കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ. ഡി ബാബു പോൾ അന്തരിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ബാബു പോള്‍ അന്തരിച്ചു | Oneinda Malayalam

തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. പ്രമേഹം മൂലം കാലിൽ ഉണ്ടായ മുറിവിൽ നിന്നുള്ള അണുബാധ വൃക്കകളെയും കരളിനേയും ബാധിച്ചതാണ് മരണകാരണം

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി എ പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്‍റെ ജനനം. 21-ാം വയസ്സിലാണ് അദ്ദേഹം സർക്കാർ സർവീസിൽ പ്രവേശിക്കുന്നത്. 59ാം വയസിൽ ഐഎഎസിൽ നിന്നും വിരമിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ഓംബുഡ്സ്മാൻ സ്ഥാനം സ്വീകരിച്ചു.

പ്രിയങ്കയുടെ ബോട്ടുയാത്രയ്ക്ക് രണ്ടാം ഭാഗം.... തുടക്കം വാരണാസിയില്‍, ലക്ഷ്യം 4 മണ്ഡലങ്ങള്‍പ്രിയങ്കയുടെ ബോട്ടുയാത്രയ്ക്ക് രണ്ടാം ഭാഗം.... തുടക്കം വാരണാസിയില്‍, ലക്ഷ്യം 4 മണ്ഡലങ്ങള്‍

babu paul

കേരളത്തിലെ ആദ്യ വൈദ്യുത പദ്ധതിയായ ഇടുക്കി ജല വൈദ്യുത പദ്ധതി യാഥാർത്ഥ്യമായത് ബാബു പോളിന‍റെ നേതൃത്വത്തിലായിരുന്നു. വല്ലാർപാടം കണ്ടയ്നർ ടെർമിനൽ പദ്ധതിക്ക് തുടക്കം കുറിച്ചത് അദ്ദേഹമാണ്. 40 വർഷത്തോളം കേരളത്തിന്റെ ഭരണരംഗത്ത് സജീവമായി നിന്നു.

മുപ്പതോളം പുസ്തകങ്ങൾ അദ്ദേഹം എഴുതി. ആറു ലക്ഷം വാക്കുകൾ ഉൾപ്പെടുത്തി 22 ലക്ഷത്തോളം വർഷം ഗവേഷണം ചെയ്ത് തയാറാക്കിയ വേദശബ്ദ രത്നാകാരം മലയാളത്തിലെ ആദ്യ ബൈബിൾ നിഘണ്ടുവാണ്. 200ൽ കേരളാ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. പരേതയായ അന്നാ ബാബു പോളാണ് ഭാര്യ. സംസ്കാരം നാളെ വൈകുന്നേരം നാലു മണിക്ക് കുറുംപ്പംപടിയിൽ നടക്കും.

English summary
Dr. D. Babu Paul passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X