ജോസ് കെ മാണി, പിസി ജോര്‍ജ് എന്നിവരുടെ തോല്‍വി രാഷ്ട്രീയത്തിലെ അനിവാര്യതയാണെന്ന് ഡോ ബിജു
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മത്സരിച്ച് വിജയിച്ചവര്‍ക്ക് അഭിനന്ദനവുമായി സംവിധായകന്‍ ഡോ ബിജു. ഏറെ സന്തോഷം പകരുന്ന വിജയമാണെന്നും വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഒട്ടേറെ പേര്‍ വിജയിച്ചിട്ടുണ്ടെന്നും ഡോ ബിജു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കെ കെ രമയുടെയും ഷാഫി പറമ്പിലിന്റെയും, പി.ബാലചന്ദ്രന്റെയും വിജയം രാഷ്ട്രീയമായി ഏറെ പ്രസക്തം ആണ്. ജോസ് കെ മാണി, പി സി ജോര്‍ജ്ജ് എന്നിവരുടെ തോല്‍വി രാഷ്ട്രീയത്തിലെ അനിവാര്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ഏറെ സന്തോഷം പകരുന്ന വിജയം..
വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഒട്ടേറെ പേര്‍ വിജയിച്ചിട്ടുണ്ട്. കെ.എന്‍.ബാലഗോപാല്‍, പി.പ്രസാദ്, എം.ബി.രാജേഷ് , ചിറ്റയം ഗോപകുമാര്‍, ഐ.ബി.സതീഷ്, ശൈലജ ടീച്ചര്‍, പി.സി.വിഷ്ണുനാഥ്, വീണാ ജോര്‍ജ്ജ്, ജനീഷ് കുമാര്‍, പ്രമോദ് നാരായണന്‍, കെ.വി.സുമേഷ്..ഈ വിജയങ്ങള്‍ക്കിടയിലും എം.സ്വരാജിന്റെ തോല്‍വി അപ്രതീക്ഷിതം.
വ്യക്തിപരമായ അടുപ്പം ഒന്നുമില്ലെങ്കിലും ഈ തിരഞ്ഞെടുപ്പിലെ ചില വിജയങ്ങളും പരാജയങ്ങളും രാഷ്ട്രീയ നൈതികതയുടെ വിജയം ആയി നോക്കി കാണുന്നു. കെ കെ രമ യുടെയും ഷാഫി പറമ്പിലിന്റെയും , പി.ബാലചന്ദ്രന്റെയും വിജയം രാഷ്ട്രീയമായി ഏറെ പ്രസക്തം ആണ്. ജോസ് കെ മാണി , പി സി ജോര്‍ജ്ജ് എന്നിവരുടെ തോല്‍വി രാഷ്ട്രീയത്തിലെ അനിവാര്യതയും.
.ഇനി സഖാവ് പിണറായി വിജയന്റെ രണ്ടാമൂഴം. കൂടുതല്‍ കരുത്തോടെ, നിലപാടുകളില്‍ ഉറച്ചു മുന്നോട്ട്...വര്‍ഗ്ഗീയ ശക്തികളെ വേരോടെ തൂത്തെറിഞ്ഞ കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് ലാല്‍സലാം..
തീര്‍ച്ചയായും കേരളം പ്രതീക്ഷയാണ്...ബംഗാളിന്റെയും തമിഴ്‌നാടിന്റെയും രാഷ്ട്രീയ പ്രബുദ്ധതയും ഒപ്പം ചേര്‍ത്തു വയ്‌ക്കേണ്ടതുണ്ട് ഈ തിരഞ്ഞെടുപ്പ് വിധി പുറത്തു വരുന്ന ദിനത്തില്‍......പ്രതീക്ഷകളുടെയും നിലപാടുകളുടെയും ചുവന്ന തുരുത്തായി കേരളം പൂത്തുലഞ്ഞു നില്‍ക്കട്ടെ....












Click it and Unblock the Notifications