കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യപുരോഗതിയുടെ അടിസ്ഥാനം സാമ്പത്തിക പരിഷ്‌കരണം ഡോ ജി ഗോപകുമാര്‍

Google Oneindia Malayalam News

കാസര്‍കോട്: വ്യാപാര സംരക്ഷണ നയത്തില്‍ നിന്നും ഉദാരവല്‍ക്കരണത്തിലൂടെ സാമ്പത്തിക പരിഷ്‌കരണം സാധ്യമാക്കിയതാണ് ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനമെന്ന് കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ഡോ. ജി. ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. സര്‍വ്വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം 'ഇന്ത്യന്‍ സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷം; എന്തു നേടി? ഇനിയെന്ത്?' എന്ന പേരില്‍ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

വടിവേലുവിന് കിട്ടിയത് എട്ടിന്റെ പണി!! എട്ടിന്റെ പണി എന്നാല്‍ എട്ടേമുക്കാൽ കോടിയുടെ പണി... പിഴയടക്കണംവടിവേലുവിന് കിട്ടിയത് എട്ടിന്റെ പണി!! എട്ടിന്റെ പണി എന്നാല്‍ എട്ടേമുക്കാൽ കോടിയുടെ പണി... പിഴയടക്കണം

കാര്‍ഷികമേഖലയിലെ കുറഞ്ഞ ഉല്‍പ്പാദന ക്ഷമതയും അമിത തൊഴില്‍ ആശ്രിതത്വവും അനിയന്ത്രിതമായ സാമ്പത്തിക അസമത്വവും ഇന്ത്യ നേരിടുന്ന വെല്ലു വിളിയാണെന്നും ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടനയായിട്ടുപോലും പ്രസ്തുത പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ നമുക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ശാസ്ത്ര വിഭാഗം ഡീന്‍ ഡോ. പി. അബ്ദുല്‍ കരീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതസംഘം സെക്രട്ടറി ഡോ. ടി.ജെ ജോസഫ് ആമുഖഭാഷണം നിര്‍വ്വഹിച്ചു.

money

ആദ്യ പ്ലീനറി സെഷനില്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫസര്‍ ഡോ. സുനില്‍ മാണി 'നൂതന സാമ്പത്തിക രീതിയിലേക്ക് നീങ്ങുന്ന ദേശീയ സമ്പദ്ഘടനയും സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ആഘാതവും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ബഹിരാകാശ പര്യവേക്ഷണ മേഖലയിലും വാര്‍ത്താവിനിമയ സാങ്കേതിക വിദ്യയിലും ഇതര ശാസ്ത്രീയ മേഖലകളിലും ഗവേഷണം നടത്തുന്നതില്‍ വികസിത രാഷ്ട്രങ്ങളോടൊപ്പമെത്താന്‍ നമുക്ക് സാധിച്ചുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.

രണ്ടാമത് പ്ലീനറി സെഷനില്‍ മുംബൈ ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മന്റ് റിസേര്‍ച്ച് പ്രൊഫസര്‍ ഡോ. എം.എച്ച്. സൂര്യനാരായണ 'ഇന്ത്യയില്‍ സാമ്പത്തിക പരിവര്‍ത്തനം സാധ്യമായോ; ഒരു നയ രൂപീകരണ പരിപ്രേക്ഷ്യം' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഗവേഷണ വിവരങ്ങള്‍ സൂക്ഷിക്കുവാനും കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്താനും ആവശ്യാനുസരണം നയരൂപീകരണത്തിനുപയോഗിക്കുവാനും വ്യവസ്ഥാപിത സംവിധാനം നമ്മുടെ രാജ്യത്ത് നിലവിലില്ലായെന്നത് രാജ്യം നേരിടുന്ന ഒരു പ്രശ്‌നമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

വിദ്യാഭ്യാസ വിഭാഗം ഡീന്‍ പ്രൊഫസര്‍ ഡോ. കെ.പി. സുരേഷ്, ഭാഷാതാരതമ്യ സാഹിത്യ വിഭാഗം ഡീന്‍ പ്രൊഫസര്‍ ഡോ. അജിത്കുമാര്‍ എന്‍. എന്നിവര്‍ പ്രസംഗിച്ചു. സാമ്പത്തിക ശാസ്ത്ര വകുപ്പ് മേധാവി പ്രൊഫസര്‍ ഡോ. കെ.സി. ബൈജു സ്വാഗതവും കോണ്‍ഫറന്‍സ് കണ്‍വീനര്‍ ഡോ. ശ്യാം പ്രസാദ് നന്ദിയും പറഞ്ഞു.

അമ്മമാർ നാളെ മുതല്‍ വസ്ത്രമഴിച്ച് മുലയൂട്ടണം എന്നല്ല.. മുലയൂട്ടൽ വിവാദ മോഡൽ ജിലു പ്രതികരിക്കുന്നുഅമ്മമാർ നാളെ മുതല്‍ വസ്ത്രമഴിച്ച് മുലയൂട്ടണം എന്നല്ല.. മുലയൂട്ടൽ വിവാദ മോഡൽ ജിലു പ്രതികരിക്കുന്നു

English summary
Dr. G Gopakumar on economic development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X