Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും തന്നെ,ജീവിച്ചിരുന്നാലേ തെരഞ്ഞെടുപ്പൊക്കെ മുന്നിലുണ്ടാവൂ'

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധിച്ചിുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,വയനാട് തുടങ്ങി വിവിധ ജില്ലകളിലാണ് യൂത്ത് ലീഗ്, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പലയിടത്തും സംഘർഷം ആക്രമാസക്തമായിരുന്നു.

അതേസമയം കൊവിഡിനിടെ നടക്കുന്ന ഇത്തരം രാഷ്ട്രീയ പ്രതിഷേധ പരിപാടികൾ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്ന് ഇൻഫോ ക്ലിനിക്ക് പ്രതിനിധിയും ഡോക്ടറുമായ ഡോ പിഎസ് ജിനേഷ് കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

ആത്മഹത്യാപരാണ്

ആത്മഹത്യാപരാണ്

പ്രക്ഷോഭം സംഘടിപ്പിക്കും എന്ന് പറയുന്ന ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും തന്നെ,
ജനാധിപത്യപരമായി പ്രതിഷേധിക്കാൻ ഉള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. പക്ഷേ ഈ കോവിഡ് കാലത്ത് ആൾക്കൂട്ടം സൃഷ്ടിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾ ആത്മഹത്യാപരമാണ്. നിങ്ങളെ വിശ്വസിച്ച് പ്രതിഷേധത്തിനിറങ്ങുന്ന പാവം മനുഷ്യരെ കൊലയ്ക്ക് കൊടുക്കരുത്.

ജാഗ്രത പുലർത്തണം

ജാഗ്രത പുലർത്തണം

തെരഞ്ഞെടുപ്പാണ് നിങ്ങളുടെ വിഷയമെങ്കിൽ നിലവിലെ സാഹചര്യം വഷളായാൽ തെരഞ്ഞെടുപ്പ് യഥാസമയം നടക്കണം എന്ന് നിർബന്ധമൊന്നുമില്ല. ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് ജാഗ്രത പുലർത്തി മുന്നോട്ടുപോയാൽ കോവിഡ് വ്യാപനം തടയാം. തെരഞ്ഞെടുപ്പും നടക്കും, മത്സരിക്കുകയും ചെയ്യാം.

എല്ലാം പിടിവിട്ട് പോകും

എല്ലാം പിടിവിട്ട് പോകും

അതല്ല ഇതിനുമുൻപ് നടത്തിയതുപോലെ മാസ്ക് കഴുത്തിൽ കെട്ടി, ശാരീരിക അകലം പാലിക്കാതെയുള്ള ആൾക്കൂട്ടങ്ങൾ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാം പിടിവിട്ടു പോകും. സുരക്ഷിതരായി ജീവിച്ചിരുന്നാലേ തെരഞ്ഞെടുപ്പൊക്കെ മുന്നിലുണ്ടാവൂ എന്നോർത്താൽ നന്ന്.

ഇത് മാറിയ കാലമാണ്

ഇത് മാറിയ കാലമാണ്


ഒരു കാര്യങ്ങളിലും പ്രതിഷേധിക്കരുത് എന്നല്ല പറയുന്നത്. ഇത് മാറിയ കാലമാണ്. കോവിഡ് മൂലം ജീവിതം ആകെ മാറിയ കാലം. പ്രതിഷേധിക്കേണ്ട വിഷയങ്ങളിൽ മാറിയ രീതിയിൽ പ്രതിഷേധിക്കാൻ ശ്രമിക്കണം. എന്തിനും ഏതിനും കൊടിപിടിച്ച് തെരുവിലിറങ്ങാൻ പറ്റിയ കാലമല്ലിത്. അതുകൊണ്ട് കാര്യമാത്രപ്രസക്തമായ വിഷയങ്ങളിൽ മാത്രം പുതിയ രീതികൾ കണ്ടുപിടിച്ച് പ്രതിഷേധിക്കാൻ ശ്രമിക്കൂ...

കൂടുതലൊന്നും പറയാനില്ല

കൂടുതലൊന്നും പറയാനില്ല

നേതാക്കളോട് പറഞ്ഞിട്ട് വലിയ പ്രയോജനം ഉണ്ടാകും എന്ന് കരുതുന്നില്ല.അതുകൊണ്ട് ഈ ആഹ്വാനമൊക്കെ കേട്ട് തെരുവിലിറങ്ങാൻ പോകുന്നവർ ഒന്നാലോചിക്കുക. നിങ്ങളുടെ ജീവനും ആരോഗ്യവും വിലയേറിയതാണ്...കൂടുതലൊന്നും പറയാനില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+