കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് ഉദ്യോഗസ്ഥര്‍ ശമ്പളം പറ്റുന്നത് എകെജി സെന്ററില്‍ നിന്നല്ലെയെന്ന് തിരിച്ചറിയണമെന്ന് ഡോ എംകെ മുനീര്‍

  • By Desk
Google Oneindia Malayalam News

വടകര : സിപിഎം നേതാക്കളുടെ തിട്ടൂരത്തിന് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ശമ്പളം സി.പി.എം ഓഫീസായ എകെജി സെന്ററില്‍ നിന്നല്ല ലഭിക്കുന്നതെന്ന് തിരിച്ചറിയണമെന്ന് പ്രതിപക്ഷ ഉപ നേതാവ് ഡോ എംകെ മുനീര്‍ പറഞ്ഞു.സി.പി.എമ്മിന് ദാസ്യ വേല ചെയ്യുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കുറ്റിയാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച എസ്.പി.ഓഫീസ് മാർച്ച് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുനീർ.

ഇസ്ലാം സ്വീകരിക്കുന്നത് 1200 പേര്‍; കൂടുതലും ഇടതുപക്ഷ ചിന്താഗതിക്കാര്‍!! ലൗ ജിഹാദിന് തെളിവില്ല
സി.പി.എമ്മുകാരുടെ മുമ്പില്‍ തൊപ്പി അഴിച്ച് കക്ഷത്തില്‍ വെച്ച് അവരുടെ നിര്‍ദേത്തിന് വഴങ്ങി നടപടിയെടുക്കുന്നത് പൊലീസ് അവസാനിപ്പിക്കണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു. വടകരയിലെ പൊലീസിന്റെ പക്ഷപാതിത്വം നിയമസഭയില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് വ്യക്തമാക്കി.

dsc

കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് പി.എം അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, പാറക്കല്‍ അബ്ദുല്ല എം.എൽ.എ, ജില്ലാ സെക്രട്ടറി എന്‍.സി അബൂബക്കര്‍, എം.എ റസാഖ് മാസ്റ്റര്‍, അഡ്വ പ്രമോദ് കക്കട്ടില്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, അഹമ്മദ് പുന്നക്കല്‍, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, സൂപ്പി നരിക്കാട്ടേരി, ഒ.കെ കുഞ്ഞബ്ദുല്ല, പി അമ്മത് മാസ്റ്റര്‍, ചുണ്ടയില്‍ മൊയ്തു ഹാജി, വി.വി മുഹമ്മദലി, ഇബ്രാഹിം മുറിച്ചാണ്ടി, കെ.കെ നവാസ്, പി.പി റഷീദ്, വി.പി കുഞ്ഞമ്മദ് മാസ്റ്റര്‍, സി.കെ അബു, സി.എം അഹമ്മദ് മൗലവി, കെ മുഹമ്മദ് സാലി, എം.പി ഷാജഹാന്‍, എഫ്. എം മുനീര്‍, കെ.ടി അബ്ദുറഹിമാന്‍ കെ.സി മുജീബുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.

കോട്ടക്കടവ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറു കണക്കിനാളുകൾ പങ്കെടുത്ത മാർച്ച് എസ്.പി ഓഫീസിന് മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ കെട്ടി പോലീസ് തടഞ്ഞു

English summary
Dr. MK Muneer about police officer's salary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X