Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്സിനെടുത്താലും കൊവിഡ് വരുമോ? വാക്സിൻ സ്വീകരിച്ചിട്ടും പോസിറ്റീവായി, അനുഭവം തുറന്ന് പറഞ്ഞ് ഡോക്ടർ

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതിന് പിന്നാലെ കേരളത്തിലും ആദ്യഘട്ടമായി ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകി വരികയാണ്. വാക്സിനേഷൻ ആരംഭിച്ചതോടെ ജനങ്ങൾക്കിടയിലുള്ള സംശയം വാക്സിൻ സ്വീകരിച്ച് കഴിഞ്ഞാൽ കൊവിഡ് ബാധയുണ്ടാവില്ലേ എന്നതാണ്. എന്നാൽ വാക്സിൻ സ്വീകരിച്ചവരിലും വൈറസ് ബാധയേൽക്കുമെന്നതിന് തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്. കൊവിഡ് വാക്സിൻ സ്വീകരിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ മനോജ് വെള്ളനാടിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

വാക്സിനെടുത്താലും കൊവിഡ് വരാമോ?

വാക്സിനെടുത്താലും കൊവിഡ് വരാമോ?


വരാം.. വന്നു.. ഇന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റായിട്ട് മൂന്ന് ദിവസമായി. ആരോഗ്യപരമായി അൽപ്പം മെച്ചപ്പെട്ടതിനാലാണ് ഇന്നൊരു കുറിപ്പിടാമെന്ന് കരുതിയത്. ആദ്യ ഡോസ് വാക്സിനെടുത്തെങ്കിലും എല്ലാ മുൻകരുതലുകളും തുടർന്നും എടുക്കുന്നുണ്ടായിരുന്നു. എന്നാലും +ve ആണെന്നറിയാത്ത ഒരു രോഗിയുമായുളള നിരന്തരസമ്പർക്കമാകാം രോഗപ്പകർച്ചക്ക് കാരണമെന്ന് കരുതുന്നതെന്നും മനോജ് വെള്ളനാട് പറയുന്നു.

വാക്സിനെടുത്താലും പിന്നെങ്ങനെ?

വാക്സിനെടുത്താലും പിന്നെങ്ങനെ?

ഞാൻ വാക്സിൻ ഫസ്റ്റ് ഡോസല്ലേ എടുത്തിട്ടുള്ളൂ, രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞാലെ വാക്സിന്റെ ഗുണഫലം പൂർണമായും കിട്ടൂ. അതിനുള്ള സമയമായിട്ടില്ല. അതുകൊണ്ട് തന്നെ ഇതിൽ വാക്സിന്റെ കാര്യക്ഷമതയെ സംശയിക്കേണ്ട കാര്യമില്ലെന്നും ഡോ. മനോജ് വെള്ളനാട് പറയുന്നു.

 വാക്സിൻ കാരണമാണോ രോഗം വന്നത്?

വാക്സിൻ കാരണമാണോ രോഗം വന്നത്?

വാക്സിൻ കാരണമാണോ രോഗം വന്നത് എന്ന് സംശയിക്കുന്നവരും ഉണ്ടാവാം. കാരണമങ്ങനെ ചില പ്രചാരണങ്ങൾ നേരത്തേ മുതൽ ഉണ്ടല്ലോ. ഒരിക്കലുമല്ല. കാരണം ഈ വാക്സിനിൽ കൊവിഡ് വൈറസേയില്ല. അതിന്റെയൊരു ജനിതകപദാർത്ഥം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ വാക്സിനിലൂടെ രോഗം പകരില്ല. അതൊരിക്കലും നമ്മളിപ്പോ ചെയ്തു പോരുന്ന രോഗനിർണയ പരിശോധനകളൊന്നും പോസിറ്റീവ് ആക്കുകയുമില്ല. എന്നുവച്ചാൽ, വാക്സിനേഷനു ശേഷം ഒരാൾക്ക് രോഗം വന്നെങ്കിൽ, രോഗാണു പുതുതായി ശരീരത്തിൽ കയറിയതാണെന്നാണ് അതിനർത്ഥം.

16ാമത്തെ തവണ

16ാമത്തെ തവണ

ഒരു വർഷം അവന് പിടികൊടുക്കാതെ നടന്നു. അതിനിടയിൽ 15 തവണ ടെസ്റ്റ് ചെയ്തിട്ടുണ്ട്. ഒടുവിൽ 16-ാമത്തെ ടെസ്റ്റിൽ +ve ആയി. നിലവിൽ, ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളൊക്കെ പതിയെ മാറി വരുന്നുണ്ട്. ഈ ഒറ്റമുറിക്കകത്തെ ഏകാന്തവാസം അത്ര പരിചയമില്ലാത്തതിന്റെ പ്രശ്നങ്ങൾ മാത്രമേ ഇപ്പൊ കാര്യമായുള്ളൂ. എന്തായാലും അടുത്തയാഴ്ച കൂടുതൽ ആരോഗ്യവാനായി, കുട്ടപ്പനായി, പുറത്തുചാടാമെന്ന പ്രതീക്ഷയിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ( 2nd dose വാക്സിൻ 2-3 മാസങ്ങൾ കഴിഞ്ഞേ എടുക്കാൻ പറ്റൂ..)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+