Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏറെ അഭിമാനം..ഞങ്ങളെ സംബന്ധിച്ചിടത്തോളം ടീച്ചര്‍ ഒരു റോക്ക് സ്റ്റാർ തന്നെയാണ്'; കുറിപ്പുമായി ഡോ ബിജു

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ വിവാദം പുകയുകയാണ്. നിരവധി പ്രമുഖരാണ് മുല്ലപ്പള്ളിയെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. എന്നാല്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ മുല്ലപ്പള്ളിക്ക് പിന്തുണയുമായി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ ഡോ ബിജു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ആരോഗ്യമന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തിയത്.

KK Shailaja

Recommended Video

cmsvideo
    അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam

    ഞങ്ങളെ സംബന്ധിച്ചിടത്തോളം ടീച്ചര്‍ ഒരു റോക്ക് സ്റ്റാര്‍ തന്നെയാണ്....ആരോഗ്യ , ആയുഷ് വകുപ്പുകളെ ഇത്ര സജീവമായി ,ഊര്‍ജ്ജസ്വലമായി ,ക്രിയാത്മകമായി, പ്രോഗ്രസീവ് ആയി, എഫിഷ്യന്റ് ആയി നയിച്ചിട്ടുള്ള മറ്റൊരു വകുപ്പ് മന്ത്രി ഉണ്ടായിട്ടില്ലെന്ന് ഡോ ബിജു പറയുന്നു. ശൈലജ ടീച്ചര്‍ മന്ത്രി ആയിരിക്കുന്ന വകുപ്പിലാണ് ജോലി ചെയ്യുന്നത് എന്നതില്‍ ഏറെ അഭിമാനം..ഞങ്ങളെ സംബന്ധിച്ചിടത്തോളം ടീച്ചര്‍ ഒരു റോക്ക് സ്റ്റാര്‍ തന്നെയാണെന്നും ഡോ ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

    അതേസമയം, ആരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തന്റെ രാഷ്ട്രീയ രീതിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരെയും ഞാന്‍ ആക്ഷേപിച്ചിട്ടില്ല. ആരോഗ്യമന്ത്രിയെ കുറിച്ച് തെറ്റായ ഒരു പദപ്രയോഗവും ഞാന്‍ നടത്തിയിട്ടില്ല. എന്നും സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയാണ് താനെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുല്ലപ്പള്ളി പറഞ്ഞു. നിപ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സ്വന്തം ജീവന്‍ തൃണവത്കരിച്ച് മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച യോദ്ധാക്കളാണ് ഡോക്ടര്‍മാരും നേഴ്സുമാരും ആശാ-അംഗനവാടി പ്രവര്‍ത്തകരും. അതുകൊണ്ട് തന്നെ അവരാണ് അത്തരമൊരു വിജയത്തിന്റെ ശില്‍പ്പികള്‍. ആ വിജയത്തിന്റെ കിരീടം മറ്റാരെങ്കിലും തട്ടിയെടുക്കുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

    ആരെയും ഞാന്‍ ആക്ഷേപിച്ചിട്ടില്ല. ഏതൊരു മന്ത്രിയും ചെയ്യുന്നതുപോലെ ഗസ്റ്റ് ഹൗസിലും കളക്ട്രേറ്റിലും വന്നുകൊണ്ട് അവലോകനം നടത്തുകയാണ് മന്ത്രി ചെയ്തത്. അത്തരം മോണിറ്ററി പ്രവര്‍ത്തനം നടത്തിയതില്‍ ഞാന്‍ മന്ത്രിയെ അക്കാലത്ത് തന്നെ അഭിനന്ദിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്നു ഞാന്‍ വിശേഷിപ്പിച്ചത്. കോവിഡ് പ്രവര്‍ത്തനങ്ങളുമായി 42 അന്താരാഷ്ട്ര ജേണലുകളില്‍ ലോകത്തിന് തന്നെ ഏറ്റവും പ്രശസ്തമായ നിലയില്‍ കേരളമാണെന്ന് പ്രചാരണമാണ് സര്‍ക്കാര്‍ നടത്തിയത്. ബ്രട്ടീഷ് ഗാര്‍ഡിയന്‍ ആരോഗ്യമന്ത്രി റോക്ക് സ്റ്റാര്‍ എന്നാണ് വിശേഷിപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞൂ.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+