കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ സ്ത്രീ വിരുദ്ധന്‍.. പുരസ്കാര വിതരണത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് ഡോ ബിജു

  • By Desk
Google Oneindia Malayalam News

സംസ്ഥാന പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍ ലാലിനെ മുഖ്യാതിഥി ആയി പങ്കെടുപ്പിക്കാനുള്ള തിരുമാനത്തില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. പുരസ്കാര വിതരണത്തിന് മോഹന്‍ ലാലിനെ പോലൊരാളെ മുഖ്യാതിഥിയാക്കുന്നത് പുരസ്കാര ജേതാക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ വിമര്‍ശനങ്ങളെല്ലാം മറികടന്ന് സര്‍ക്കാര്‍ മോഹന്‍ ലാലിനെ തന്നെ പുരസ്കാര വിതരണ ചടങ്ങിലേക്ക് മുഖ്യാതിഥി ആയി ക്ഷണിച്ചു.

തിരുമാനത്തില്‍ പ്രതിഷേധിച്ച് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും പ്രശസ്ത എഴുത്തുകാരുനും സിനിമ നിരൂപകനുമായ സിഎസ് വെങ്കിടേശ്വരന്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഡോ ബിജു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് കുറിപ്പ് ഇങ്ങനെ

വിട്ടു നില്‍ക്കും

വിട്ടു നില്‍ക്കും

ചലച്ചിത്ര അക്കാദമിക്ക് അയച്ച കത്തിന്റെ പകർപ്പ്.... പ്രിയപ്പെട്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാന്റെയും സെക്രട്ടറിയുടെയും അറിവിലേക്കായി.2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നിർണ്ണയിച്ചതിലുള്ള ജൂറിയിലെ ഒരംഗം എന്ന നിലയിൽ പ്രസ്‌തുത പുരസ്കാരങ്ങൾ വിജയികൾക്ക് വിതരണം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കണം എന്ന് ചലച്ചിത്ര അക്കാദമി ഓഫീസിൽ നിന്നും അറിയിച്ചിരിക്കുന്നു . പ്രസ്തുത ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നും ആ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുകയുമാണെന്ന് അറിയിച്ചിട്ടുണ്ട്

രേഖാ മൂലം

രേഖാ മൂലം

ആ വിവരം രേഖാ മൂലം കൂടി അങ്ങയെ അറിയിക്കുക ആണ്. പുരസ്‌കാര വിതരണ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുന്നത് രണ്ടു കാരണങ്ങളാലാണ് എന്ന് അറിയിച്ചുകൊള്ളട്ടെ . സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ദേശീയ പുരസ്‌കാര വിതരണം പോലെ സാംസ്കാരിക പൂർണ്ണമായ ഒരു ചടങ്ങിൽ ആയിരിക്കണം എന്നും പുരസ്കാരം നേടുന്ന ആളുകളെ അപ്രസക്തരാക്കിക്കൊണ്ട് ആ ചടങ്ങിലേക്ക് മറ്റ് മുഖ്യ അതിഥികളെ വേദിയിൽ പങ്കെടുപ്പിക്കരുത് എന്ന നിലപാട് ഞാൻ ഉൾപ്പെടെയുള്ളവർ വളരെ വര്ഷങ്ങളായി ഉന്നയിക്കുന്നുണ്ട് .

മുഖ്യാതിഥി

മുഖ്യാതിഥി

ഈ വർഷം കേരളത്തിലെ പ്രധാനപ്പെട്ട സാഹിത്യ സാംസ്കാരിക നായകർ ഒന്നടങ്കം ഈ ആവശ്യം ഉന്നയിച്ചിട്ടും ബന്ധപ്പെട്ടവർ അതിന് യാതൊരു ശ്രദ്ധയും നൽകാതെ ഒരു സൂപ്പർ താരത്തെ മുഖ്യ അതിഥിയായി ക്ഷണിച്ചിരിക്കുകയും , പുരസ്‌കാര വിതരണ ചടങ്ങ് അവാർഡ് ജേതാക്കൾക്ക് യാതൊരു പ്രസക്തിയും ഇല്ലാത്ത വിധം മുഖ്യ അതിഥിയ്ക്കുള്ള ഒരു താര സ്വീകരണം എന്ന നിലയിലേക്ക് മാറുകയും ചെയ്തതായി മനസ്സിലാകുന്നു . പുരസ്‌കാര ജേതാക്കളെ അപ്രസക്തരാക്കുന്ന ഇത്തരം രീതിയോട് ഒരു രീതിയിലും യോജിക്കാൻ സാധ്യമല്ല എന്നതാണ് വിട്ടു നിൽക്കാനുള്ള ആദ്യ കാരണം .

സാമൂഹ്യപരം

സാമൂഹ്യപരം

രണ്ടാമത്തെ കാരണം അൽപ്പം കൂടി സാമൂഹ്യപരമാണ് . ഈ വർഷം മുഖ്യ അതിഥിയായി ക്ഷണിക്കപ്പെട്ട താരം സിനിമാ രംഗത്തെ ഒരു സംഘടനയുടെ പ്രസിഡന്റ്റ് എന്ന ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ഒരാൾ ആണ് . ഒരു നടി ക്രൂരമായി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ പൊതു സമൂഹത്തിന് മുൻപിൽ ഏറ്റവും സ്ത്രീ വിരുദ്ധമായ നിലപാടുകൾ പരസ്യമായി സ്വീകരിക്കുകയും കുറ്റാരോപിതന് വേണ്ടി പരസ്യമായി നിലകൊള്ളുകയും ചെയ്ത ഒന്നാണ് ഈ സംഘടന.

മോശം സന്ദേശം

മോശം സന്ദേശം

അങ്ങനെ ഒരു സംഘടനയുടെ പ്രസിഡൻറ്റ് സ്ഥാനത്ത് ഉള്ള ഒരാളെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം വിതരണം ചെയ്യുന്ന ഒരു സാംസ്കാരിക ചടങ്ങിൽ മുഖ്യ അതിഥിയായി ക്ഷണിക്കുന്നത് പൊതു സമൂഹത്തിന് വളരെ മോശമായ ഒരു സന്ദേശം ആണ് നൽകുന്നത് .

വിട്ടു നില്‍ക്കും

വിട്ടു നില്‍ക്കും

ഇത്തരം അരാഷ്ട്രീയവും സാമൂഹ്യ വിരുദ്ധമായ നിലപാടുകൾ അംഗീകരിക്കപ്പെടുന്ന ഒരു വേദിയിൽ സാന്നിധ്യമായി പോലും പങ്കെടുക്കുന്നത് ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല സാമൂഹിക ബോധ്യമുള്ള ഒരു മനുഷ്യൻ എന്ന നിലയിലും ഒരാളിൽ അവശേഷിക്കുന്ന എല്ലാ ധാർമിക നിലപാടുകളുടെയും സത്യസന്ധതയുടെയും രാഷ്ട്രീയ ബോധത്തിൻറ്റെയും മരണമായിരിക്കും എന്ന് വ്യക്തിപരമായി വിശ്വസിക്കുന്നതിനാൽ ഈ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുന്നതായി അറിയിച്ചു കൊള്ളുന്നു .

ഇനിയെങ്കിലും

ഇനിയെങ്കിലും

വരും വർഷങ്ങളിൽ എങ്കിലും ടെലിവിഷൻ ഷോകളുടെ മാതൃകയിൽ താരത്തിളക്കങ്ങളുടെ ആരാധനാ ഭ്രമം ഇല്ലാതെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം അതിന്റെ വിജയികൾക്ക് സ്റ്റേറ്റ് നൽകുന്ന ആദരവ് എന്ന നിലയിൽ അവർക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്ന വേദിയിൽ വെച്ച് വിതരണം ചെയ്യുക എന്ന മാനവിക രാഷ്ട്രീയം ബന്ധപ്പെട്ടവർക്ക് തിരിച്ചറിയാൻ കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു ..
വിശ്വസ്‌തപൂർവം
ബിജുകുമാർ ദാമോദരൻ (സംവിധായകൻ)

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Dr bijus facebook post against mohan lal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X