'ജന്മനാ ഇല്ലാത്തത് ലഹരികഴിച്ചാല്‍ ഉണ്ടാകില്ല'; സംവിധായകന്‍ ഡോ. ബിജു
കൊച്ചി: ന്യൂജനറേഷന്‍ സിനിമാ പ്രവര്‍ത്തകരുടെ ലഹരി ഉപയോഗത്തിനെതിരെ സംവിധായകന്‍ ഡോ. ബിജുവിന്റെ പ്രതികരണം. ലഹരി ഉപയോഗിച്ചാല്‍ ബുദ്ധിജീവികളാണെന്ന തോന്നലുകളാണ് പലര്‍ക്കുമെന്നും എന്നാല്‍ ജന്മനാ ഇല്ലാത്ത കാര്യം ലഹരി ഉപയോഗിച്ചാല്‍ കിട്ടില്ലെന്നും ബിജു പ്രതികരിച്ചു.
പല സിനികളിലും ലഹരി ഉപയോഗം കാണിക്കുന്നത് വര്‍ദ്ധിച്ചുവരികയാണ്. ലഹരി ഉപയോഗം നല്ലതാണെന്ന ഒരു മോശം സന്ദേശം ഇവയിലുണ്ട്. ഇത്തരം ചലചിത്ര പ്രവര്‍ത്തകര്‍ സമൂഹത്തിന് ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. അനര്‍ഹമായി ലഭിക്കുന്ന പണം എന്തു ചെയ്യണമെന്ന് അറിയത്തവര്‍ മോശം കൂട്ടുകെട്ടുകളില്‍ പെടുകയാണ്. സമൂഹം ഇത് തിരിച്ചറിയണമെന്നും ബിജു വ്യക്തമാക്കി.

നവ സിനിമകളിലെ സാന്നിദ്ധ്യമായ ഷൈന്‍ ടോം ചാക്കോ ലഹരി മരുന്നുമായി അറസ്റ്റു ചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ബിജു പ്രതികരിച്ചത്. ഷൈന്‍ ചാക്കോയ്ക്കു പുറമെ പല സിനിമാ പ്രവര്‍ത്തകരും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. കൊച്ചിയിലെ നിശാ പാര്‍ട്ടികളിലെ നടീനടന്മാരുടെ സാന്നിദ്ധ്യം ഇത് ശരിവെക്കുന്നു.
സിനിമാക്കാരുടെ ലഹരി മരുന്നുപയോഗത്തെക്കുറിച്ച് നേരത്തെ നടന്‍ ശ്രീനിവാസനും പ്രതികരിച്ചിരുന്നു. ഇല്ലാത്ത ബുദ്ധി ലഹരി കഴിച്ചാല്‍ ഉണ്ടാകില്ലെന്നായിരുന്നു അദ്ദേഹം പരിഹസിച്ചത്. കേരളത്തിലെ മയക്കുമരുന്നു മാഫിയയ്ക്ക് അന്താരാഷ്ട ബന്ധമുണ്ടെന്ന വിവരം ലഭിച്ചതോടെ ലഹരി മരുന്നുപയോഗിക്കുന്ന ചലചിത്രപ്രവര്‍ത്തകരെ രഹസ്യമായി നിരീക്ഷിക്കാന്‍ പോലീസ് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications