Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ.ജി.സി. ഗോപാലപിളള കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍

തിരുവനന്തപുരം : കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) മാനേജിങ് ഡയറക്ടറായി ഡോ.ജി.സി. ഗോപാലപിളളയെ തിരഞ്ഞെടുത്തു.

കെല്‍ട്രോണിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. ഐ.എന്‍.കെ.ഇ.എല്‍. ചെയര്‍മാന്‍, ആര്‍.ഐ.എ.ബി. ചെയര്‍മാന്‍, കൊച്ചി ന്യൂവാല്‍സ് വൈസ് ചാന്‍സലര്‍,കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഡയറക്ടര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

kinfra

ഇന്‍ഡസ്ട്രിയല്‍ മാനേജ്‌മെന്റില്‍ 40 വര്‍ഷത്തെ അനുഭവസമ്പത്തുളള അദ്ദേഹം നിരവധി ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി അക്കാദമിക് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്ന ആശയം പ്രായോഗികമാക്കുന്നതില്‍ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും സാധിച്ചു.

രാജ്യത്തെ ആദ്യത്തെ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് യാഥാര്‍ഥ്യമാക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമായി. പാലക്കാട് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. ഫുഡ് പ്രൊസസിങ് പാര്‍ക്ക്, ബയോടെക്‌നോളജി പാര്‍ക്ക്, ഹെര്‍ബല്‍ പാര്‍ക്ക് എന്നിവ മുന്‍കൈയ്യെടുത്ത് നടപ്പാക്കിയത് ഡോ. പിളളയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ കിന്‍ഫ്രയില്‍ നടപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+