കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകനെതിരായ ലൈംഗിക കുറ്റകൃത്യ ആരോപണം;മാലാ പാര്‍വതിയെ കുറ്റപ്പെടുത്തുന്നതിന് മുമ്പ്, ഡോക്ടറുടെ കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണനെതിരായ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ വിനീത് നടത്തിയ ലൈംഗികാരോപണം വലിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഫേസ്ബുക്ക് ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമായിരുന്നു അനന്തകൃഷ്ണനെതിരേയുള്ള സീമയുടെ ആരോപണം. മകനെതിരായ ആരോപണത്തിന്‍റെ പേരില്‍ മാലപാര്‍വതിക്ക് എതിരേയും ചില കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ പ്രായപൂര്‍ത്തിയായ ഒരു മകന്‍ ചെയ്യുന്ന കുരുത്തക്കേടുകളുടെ പേരില്‍ മാതാപിതാക്കളെ കുറ്റം പറയേണ്ട കാര്യമില്ലെന്നാണ് സൈക്യാട്രിസ്റ്റായ സി. ജെ. ജോൺ അഭിപ്രായപ്പെടുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇങ്ങനെയേ പ്രതികരിക്കാൻ സാധിക്കൂ

ഇങ്ങനെയേ പ്രതികരിക്കാൻ സാധിക്കൂ

പ്രായപൂർത്തിയായ മക്കൾ ചെയ്യുന്ന കുരുത്തക്കേടുകളുടെ പേരിൽ മാതാ പിതാക്കളെ പഴി പറയുന്ന ഒരു പ്രവണത പൊതു സമൂഹത്തിനുണ്ട് .ധനപരമായ ആശ്രയത്വം വേണമെന്നു ബഹളം കൂട്ടുകയും ,ബാക്കി ഒരു കാര്യത്തിലും ഇടപെടാൻ പാടില്ലെന്നുമുള്ള വിചാരമുള്ള മക്കളെ വാർത്തെടുക്കുന്ന ഒരു സമൂഹത്തിനു ഇങ്ങനെയേ പ്രതികരിക്കാൻ സാധിക്കൂ .

സ്വന്തം ജീവിതം സ്വയം ജീവിക്കാൻ വിടണം

സ്വന്തം ജീവിതം സ്വയം ജീവിക്കാൻ വിടണം

രണ്ടും തെറ്റാണ്.പ്രായപൂർത്തിയാകും വരെ സ്വഭാവ രൂപീകരണത്തിനുള്ള അടിത്തറയൊക്കെ ഇട്ടു കൊടുക്കുകയും, പഠനാവസരമൊക്കെ നൽകുകയും ചെയ്തിട്ട് ഒരു പ്രായമാകുമ്പോൾ തള്ള പക്ഷി പക്ഷി കുഞ്ഞുങ്ങളെ കൊത്തി പറപ്പിച്ചു വിടുന്നത് പോലെ സ്വന്തം ജീവിതം സ്വയം ജീവിക്കാൻ വിടണം.

അവനായി അവന്റെ പാടായി

അവനായി അവന്റെ പാടായി

മുതിർന്നു കഴിഞ്ഞാൽ പിന്നെ അവരുടെ കുരുത്തക്കേടുകൾ ചൂണ്ടി കാട്ടി മാതാ പിതാക്കളെ കുറ്റം പറഞ്ഞു രസിക്കാനായി സമൂഹം ഇറങ്ങേണ്ടതുമില്ല . സമൂഹത്തിൽ അറിയപ്പെടുന്ന ആളുകളുടെ സന്തതികളാണെങ്കിൽ സമൂഹത്തിനു കുറ്റം പറയാൻ ആവേശം കൂടും. അവനായി അവന്റെ പാടായിയെന്ന നിലപാടാണ് മാതാ പിതാക്കളും സ്വീകരിക്കേണ്ടത് .

വ്യാഖ്യാനിക്കുവാൻ പറ്റില്ല

വ്യാഖ്യാനിക്കുവാൻ പറ്റില്ല

നടിയും സാമൂഹ്യ പ്രവർത്തകയുമായ മാല പാർവതി മകനെ കുറിച്ച് ലൈംഗീക കുറ്റ കൃത്യ ആരോപണം വന്നപ്പോൾ ആ നിലപാട് എടുത്തതായാണ് മനസ്സിലാകുന്നത്. മുതിർന്നതിന് ശേഷം ഉണ്ടാകുന്ന എല്ലാ ചീത്ത പ്രവർത്തിയേയും വളർത്തു ദോഷമായും മാതാ പിതാക്കളുടെ വീഴ്ചയായും വ്യാഖ്യാനിക്കുവാൻ പറ്റില്ല .

ഉത്തരം പറയട്ടെ

ഉത്തരം പറയട്ടെ

അങ്ങനെയൊരു പൊക്കിൾ കൊടി ബന്ധം ആ പ്രായത്തിലും ആരോപിച്ചാൽ എങ്ങനെ മക്കളിൽ അവരുടെ പ്രവർത്തികളിൽ സ്വയം ഉത്തരവാദിത്തം ഉണ്ടാകും ? മൂക്കിൽ പല്ലു മുളയ്ക്കുന്ന പ്രായമെത്തിയിട്ടും അവരുടെ കുഴപ്പങ്ങൾക്ക് കാരണം അമ്മയും അച്ഛനുമാണെന്ന് ന്യായികരണം പറയുന്ന തലമുറയെയാണോ ഉണ്ടാക്കേണ്ടത് ?മക്കളുടെ വീഴ്ചകൾക്കായി മാതാ പിതാക്കളെ ചെളി വാരി എറിയുന്നവർ ഉത്തരം പറയട്ടെ .

 യുഡിഎഫിലേക്ക് മടങ്ങാന്‍ കൊതിച്ച് കേരള കോണ്‍. ബി: ചര്‍ച്ചകള്‍ നടന്നു, എതിര്‍പ്പുന്നയിച്ച് കോണ്‍ഗ്രസ് യുഡിഎഫിലേക്ക് മടങ്ങാന്‍ കൊതിച്ച് കേരള കോണ്‍. ബി: ചര്‍ച്ചകള്‍ നടന്നു, എതിര്‍പ്പുന്നയിച്ച് കോണ്‍ഗ്രസ്

English summary
dr cj john about sexual abuse case against mala parvathy's son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X