Get Updates
Get notified of breaking news, exclusive insights, and must-see stories!

"ഫാനരന്‍മാരെ" തേച്ചൊട്ടിച്ച് ഡോ ബിജു.. വൈറല്‍ ഫേസ്ബുക്ക് കുറിപ്പ്

താരസംഘടനയായ എഎംഎംഎയ്ക്കെതിരെ ഡബ്ല്യുസിസി നടത്തിയ പത്രസമ്മേളത്തിന് പിന്നാലെ നടിമാര്‍ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉയരുന്നുത്. ഫാന്‍സ് എന്ന വെട്ടികിളിക്കൂട്ടങ്ങള്‍ പച്ചയ്ക്ക് തെറിപറഞ്ഞും കൂകി തോല്‍പ്പിക്കാനുമുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഡോക്ടര്‍ ബിജു. തന്‍റെ ഫേസ്ബുക്കിലൂടെയാണ്ബിജു ഇത്തരക്കാര്‍ക്കുള്ള മറുപടി നല്‍കുന്നത്. ബിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 മനസിലാകില്ല

മനസിലാകില്ല

1. തന്റെ പുതിയ സിനിമ ആയ മുഗളിന്റെ സംവിധായകൻ സുഭാഷ് കപൂറിന് എതിരെ ലൈംഗിക അതിക്രമണ ആരോപണം ഉണ്ടായപ്പോൾ അമീർഖാൻ എന്ന നടൻ ആ പ്രോജക്ട് ഉപേക്ഷിച്ചു. താരം എന്നാൽ അൽപ്പം പോലും സാമൂഹിക ബോധമോ വിവരമോ വേണ്ട എന്ന് കരുതുന്ന മലയാളത്തിലെ നട്ടെല്ലില്ലാത്ത അഴകൊഴമ്പൻ അഭിനയ തൊഴിലാളികൾക്കും സംവിധായക തൊഴിലാളികൾക്കും ഈ നിലപാട് മനസ്സിലായിക്കൊള്ളണം എന്നില്ല..

 സമയം കളയാനില്ല

സമയം കളയാനില്ല

അതിന് അവരൊക്കെ കുറെ കൂടി വളരേണ്ടി വരും..അതീ ജന്മത്ത് ഉണ്ടാകുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ല..
2. ഇന്നത്തെ WCC പത്ര സമ്മേളനത്തിൽ അർച്ചന പദ്മിനി പറഞ്ഞതാണ് കാര്യം..ജീവിതത്തിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്..ഈ ഊളകൾക്ക് പിറകെ നടന്നു സമയം കളയാനില്ല.

ഞെട്ടേണ്ട

ഞെട്ടേണ്ട

മലയാള സിനിമയുടെ ആണാധികാരത്തിന്റെ മുഖത്തിട്ടു കൊടുത്ത ഒരു പ്രഹരം ആണത്..അതും പക്ഷെ നമ്മുടെ അഴകൊഴമ്പൻ സിനിമാ നേതാക്കന്മാർക്ക് മനസ്സിലാക്കാൻ കാലങ്ങൾ പിടിക്കും..

സഹായിക്കും

സഹായിക്കും

3. WCC യുടെ പ്രസ് മീറ്റ് വാർത്തകളുടെ ലിങ്കിന് താഴെ കമന്റ് വിസർജ്ജിക്കുവാൻ വന്ന "ഫാനരന്മാരുടെ"എണ്ണവും ഭാഷയും കണ്ട് ഞെട്ടേണ്ടതില്ല..കേരളത്തിൽ എല്ലാ ജില്ലകളിലും ഒട്ടേറെ മാനസിക ആരോഗ്യ കേന്ദ്രങ്ങൾ വേണം എന്ന അടിയന്തിര ഘട്ടം സർക്കാർ ശ്രദ്ധയിൽ പെടുത്താൻ ഇത് സഹായിക്കും..

 ഷെയര്‍ ചെയ്തിട്ടുണ്ട്

ഷെയര്‍ ചെയ്തിട്ടുണ്ട്

4. മീ റ്റൂ മൂവ്മെന്റ്റിനെതിരെ 20 വർഷം മുമ്പ് കുഞ്ഞായിരുന്നപ്പോൾ ഓമനിച്ചിട്ടുണ്ട് ഇപ്പോൾ അത് ആരോപണം ആയി വരുമോ എന്നൊക്കെയുള്ള ചളി തമാശകളും കാർട്ടൂണും പോസ്റ്റിയും ഷെയർ ചെയ്തും രസിക്കുന്ന ചില ആളുകൾ ഉണ്ട്..

 ക്രിമിനലുകള്‍

ക്രിമിനലുകള്‍

അവരെയൊക്കെ ഇപ്പോഴേ ഒന്നു സൂക്ഷിക്കുന്നത് നല്ലതാ..ജെണ്ടർ ഇക്വാലിറ്റിയും ലൈംഗിക അതിക്രമണത്തിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങളും ഒക്കെ അറിയാത്തത് കൊണ്ട് മാത്രമല്ല...മറിച്ചു ഇവരുടെ മാനസിക നിലവാരം ആണ് ഇവർ പ്രകടിപ്പിക്കുന്നത്. ഒളിഞ്ഞിരിക്കുന്ന അപകടകാരികളായ സോഷ്യൽ ക്രിമിനലുകൾ ആണിവർ...

 ഉണ്ടാകണമെന്നില്ല

ഉണ്ടാകണമെന്നില്ല

5. പത്രത്തിൽ ജോലി ചെയ്യുന്നു എന്നത് കൊണ്ട് സാമാന്യ വിവരമോ പൊതു ബോധമോ ഉണ്ടായിക്കൊള്ളണം എന്നില്ല..കൃതമായി അറിയണമെങ്കിൽ.WCC യുടെ ഇന്നത്തെ പത്രസമ്മേളനത്തിൽ ചില പത്ര പ്രവർത്തക (?)രുടെ ചോദ്യങ്ങളും ഭാഷയും നോക്കിയാൽ മതി..

 വയറ്റ് പിഴപ്പ് തൊഴിലാളികള്‍

വയറ്റ് പിഴപ്പ് തൊഴിലാളികള്‍

ഇവരാണ് സിനിമ എന്നാൽ താര മാഹാത്മ്യം ആണ് എന്ന മട്ടിൽ പൈങ്കിളി സിനിമാ സാഹിത്യം രചിച്ചു താരങ്ങളെ കാണുമ്പോൾ കുനിഞ്ഞു കുമ്പിട്ടു വണങ്ങുന്ന വയറ്റുപിഴപ്പു തൊഴിലാളികൾ..അതല്ലാതെ വേറെ പണിയൊന്നും ഇവർക്ക് വശമില്ല...

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+