
അശ്ലീല വീഡിയോ കേസ്:'പരസ്യമായി മാപ്പ് പറയണം';ഇപി ജയരാജനെതിരെ നിയമ നടപടിയുമായി വിഡി സതീശൻ
കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയായ ഡോ ജോ ജോസഫിന് എതിരെ പ്രചരിപ്പിച്ച വ്യാജ അശ്ലീല വീഡിയോ സംഭവത്തിൽ നിയമ നടപടി ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇത്തരമൊരു വ്യാജ വീഡിയോയ്ക്ക് പിന്നില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജൻ ആരോപിച്ചിരുന്നു.
ഇ പിയുടെ ഈ പ്രസ്താവനയ്ക്കെതിരെയാണ് നിലവിൽ നിയമ നടപടി ആരംഭിച്ചിരിക്കുന്നത്. കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി വി ഡി സതീശന് വേണ്ടി ഹൈക്കോടതി അഭിഭാഷകന് അനൂപ് വി നായരാണ് ഇ പി ജയരാജന് നോട്ടീസ് അയച്ചത്.
പ്രതിപക്ഷ നേതാവിന് എതിരെ നടത്തിയ പ്രസ്തവന ഏഴ് ദിവസത്തിനകം പിന്‍വലിച്ച് ഇ പി പരസ്യമായി മാപ്പ് പറയണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ഇതിന് തയാറല്ലാത്ത പക്ഷം, ഇ പി ക്ക് എതിരെ സിവില്‍, ക്രിമിനല്‍ നടപടി ക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് ഇ പിയ്ക്ക് അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, ജൂൺ 18 - നാണ് ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരണത്തിൽ ആരോപണവുമായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ രംഗത്ത് എത്തിയിരുന്നത്. ജോസഫിന്റെ വ്യാജ വീഡിയോ നിർമ്മിച്ചത് ക്രൈം നന്ദകുമാറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആണെന്നുളള ആരോപണമാണ് ഇ പി നടത്തത്. ഇത് സംബന്ധിച്ച് അന്വേഷിക്കണം വേണമെന്നും എൽ ഡി എഫ് കൺവീനർ ആവശ്യപ്പെട്ടിരുന്നു.
കോൺഗ്രസിലെ ഒരു വിഭാഗം ആളുകൾ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും അദേഹം പ്രതികരിക്കവെ കുറ്റപ്പെടുത്തി. അതേസമയം, ഇ പിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് പിന്നാലെ പ്രതിപക്ഷ നേതാവും എത്തിയിരുന്നു. ഇ പി ജയരാജന്റെ ആരോപത്തെ നിഷേധിച്ചാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്.
ആരോഗ്യ വകുപ്പ് ചിലര്‍ ഹൈജാക്ക് ചെയ്തു; മന്ത്രിക്ക് വകുപ്പില്‍ നിയന്ത്രണമില്ലെന്ന് വിഡി സതീശന്
വാ തുറന്നാൽ അബദ്ധം മാത്രം പറയുന്ന ഇ പി യു ഡി എഫിന്റെ ഐശ്വര്യം ആണെന്നും സതീശൻ പറഞ്ഞിരുന്നു. ക്രൈം നന്ദകുമാറുമായി തനിക്ക് യാതൊരു ബന്ധമില്ല. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അറിയാമെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.
തൊട്ടാല്‍ തീപ്പാറും, ഏജ്ജാതി ഹോട്ട്നെസ്സ്, മാളവിക ഇത് മാരക ലുക്ക്, വൈറലായി പുതിയ ചിത്രങ്ങള്‍
കേസ് ശരിയായി അന്വേഷിച്ചാല്‍ വാദി പ്രതിയാകുമെന്ന് വി ഡി സതീശന് നേരത്തെ പറഞ്ഞിരുന്നു. വിവാദ സംഭവം യു ഡി എഫിന്റെ തലയില്‍ കെട്ടി വയ്ക്കാന്‍ ശ്രമിക്കേണ്ടെന്നും ഇത്തരം വിഷയങ്ങളിൽ യു ഡി എഫിന് ബന്ധമില്ലെന്നും വി ഡി വ്യക്തമാക്കിയിരുന്നു.