Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഎൻവി പുരസ്കാരം ഡോ. എം ലീലാവതിയ്ക്ക്: പുരസ്കാരം മൂന്ന് ലക്ഷം രൂപയും പ്രശസ്ത്രി പത്രവും

കൊച്ചി: ഒഎൻവി സാഹിത്യ പുരസ്കാരം ഡോ. എം ലീലാവതിയ്ക്ക്. സാഹിത്യ നിരൂപണത്തിന് നൽകിയിട്ടുള്ള സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് ഈ പുരസ്കാരം. പ്രഭാവർമ, സി രാധാകൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരുൾപ്പെട്ട സമിതിയാണ് ലീലാവതിയെ ജേതാവായെ തിരഞ്ഞെടുത്തത്. ഏഴ് പതിറ്റാണ്ടായുള്ള ഡോ. എം ലീലാവതിയുടെ സാഹിത്യരചനയും പഠനവും വിലമതിക്കാൻ കഴിയാത്തതാണെന്നും ഈ സമിതി വിലയിരുത്തി.

ഡോ. ലീലാവതിയുടെ കൊച്ചിയിലെ വസതിയിൽ വെച്ച് പുരസ്കാരം സമർപ്പിക്കുമെന്നാണ് ഒഎൻവി കൾച്ചറൽ അക്കാദമി അധ്യക്ഷൻ അടൂർ ഗോപാലകൃഷ്ണൺ അറിയിച്ചത്. സുഗതകുമാരി, എംടി വാസുദേവൻ നായർ, അക്കിത്തം എന്നിവരാണ് കഴിഞ്ഞ വർഷങ്ങളിൽ പുരസ്കാരത്തിന് അർഹരായത്. ലീലാവതിയെ നാലാം തവണയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

leelavathy-1

അധ്യാപികയെന്ന നിലയിലും കവയിത്രിയെന്ന നിലയിലും വിവർത്തകയായും ജീവചരിത്രകാരിയായും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ലീലാവതി. വർണ്ണരാജി, അമൃതമാൻഷുതേ, മലയാള കവിത സാഹിത്യ ചരിത്രം, അപ്പുവിന്റെ അന്വേഷണം, നവതരംഗം, വാൽമീകി രാമായണ വിവർത്തനം എന്നിവയാണ് പ്രധാന കൃതികൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+