മാണിയില്ലാത്ത ദേശാഭിമാനിയുടെ‘ഹോ അതെന്തൊരു കോഴക്കാലം’;'പക്ഷേ ബൂമറാങ്ങ്',ഭിത്തിയിലൊട്ടിച്ച് ഡോ ആസാദ്
കോട്ടയം;ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തോടെ ബാർ കോഴക്കേസിൽ വീണ്ടും വിഴുപ്പലക്കൽ തുടരുകയാണ്. അതിനിടെ ബാർകോഴക്കേസ് ഓർമ്മപ്പെടുത്തി കൊണ്ടുള്ള സിപിഎം മുഖപത്രം ദേശാഭിമാനിയുടെ പ്രത്യേക ലേഖനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കേസിൽ ഉൾപ്പെട്ട 10 യുഡിഎഫ് നേതാക്കളുടെപേരും ചിത്രവും കോഴ ആരോപണത്തെ കുറുച്ചുള്ള ചെറിയ ഒരു വിവരണവുമാണ് റിപ്പോർട്ടിൽ ഉള്ളത്. ഇപ്പോഴിതാ ലേഖനത്തെ പരിഹാസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ ആസാദ്.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം.

അത്ര പെട്ടെന്ന് മറക്കാനാകില്ല
‘ഹോ അതെന്തൊരു കോഴക്കാലം' എന്ന തലക്കെട്ടോടെയാണ് ദേശാഭിമാനിയിലെ ലേഖനം. കഴിഞ്ഞ യുഡിഎഫ് കാലം കേരളത്തിന് അത്രപെട്ടന്ന് മറക്കാനാകില്ല എന്ന ഉപതലക്കെട്ടും റിപ്പോർട്ടിന് നൽകിയിട്ടുണ്ട്. റിപ്പോർട്ടിൽ ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, കെ ബാബു, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

പക്ഷെ ബൂമറാങ്!
എന്നാൽ കെഎം മാണിയുടെ പേര് മാത്രം റിപ്പോർട്ടിൽ ഇല്ല. ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശന ദിവസം തന്നെയാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഡോ ആസാദിൻറെ പ്രതികരണത്തിലേക്ക് ഇന്നത്തെ ദേശാഭിമാനിയാണ്. ''ഹോ.! അതെന്തൊരു കോഴക്കാലം''. കഴിഞ്ഞ യു ഡി എഫ് ഭരണത്തെക്കുറിച്ചാണ്. ചിത്രവും പേരുമുണ്ട്. നല്ല പോസ്റ്റര്‍. നല്ല ഓര്‍മ്മപ്പെടുത്തല്‍. പക്ഷെ ബൂമറാങ്!

മുന്നണി മാറിയാല്‍ അഴിമതിക്കറ മായും
കോഴക്കാല ചിത്രത്തില്‍ എല്ലാവരും നോക്കുന്ന ഒരു പേരുണ്ട്. പക്ഷെ കാണില്ല. പത്തുപേരുടെ വിവരം ചിത്രസഹിതം കൊടുത്തിട്ടും ആളുകള്‍ ആദ്യം തിരക്കുന്നയാള്‍ അതിലില്ല. പിന്നെ ഈ പരസ്യത്തിന് എന്തു കൗതുകം?മുന്നണി മാറിയാല്‍ അഴിമതിക്കറ മായും, പഴിപറച്ചില് നില്ക്കും, കോഴക്കാലത്തെ വിശുദ്ധരെന്ന് വാഴ്ത്തപ്പെടും എന്നൊക്കെ വരുന്നത് അത്ര നല്ലതാണോ?

ഒപ്പമെങ്കിൽ വിശുദ്ധി
അങ്ങനെയാണ് കാര്യമെങ്കില്‍ കുറ്റമില്ലാതാവാന് ഈ പോസ്റ്ററില്‍ കാണുന്ന ചിത്ര ദേഹങ്ങള്‍ക്കും ആ വഴി നോക്കാം. ഇതേ പത്രം വിശുദ്ധ പട്ടികയിലേക്കു അവരെ മാറ്റുമല്ലോ.
അത്രയേയുള്ളു എല്ലാവരും ഉന്നയിക്കുന്ന അഴിമതിയുടെ ഗൗരവം.എതിര്പക്ഷമെങ്കില് അഴിമതി. ഒപ്പമെങ്കില്‍ വിശുദ്ധി.

കോഴക്കാലം എങ്ങനെ പൂർണമാവും
ഇപ്പോള്‍ പറയുന്ന വിമര്‍ശനങ്ങള്‍ക്ക് അത്രയേ അര്‍ത്ഥം കല്പ്പിക്കേണ്ടൂ എന്നു സാരം. അധാര്‍മ്മികത ഇങ്ങനെ ആഘോഷിക്കാമോ?
നേരറിയിക്കേണ്ട പത്രമേ, ആ ഒരാളില്ലാതെ ഉമ്മന്‍ചാണ്ടിയുടെ കോഴക്കാലം എങ്ങനെ പൂര്‍ണമാവും?

വോട്ടെണ്ണൽ യന്ത്രത്തിന്റെ മുരൾച്ച
ആ ഒരാളില്ലാതെ കോഴവിരുദ്ധ സമരത്തിന്റെ സുവര്‍ണ ഏടുകള്‍ എങ്ങനെ ആവേശകരമാവും? വിവാദ ലഡു വിതരണത്തിന്റെ ചിത്രവും നോട്ടെണ്ണല്‍ യന്ത്രത്തിന്റെ മുരള്‍ച്ചയും ഈ അഭാവത്തിലും നിറയുന്നുവല്ലോ!
കുമ്മനം വിഭാഗീയതയുടെ ഇരയോ? ബിജെപിയില്‍ പ്രശ്നങ്ങൾ രൂക്ഷം... മന്ത്രിസഭ പുന:സംഘടയിലും തിരിച്ചടിയാകുമോ
കോൺഗ്രസിനെ പൂട്ടാൻ യെഡ്ഡിക്ക് കൈകൊടുത്ത് കുമാരസ്വാമി?; കളത്തിലിറങ്ങി ഡികെ ശിവകുമാറും
കോൺഗ്രസിനെ പൂട്ടാൻ യെഡ്ഡിക്ക് കൈകൊടുത്ത് കുമാരസ്വാമി?; കളത്തിലിറങ്ങി ഡികെ ശിവകുമാറും
ഒടുവിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിൽ; ഘടകകക്ഷിയായി ഉൾപ്പെടുത്താൻ തിരുമാനം