കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയറ്റു പിഴപ്പു നടന്മാരെയും നടികളെയും ഓർത്ത് സഹതാപം മാത്രം.. തുറന്നടിച്ച് സംവിധായകൻ ഡോ. ബിജു

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയിലെ ഏറ്റവും പ്രബലമായ താരസംഘടനയായ അമ്മയിലേക്ക് നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ വിമർശനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. ദിലീപിനെ അന്ന് പുറത്താക്കാനുണ്ടായ സാഹചര്യങ്ങളൊക്കെ ഇപ്പോഴും നിലനിൽക്കവേ എന്തിനാണ് തിരിച്ചെടുത്തത് എന്ന ചോദ്യം ഉയരുന്നു.

ദിലീപിനെ അന്ന് നിയമപ്രകാരമല്ല പുറത്താക്കിയതെന്ന് അമ്മ മറുപടി നൽകുമ്പോൾ, പിന്നെ എന്തിനാണ് അന്നൊരു നാടകം എന്ന ചോദ്യം തിരികെ ചോദിക്കേണ്ടി വരുന്നു. ഭൂരിപക്ഷം പേരും ദിലീപിനെ തിരികെ എടുക്കുന്നതിനോട് അനുകൂലിച്ചുവെന്നും അമ്മ ഭാരവാഹികൾ അവകാശപ്പെടുന്നു. അക്കൂട്ടത്തിൽ പലർക്കുമത് നിലനിൽപ്പിന്റെയും വയറ്റിപ്പിഴപ്പിന്റെയും കൂടി ഭാഗമാണെന്ന് ഓർക്കണം. അമ്മയ്ക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ ഡോ. ബിജു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

വയറ്റുപ്പിഴപ്പാണ് പ്രശ്നം

വയറ്റുപ്പിഴപ്പാണ് പ്രശ്നം

ഇത്രമേൽ സ്ത്രീ വിരുദ്ധ, സാമൂഹ്യ വിരുദ്ധ, അസാംസ്കാരിക സംഘടനയിൽ ഇപ്പോഴും അംഗമായിരിക്കുകയും ഒരു അഭിപ്രായം പോലും പറയാനാകാതെ ഭയത്തിന്റെ അടിമകളായി ജീവിക്കുന്ന എല്ലാ വയറ്റു പിഴപ്പു നടന്മാരെയും നടികളെയും ഓർത്ത് സഹതാപം മാത്രം.. ഈ സംഘടനയുടെ പ്രധാന സ്ഥാനങ്ങളിൽ ഉള്ളവർ ചില രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാണ്.. ഭാവിയിലെങ്കിലും സിനിമയുടെ ഗ്ലാമർ നോക്കിയല്ല മറിച്ച് രാഷ്ട്രീയ സാമൂഹ്യ ബോധ്യമുള്ള കലാകാരന്മാരെ മാത്രമേ ജനപ്രതിനിധികൾ ആക്കാനായി തിരഞ്ഞെടുക്കാവൂ എന്ന ഒരു മിനിമം രാഷ്ട്രീയ ബോധം എങ്കിലും ഇവിടുത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടാകുമോ.

സമാന്യ ബോധമുണ്ടാവണം

സമാന്യ ബോധമുണ്ടാവണം

ഈ സാമൂഹ്യ വിരുദ്ധ സംഘടനയിലെ പ്രധാനികളെ "താരങ്ങൾ" എന്ന അനാവശ്യ ഗ്ളാമറിന്റെ എഴുന്നള്ളിപ്പിൽ സർക്കാർ പരസ്യങ്ങളിൽ അഭിനയിപ്പിക്കുന്നതും സർക്കാർ ചടങ്ങുകളിൽ വിശിഷ്ട അതിഥികളായി ക്ഷണിക്കുന്നതും ഒഴിവാക്കാനുള്ള സാംസ്കാരിക ബോധം സർക്കാർ പ്രകടിപ്പിക്കുമോ.. താരങ്ങൾ മാത്രമാണ് സിനിമ എന്ന പരിതാപകരമായ സിനിമാ ബോധത്തിൽ നിന്നും ഉണർന്ന് താരങ്ങളുടെ വീട്ടു വിശേഷങ്ങളും അപദാനങ്ങളും പാടുന്ന സ്ഥിരം സിനിമാ കാലാപരിപാടിയിൽ നിന്നും വഴി മാറി നടക്കാൻ പത്ര ദൃശ്യ മാധ്യമങ്ങൾക്ക് സാമാന്യ ബോധം ഉണ്ടാകുമോ..

ഇവരെ നിലയ്ക്ക് നിർത്തണം

ഇവരെ നിലയ്ക്ക് നിർത്തണം

സാംസ്കാരിക പരിപാടികളിലും എന്തിന്പുരോഗമന പ്രസ്ഥാനങ്ങൾ ഭരിക്കുന്ന കോളജുകളിൽ പോലും യൂണിയൻ ഉദ്ഘാടനടത്തിന് യാതൊരു പൊതുബോധമോ സാമൂഹിക ബോധമോ തൊട്ടു തീണ്ടിയിട്ടില്ലെങ്കിലും സിനിമാ താരങ്ങൾ തന്നെ വേണം എന്ന കടും പിടുത്തം ഒഴിവാക്കി സാംസ്കാരികമായ നിലപാടുള്ള സമൂഹത്തിലെ മറ്റ് മേഖലകളിലെ ആളുകളെ വിളിക്കാൻ തയ്യാറുകുമോ.. ഫാൻസ് അസോസിയേഷൻ എന്ന പേരിൽ വിവരക്കേടും സൈബർ ആക്രമണങ്ങളും നടത്തുന്ന കോമാളി അക്രമ സംഘങ്ങളെ നിലയ്ക്ക് നിർത്താൻ നിയമ സംവിധാനങ്ങൾ ഉണ്ടാകുമോ..

അവരെ ഒറ്റപ്പെടുത്തണം

അവരെ ഒറ്റപ്പെടുത്തണം

സ്ത്രീ വിരുദ്ധമായ, വംശീയമായ ,അശ്ലീലങ്ങൾ നിറഞ്ഞ സിനിമകൾ നിർമിക്കുന്ന സംവിധായകരെയും താരങ്ങളെയും ഒറ്റപ്പെടുത്താൻ കേരള സമൂഹം തയ്യാറാകുമോ.. അത്തരം സാമൂഹ്യ വിരുദ്ധമായ സിനിമകൾ ഗംഭീര വിജയം നേടിക്കൊടുക്കുന്ന മലയാളിയുടെ നിലവിലുള്ള സാമൂഹ്യ ബോധത്തിൽ മാറ്റം ഉണ്ടാകുമോ.. ആണധികാരത്തിന്റെ, അസാംസ്കാരികതയുടെ, സാമൂഹ്യ വിരുദ്ധതയുടെ, വംശീയ വിരുദ്ധതയുടെ കൂത്തരങ്ങായ സിനിമയിൽ അതിനെതിരെ പ്രതികരിക്കുന്ന ചുരുക്കം ചില സ്ത്രീകൾക്ക് പിന്തുണ നൽകി ചേർന്ന് നിൽക്കാൻ ഭൂരിപക്ഷ മലയാളിക്ക് സാധിക്കുമോ...

ഇവരില്ലെങ്കിലും ഒന്നും സംഭവിക്കില്ല

ഇവരില്ലെങ്കിലും ഒന്നും സംഭവിക്കില്ല

ഭൂരിപക്ഷം താരങ്ങളും ആവറേജ് നടന്മാരും നടികളും മാത്രമാണെന്നും അതിനപ്പുറം സാംസ്കാരികമോ സാമൂഹ്യമോ രാഷ്ട്രീയമോ ആയ ബോധം ഇല്ലാത്തവർ ആണെന്നുമുള്ള യാഥാർഥ്യം ഉൾക്കൊള്ളാൻ നമുക്കാവുമോ... കൊണ്ടാടുന്ന താരങ്ങളും സംവിധായകരും ഒന്നുമില്ലെങ്കിലും ഇല്ലാതായാലും സിനിമയ്ക്ക് പ്രത്യേകിച്ച്‌ ഒന്നും സംഭിവിക്കാനില്ല എന്നും ആരുണ്ടെങ്കിലും ഇല്ലെങ്കിലും സിനിമകൾ ഉണ്ടായിക്കൊണ്ടേ ഇരിക്കും എന്ന വസ്തുത മനസ്സിലാക്കി ഈ അമിത താരആരാധന ഒഴിവാക്കാനുള്ള സാമാന്യ ബോധം ഓരോ മലയാളിക്കും, മാധ്യമങ്ങൾക്കും സർക്കാരിനും ഉണ്ടാകുമോ..

അധികാരികളും ഫാൻസ് വെട്ടുക്കിളി കൂട്ടവും

അധികാരികളും ഫാൻസ് വെട്ടുക്കിളി കൂട്ടവും

അങ്ങനെയൊന്നും ഉണ്ടായില്ലെങ്കിൽ ഇതേപോലെയുള്ള സാമൂഹ്യ വിരുദ്ധ സംഘടനകൾ ഒരു പുരോഗമന സമൂഹത്തിന് നേരെ നോക്കി പല്ലിളിച്ചു കൊണ്ട് ഇനിയും അഹങ്കാരപൂർവ്വം ഇത്തരം നിലപാടുകൾ ആവർത്തിക്കും... അവർക്കറിയാം അവർക്ക് അർഹിക്കുന്നതിനെക്കാൾ അധികം ആരാധന അന്ധമായി നൽകുന്ന ഒരു സമൂഹം അവർക്ക് ചുറ്റും ഉണ്ടെന്ന്.. അവർ എന്ത് ചെയ്താലും അവർക്ക് സ്വീകാര്യത നൽകാൻ സർക്കാരും രാഷ്ട്രീയ പാർട്ടികളും അധികാരികളും ഫാൻസ് വെട്ടുക്കിളി കൂട്ടവും എന്നും ചുറ്റും ഉണ്ടാകും എന്ന്..

സമൂഹത്തിന്റെ അപചയം

സമൂഹത്തിന്റെ അപചയം

ഈ ധാരണ പൊളിക്കാൻ ഒരു പുരോഗമന സമൂഹത്തിന് ആയില്ലെങ്കിൽ അത്‌ ആ സമൂഹത്തിന്റെ അപചയം ആണ്... അങ്ങനെ ഒരു അപചയത്തിൽ പെട്ട സമൂഹത്തിൽ നിൽക്കുന്നത് കൊണ്ടാണ് സാമൂഹ്യ വിരുദ്ധതയും സ്ത്രീ വിരുദ്ധതയും ആരാഷ്ട്രീയതയും, കോമാളിത്തരവും മാത്രം പ്രകടിപ്പിച്ചു പോരുന്ന പലരെയും നമുക്ക് "കലാകാരന്മാർ" എന്ന് വിളിക്കേണ്ടി വരുന്നത്. അതു കൊണ്ട് മാത്രമാണ് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ വക്താക്കളായി അവർ നമ്മുടെ ജനപ്രതിനിധികൾ ആയി മാറുന്നത്.

ഇല്ല എന്നാകും ഉത്തരം

ഇല്ല എന്നാകും ഉത്തരം

സർക്കാരിന്റെ പരസ്യങ്ങളിൽ വന്ന് നമ്മെ നേർവഴിക്ക് നടക്കാൻ ഉപദേശിക്കുന്നത്.. സർക്കാർ പരിപാടികളിലും സാംസ്കാരിക ചടങ്ങുകളിലും വന്ന് ഗുണദോഷങ്ങൾ വിളമ്പുന്നത്.. ആ സ്വീകാര്യത ആണ് അവർക്ക് എന്ത് വൃത്തികേട് നടത്തുന്നവർക്കും അനുകൂലമായി പരസ്യമായി കുട പിടിക്കാൻ ധൈര്യം നൽകുന്നത്... ആ ധൈര്യം ഇല്ലാതാക്കാൻ പുരോഗമന കേരളത്തിന് ആകുമോ എന്ന ചോദ്യത്തിന് തൽക്കാലം ഇല്ല എന്നത് തന്നെയാകും ഉത്തരം..

ഫേസ്ബുക്ക് പോസ്റ്റ്

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Director Dr. Biju slams AMMA for taking Dileep back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X