കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനേകാ ഗാന്ധിയോടാണ്... നിങ്ങളുടെ ജില്ലയും മലപ്പുറവും ഒന്ന് പരിശോധിക്കാം... മനുഷ്യത്വമുണ്ടെങ്കില്‍...

  • By Desk
Google Oneindia Malayalam News

പാലക്കാട് ജില്ലയില്‍ ചിലരുടെ ക്രൂരതയ്ക്ക് ഇരയായി ആന ചരിഞ്ഞ സംഭവത്തില്‍ ബിജെപി എംപി മനേക ഗാന്ധി കുറ്റപ്പെടുത്തിയത് മലപ്പുറം ജില്ലയെ ആണ്. മലപ്പുറത്ത് വ്യാപകമായി മൃഗങ്ങള്‍ക്കെതിരെ അക്രമം നടക്കാറുണ്ടെന്നും മറ്റും അവര്‍ ആരോപിച്ചു. എന്നാല്‍ ഇതിനെതിരെ പല കോണില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്.

ഡോക്ടര്‍ ഷിംന അസീസ് ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതിനിടെയാണ് ഡോക്ടര്‍ ജിനേഷ് പിഎസ്സിന്റെ പ്രതികരവും ശ്രദ്ധേയമായത്. മനേകാ ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂരും മലപ്പുറവും തമ്മിലുള്ള ഒരു താരതമ്യമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്....

Recommended Video

cmsvideo
വർഗീയ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി യുവതാരങ്ങളും | Oneindia Malayalam

ഇന്ത്യയിലെ ഏറ്റവും വയലന്റ് ജില്ല

ഇന്ത്യയിലെ ഏറ്റവും വയലന്റ് ജില്ല

മലപ്പുറം ഇന്ത്യയിലെ ഏറ്റവും വയലന്റ് ജില്ലയാണെന്ന് പറഞ്ഞ മനേകാ ഗാന്ധിയോടാണ്...

താങ്കളുടെ മണ്ഡലമായ സുല്‍ത്താന്‍പൂര്‍ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് നിങ്ങള്‍ക്ക് അറിയുമോ ?
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ നല്‍കുന്ന 2018-ലെ കണക്കുകള്‍ മാത്രം ഒന്ന് പരിശോധിക്കാം. കൂടെ താങ്കള്‍ പറഞ്ഞ മലപ്പുറം ജില്ലയിലെ കണക്കുകളും നോക്കാം.

കൊലപാതക കേസ്

കൊലപാതക കേസ്

2018-ല്‍ സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മര്‍ഡര്‍ (Section 302 IPC) കേസുകള്‍ - 55

അതേ കാലയളവില്‍ മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മര്‍ഡര്‍ കേസുകള്‍ - 18
സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മനപ്പൂര്‍വമല്ലാത്ത നരഹത്യ കേസുകള്‍ (Culpable homicide not amounting to murder, Sec 304 IPC) - 6
മലപ്പുറത്ത് - 7

സ്ത്രീധന മരണങ്ങള്‍

സ്ത്രീധന മരണങ്ങള്‍

സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ത്രീധന മരണങ്ങള്‍ (Dowry death, Sec 304-B IPC) - 22

മലപ്പുറത്ത് - 2
ഇനി വാഹനാപകടങ്ങളിലേക്ക് വരാം (Sec 304-A IPC),
സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ നടന്ന 206 വാഹന അപകട മരണങ്ങളും ഹിറ്റ് ആന്‍ഡ് റണ്‍. അതായത് അപകടം സംഭവിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു മുങ്ങി എന്ന്...
മലപ്പുറത്ത് ആകെ നടന്ന 313 വാഹന അപകട മരണങ്ങളില്‍ എട്ടെണ്ണം മാത്രം ഹിറ്റ് ആന്‍ഡ് റണ്‍.

ചില കണക്കുകള്‍ മാത്രം

ചില കണക്കുകള്‍ മാത്രം

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്ന് ചില കണക്കുകള്‍ മാത്രമാണ് ചേര്‍ത്തിരിക്കുന്നത്. കുറ്റകൃത്യം നടന്നാല്‍ പരാതിപ്പെടാനും കേസ് രജിസ്റ്റര്‍ ചെയ്യപ്പെടാനും ഏറ്റവും സാധ്യത കൂടിയ സ്ഥലം ആയ കേരളവും പല കാരണങ്ങളാല്‍ പരാതിപ്പെടാനും കേസെടുക്കാനും സാധ്യത കുറഞ്ഞ ഉത്തര്‍പ്രദേശും തമ്മില്‍ എല്ലാ തരത്തിലുള്ള കേസുകളിലും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണങ്ങളുടെ കണക്കുകളില്‍ തെറ്റ് വരാന്‍ സാധ്യത കുറവായതിനാല്‍ ആ കണക്കുകള്‍ താരതമ്യം ചെയ്തു എന്ന് മാത്രം.

 കിഡ്‌നാപ്പിംഗ് കേസുകള്‍ കൂടി

കിഡ്‌നാപ്പിംഗ് കേസുകള്‍ കൂടി

വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്‍ട്രല്‍ മിനിസ്റ്റര്‍ ആയിരുന്ന ഒരാള്‍ ആതുകൊണ്ട് കിഡ്‌നാപ്പിംഗ് കേസുകള്‍ കൂടി ഒന്ന് നോക്കാം.

സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ - 292, അതില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകള്‍ - 65
മലപ്പുറത്ത് യഥാക്രമം 24 ഉം 4 ഉം.

മലപ്പുറത്തെ കരിവാരിത്തേക്കാന്‍

മലപ്പുറത്തെ കരിവാരിത്തേക്കാന്‍

'Res ipsa loquitur' എന്നൊരു പ്രയോഗമുണ്ട്. The thing speaks for itself എന്നാണ് അതിനര്‍ത്ഥം. ഈ കണക്കുകള്‍ സംസാരിക്കും. വിശദീകരിക്കേണ്ട കാര്യമില്ല.

ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി സ്വന്തം മണ്ഡലം ഉള്‍പ്പെടുന്ന ജില്ലയുടെ ക്രൈം നിരക്കുകള്‍ പോലും പറയാതെ കേരളത്തിലെ മലപ്പുറത്തെ കരിവാരിത്തേക്കാന്‍ മന:പ്പൂര്‍വം നുണ പറയുന്നത് അംഗീകരിക്കാനാവില്ല, അത് എന്ത് രാഷ്ട്രീയത്തിന്റെ പേരില്‍ ആയാലും മൃഗ-പരിസ്ഥിതി സ്‌നേഹത്തിന്റെ പേരിലായാലും.
അതുകൊണ്ട് മനുഷ്യത്വം എന്ന ഒന്നുണ്ടെങ്കില്‍ നിങ്ങള്‍ മാപ്പ് പറയണം.

English summary
Dr Jinesh PS Comparing Malappuram and Maneka Gandhi's Sulthanpur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X