കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിനെ തേച്ചൊട്ടിച്ച് ഡോ ബിജു! ബ്ലോഗേട്ടന്‍ ദുരന്തം! ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

  • By Desk
Google Oneindia Malayalam News

അമ്മ വിവാദത്തില്‍ നടന്‍ മോഹന്‍ ലാല്‍ സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ഡോ ബിജു. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും അതേസമയം ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. പ്രതികരണത്തില്‍ മോഹന്‍ലാലിന് വന്‍ വിമര്‍ശനങ്ങളാണ് ഏല്‍ക്കേണ്ടി വന്നത്.

സമൂഹമാധ്യങ്ങളില്‍ വന്‍ വിമര്‍ശനമാണ് താരത്തിന് നേരെ നടക്കുന്നത്. നടന വിസ്മമയമായ മോഹനന്‍ലാല്‍ ലോക പരാജയമാണെന്ന രീതിയിലുള്ള കമന്‍റുകളാണ് ഉയരുന്നത്. ഇപ്പോള്‍ നടനെ ട്രോളി സംവിധായകന്‍ ഡോ ബിജുവും രംഗത്തെത്തി. സമീപകാലത്ത് മോഹന്‍ലാലിനെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ​​എല്ലാം ഉള്‍ക്കൊള്ളിച്ചാണ് ബിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ

സ്ത്രീ വിരുദ്ധത

സ്ത്രീ വിരുദ്ധത

അഭിനയിക്കുന്ന ഭൂരിപക്ഷം സിനിമകളുടെ പേരുകളും ഉള്ളടക്കവും നോക്കൂ.അവയുടെ നിരന്തരമായ സ്ത്രീ വിരുദ്ധതയും വംശീയതയും ഫ്യൂഡൽ മനോഭാവവും അശ്ലീലതയും നോക്കൂ...ഏതൊക്കെ പ്രതിലോമകരമായ പ്രൊഡക്ടുകൾക്ക് വേണ്ടിയാണ് പ്രൊമോഷൻ പരസ്യങ്ങളിൽ നിന്നു കൊടുക്കുന്നത് എന്നത് നോക്കൂ....ഏത് തരം ടെലിവിഷൻ ഷോകളിൽ ആണ് സാന്നിധ്യം എന്ന് നോക്കൂ ...ബ്ലോഗ് എന്ന പേരിൽ എമ്മാതിരി സാമൂഹ്യ ബോധമില്ലാത്ത എഴുത്തുകൾ ആണ് എന്ന് നോക്കൂ...

ലാലിസം

ലാലിസം

കോടികൾ സർക്കാരിൽ നിന്നും പ്രതിഫലം വാങ്ങി ഒരു പൊതു ആഘോഷ പരിപാടിയിൽ ചുണ്ടനക്കി റെക്കോർഡ് പാട്ട് പാടിയ തട്ടിപ്പ് നോക്കൂ..കലാകാരൻ എന്ന നിലയിൽ ഒരു കാലത്തും ഒരു വിധ ജനകീയ, സാമൂഹിക വിഷയങ്ങളിലും ഒരു വാക്ക് പോലും പ്രതികരിച്ചിട്ടേ ഇല്ലാത്ത നിലപാടില്ലായ്‌മ നോക്കൂ..

ആനക്കൊമ്പ്

ആനക്കൊമ്പ്

ആനക്കൊമ്പിനോടുള്ള സ്നേഹം നോക്കൂ....തീർത്തും ജനാധിപത്യ വിരുദ്ധ രീതിയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയിലെ നെടും തൂണായി നിന്ന് ആ സംഘടനയുടെ ചാരിറ്റിയെ പറ്റി വാചാലമാകുന്ന നിഷ്കളങ്കത നോക്കൂ...ഗുണ്ടാ സംഘങ്ങളെപ്പോലെ സ്വന്തം ഫാനരന്മാരുടെ സംഘത്തെ വിമർശകർക്കും സ്ത്രീകൾക്കും നേരെ സൈബർ ഇടങ്ങളിൽ അഴിഞ്ഞാടാൻ അനുവദിക്കുന്ന ഹൃദയ വിശാലത നോക്കൂ....

കുറ്റാരോപിതന്‍

കുറ്റാരോപിതന്‍

ആക്രമിക്കപ്പെട്ട സ്ത്രീയേക്കാൾ കുറ്റാരോപിതനോടുള്ള അലിവും പ്രാർത്ഥനയും നോക്കൂ....സമ്പൂർണ്ണനാണ് ഞാൻ എന്ന് സ്വയം എഴുതി നെറ്റിയിൽ ഒട്ടിക്കുന്ന ആ അപാര ധൈര്യം നോക്കൂ...ഇൻകം ടാക്‌സ് അന്വേഷണം ആവിയായിപ്പോയ കഥ നോക്കൂ..

ഇതിനപ്പുറം

ഇതിനപ്പുറം

സ്വന്തം ഡ്രൈവറെ മലയാള സിനിമാ ലോകത്തെ ഏറ്റവും വലിയ പ്രൊഡ്യൂസർ ആക്കി മാറ്റിയ ജാലവിദ്യ നോക്കൂ...അപ്പോൾ സാംസ്കാരിക കേരളമേ ഇമ്മട്ടിൽ എന്നേ സ്വയം വെളിപ്പെടുത്തിയ അടയാളപ്പെടുത്തിയ ഒരാളിൽ നിന്നും ഇതിനപ്പുറം എന്താണ് നിങ്ങൾ പ്രതീക്ഷിച്ചത്...

പ്രതീക്ഷിക്കുന്നത്

പ്രതീക്ഷിക്കുന്നത്

അമീർഖാൻ, കമൽഹാസൻ, പ്രകാശ് രാജ് തുടങ്ങിയ കലാകാരന്മാരുടെ പൊതു ബോധവും രാഷ്ട്രീയ ബോധവും സാംസ്കാരികതയും നട്ടെല്ലുള്ള നിലപാടുകളും എല്ലാ താരങ്ങൾക്കും ഉണ്ടായിക്കൊള്ളണം എന്ന് കരുതാനാവില്ലല്ലോ..അങ്ങനെ പ്രതീക്ഷിക്കുന്നതും ശരിയല്ല..

കലാകാരന്‍മാര്‍

കലാകാരന്‍മാര്‍

സിനിമ ഒരു കലയുമാണ് വ്യവസായവും ആണ്. ആ വ്യവസായത്തിൽ ഉപജീവനത്തിനും ധനസമ്പാദനത്തിനും ആയി അഭിനയം തൊഴിലാക്കിയവരെ അങ്ങിനെ തന്നെ കാണാൻ ശ്രമിക്കൂ...ആ കലാ മാധ്യമത്തിൽ പ്രവർത്തിക്കുകയും ഒപ്പം തങ്ങൾ ജീവിക്കുന്ന സമൂഹത്തോടും ചുറ്റുമുള്ള മനുഷ്യരോടും പ്രതിബദ്ധതയും മാനവികതയും ഉള്ള നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന കലാകാരന്മാരെ നമുക്ക് അംഗീകരിക്കാം..

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
dr bijus facebook post against mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X