കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബലാത്സംഗത്തിന് ഇരയായവർ അനുഭവിക്കുന്ന മെന്റൽ ട്രോമ അറിയുമോ? ';മുല്ലപ്പള്ളിക്കെതിരെ ഡോ ജിനേഷ്

Google Oneindia Malayalam News

തിരുവനന്തപുരം; ബലാത്സംഗത്തിന് ഇരയായ സ്ത്രീ ആത്മാഭിമാനം ഉണ്ടെങ്കിൽ ആത്മഹത്യ ചെയ്യും എന്നായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമർശം. ഇതിനെതിരെ വ്യാപക വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. ഇപ്പോഴിതാ മുല്ലപ്പള്ളയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് ഡോ ജിനേഷ് പിഎസ്.പുരുഷ മേധാവിത്ത ചിന്താഗതി മാത്രമല്ല മറിച്ച മനുഷ്യത്വ വിരുദ്ധത കൂടിയാണിതെന്ന് ജിനേഷ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

 ആ ട്രോമ എന്താണെന്ന് അറിയുമോ?

ആ ട്രോമ എന്താണെന്ന് അറിയുമോ?

ബലാത്സംഗത്തിന് ഇരയായ ഒരു വ്യക്തി അനുഭവിക്കുന്ന ട്രോമ എന്താണെന്ന് അറിയുമോ ? റേപ്പിന് ഇരയായ ഒരു സ്ത്രീ സാധാരണ ജീവിതത്തിലേക്ക് എത്താൻ എന്തുമാത്രം പ്രയാസപ്പെടുന്നുണ്ട് എന്ന് അറിയുമോ ? എത്രമാത്രം മെഡിക്കൽ സഹായം ലഭിച്ചാലും ആ ട്രോമ അതിജീവിക്കാൻ കഴിയാത്തവർ ഈ ലോകത്ത് ഉണ്ട് എന്ന് അറിയുമോ ???
ആ ലോകത്താണ് നിങ്ങളുടെ പ്രസ്താവന.

 റേപ്പ് ചെയ്തവനാണ് ശിക്ഷിക്കപ്പെടേണ്ടത്

റേപ്പ് ചെയ്തവനാണ് ശിക്ഷിക്കപ്പെടേണ്ടത്

"റേപ്പിന് ഇരയായ സ്ത്രീ, ആത്മാഭിമാനം ഉണ്ടെങ്കിൽ ആത്മഹത്യ ചെയ്യും" എന്ന നിങ്ങളുടെ പ്രസ്താവന.
എന്തൊരു ഹീനമാണ് മുല്ലപ്പള്ളി രാമചന്ദ്രാ, നിങ്ങളുടെ പ്രസ്താവന. റേപ്പിന് ഇരയായ സ്ത്രീകളല്ല ആത്മഹത്യ ചെയ്യേണ്ടത്. അവരെ റേപ്പ് ചെയ്തവരാണ് ശിക്ഷ അനുഭവിക്കേണ്ടത്.

 തരംതാണ ചിന്താഗതി

തരംതാണ ചിന്താഗതി

അതിനുപകരം റേപ്പിന് ഇരയായവർ ആത്മഹത്യ ചെയ്യണം എന്നാണ് താങ്കൾ പറഞ്ഞുവെക്കുന്നത്. എന്തുമാത്രം തരംതാണ ചിന്താഗതിയാണിത് ??? പുരുഷ മേധാവിത്ത ചിന്താഗതി മാത്രമല്ലത്, തികഞ്ഞ മനുഷ്യത്വ വിരുദ്ധത കൂടിയാണിത്. ഈ ട്രോമയെ അതിജീവിച്ച നിരവധി സ്ത്രീകളോടുള്ള വെല്ലുവിളിയാണിത്.

 മാതൃകയാക്കുകയാണ് വേണ്ടത്

മാതൃകയാക്കുകയാണ് വേണ്ടത്

ഇങ്ങനെയൊരു ട്രോമ അതിജീവിച്ചവരെ മാതൃകയാക്കുകയാണ് വേണ്ടത്. അല്ലാതെ ആത്മഹത്യ ചെയ്യണം എന്നല്ല പറയേണ്ടത്.
പല തവണ കേരളം ഭരിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന അധ്യക്ഷനാണ് നിങ്ങൾ. ഉത്തരവാദിത്തപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ, ഉത്തരവാദിത്വത്തോടെ മാത്രം പ്രസ്താവനകൾ നടത്തേണ്ട ഒരാൾ.

 ക്ഷമ പരീക്ഷിക്കരുത്

ക്ഷമ പരീക്ഷിക്കരുത്

ഇത്തരം മനുഷ്യത്വ വിരുദ്ധതയാണ് മനസ്സിലുള്ളത് എങ്കിൽ ദയവ് ചെയ്ത് നിങ്ങൾ വഹിക്കുന്ന സ്ഥാനമൊഴിയണം. ഒരു രാഷ്ട്രീയപ്രവർത്തകന് യോജിച്ച ചിന്താഗതി അല്ലിത്. മനുഷ്യനെ മനസ്സിലാക്കാത്തവർക്ക് യോജിച്ചതല്ല രാഷ്ട്രീയപ്രവർത്തനം. ദയവുചെയ്ത് മനുഷ്യരുടെ ക്ഷമയെ പരീക്ഷിക്കരുത്...

Recommended Video

cmsvideo
Mullappally Ramachandran makes anti woman statement

English summary
dr jinesh ps slams mullappally ramachandran for his misogyny comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X