കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേരം വെളുക്കാത്തത് പ്രകാശ് കാരാട്ടിനു മാത്രം, കാര്‍ട്ടൂണില്‍ തകരില്ല പ്രവാചകന്റെ മഹത്വം: എംഎന്‍ കാരശേരി

Google Oneindia Malayalam News

കോഴിക്കോട്: ഇനിയും നേരം വെളുക്കാത്തത് പ്രകാശ് കാരാട്ടിന് മാത്രമാണെന്ന് ഡോ. എം.എന്‍.കാരശ്ശേരി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ ഇന്ത്യയുടെ വര്‍ത്തമാനം എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെറുപ്പ് പ്രസരിപ്പിക്കുന്ന ഫാഷിസത്തെ വെറുപ്പുകൊണ്ട് തോല്‍പ്പിക്കാനാകില്ലെന്ന് കാരശ്ശേരി പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ എല്ലാ പാര്‍ട്ടിക്കാരും തെറിയാണ് പ്രചരിപ്പിക്കുന്നത്. എല്ലാവരും സംവാദത്തിന് തയ്യാറാകണം. ജാതി വ്യവസ്ഥ തിരിച്ചു കൊണ്ടുവരാനാണ് ആര്‍.എസ്.എസിന്റെ ശ്രമം. തീര്‍ത്തും ജനാധിപത്യ വരുദ്ധമാണ് ജാതിവ്യവസ്ഥ. ജനാധിപത്യം തുല്യതയിലധിഷ്ഠിതമാണ്.

news

എല്ലാവരും ഒന്നിച്ചു ചേര്‍ന്ന് എതിര്‍ത്താലേ ബി.ജെ.പിയെ ഭരണത്തില്‍നിന്ന് പുറത്താക്കാനാവൂ എന്ന് മനസ്സിലാകാത്ത ഒരേയൊരാള്‍ പ്രകാശ് കാരാട്ടാണ്. ഇതിന് സമാനമായ ഒത്തുചേരല്‍ മുമ്പുണ്ടായത് 1975 ല്‍ അടിയന്തിരാവസ്ഥക്ക് എതിരെയാണ്. അന്ന് കോണ്‍ഗ്രസിനെതിരായ മുന്നണിയില്‍ ജനസംഘത്തെ ചേര്‍ക്കാമോ എന്ന ചര്‍ച്ചയുണ്ടായി. എന്നാല്‍ അവര്‍ ജനതാപാര്‍ട്ടിയുടെ ഭാഗമാകുകയും മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ രണ്ട് സുപ്രധാന വകുപ്പുകള്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്ക് ലഭിക്കുകയും ചെയ്തു. അവര്‍ക്ക് ലഭിച്ച ആദ്യ അംഗീകാരമായിരുന്നു അത്.

ഒരു കാര്‍ട്ടൂണിന്റെ പേരില്‍ തകരുന്നതല്ല പ്രവാചകന്റെ മഹത്വമെന്ന് മുസ്‌ലിംകള്‍ ഉള്‍ക്കൊള്ളണം. പ്രവാചകനെ മോശമായി ചിത്രീകരിച്ചവരെ അദ്ദേഹം തന്നെ വെറുതെ വിട്ടിരുന്നു. അഹമ്മദിയ്യാക്കള്‍ അമുസ്‌ലിംകളെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാം. പക്ഷെ, മുസ്‌ലിംകളാണ് തങ്ങളെന്ന് പറയാനുള്ള അവരുടെ അവകാശം അംഗീകരിച്ചുകൊടുത്തേ മതിയാവൂ. മുസ്‌ലിംകള്‍ക്ക് വേണ്ടി വാദിക്കാനല്ല, മുസ്‌ലിംകളായാതുകൊണ്ട് ഞങ്ങള്‍ക്ക് ഒരവകാശവും നിഷേധിക്കപ്പെടരുത് എന്ന് വാദിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് സി.എച്ച്.മുഹമ്മദ്‌കോയ പലപ്പോഴായി പറഞ്ഞിരുന്നെന്നും കാരശ്ശേരി പറഞ്ഞു. സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.

English summary
Dr. MN Karassery about prakash karatt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X