവിന്റെ അമ്മയ്ക്ക് പുറത്ത്‌പോലും ഇരുന്നുകൂടാ. സംസ്ഥാനത്ത് ഒരു ഗവണ്‍മെന്റുണ്ട്. അതാരുടേതാണെന്ന് ഇതില്‍ കൂടുതല്‍ വ്യക്തമാകുന്നതെങ്ങനെ. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം....

നീതിയ്ക്ക് വേണ്ടി

നീതിയ്ക്ക് വേണ്ടി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ നേതാക്കള്‍ക്കും പോലീസ് സ്‌റ്റേഷനില്‍ എന്തുമാകാം. കൊല ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിയുടെ അമ്മയ്ക്ക് നീതിയ്ക്ക് വേണ്ടി നിലവിളിയ്ക്കാന്‍ കഴിയില്ല.

ത്യാഗം ചെറുതല്ല

ത്യാഗം ചെറുതല്ല

ഈ നാട്ടില്‍ നീതിയ്ക്ക് വേണ്ടി കാത്തിരിക്കുന്ന അമ്മമാരും ഭാര്യമാരും കുഞ്ഞുങ്ങളുമുണ്ട്. അക്കൂട്ടത്തില്‍ രമയുടെ അമര്‍ഷവും പ്രതിഷേധവും നാം ഉയര്‍ന്ന് കേട്ടു. ഇപ്പോഴിതാ മഹിജയുടെയും. നിയമപരമായ നടപടി വേണം, നീതികാട്ടണം എന്നൊക്കെ പറയാന്‍ വലിയ ത്യാഗം അനുഭവിക്കണം.

നീതി കിട്ടാതെ പോയവര്‍

നീതി കിട്ടാതെ പോയവര്‍

നീതി കിട്ടാതെ പോയ എത്രയോ പേരുടെ പിടച്ചിലുകള്‍ക്കിടയില്‍ ഇച്ഛാശക്തിയും കാര്‍ക്കശ്യവുമുള്ള ചില ശബ്ദങ്ങള്‍ വേറിട്ട് നില്‍ക്കും. അത് അധികാരികളെ ചൊടിപ്പിക്കും. മനുഷ്യാവകാശമോ ജനാധിപത്യ മൂല്യമോ തിരിച്ചറിയാതെ അവര്‍ അട്ടഹസിക്കും. അത്തരം അധികാരികളെ നേരിടാതെ ജീവിതം അസാധ്യമാകും.

ഈ ഭരണമായിരുന്നു

ഈ ഭരണമായിരുന്നു

ഇടതുപക്ഷ ജനാധിപത്യ മുന്നണി വാഗ്ദാനം ചെയ്ത ഭരണം ഇതായിരുന്നോ, എന്തായാലും അനുഭവം നമ്മെ പഠിപ്പിക്കും.

ഫേസ്ബുക്ക് പോസ്റ്റ്

ഡോക്ടര്‍ ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

English summary
Dr Azad against Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X